Image

എന്റെ കേരളം (കവിത: സലീന സമദ്)

Published on 14 December, 2016
എന്റെ കേരളം (കവിത: സലീന സമദ്)
ഹരിതഭംഗിയില്‍ മുങ്ങിനില്‍ക്കുമീ കൊച്ചുസുന്ദരകേരളം
കായലോരവും, കൊതുമ്പുവള്ളവും ചാരുതയേകുമെന്‍കേരളം
സഹ്യന്റെ പുത്രിയായി പേരെടുത്തൊരു,
സസ്യശ്യാമള പൂരിതപുണ്യഭൂമിയാണെന്‍റെ കേരളം.

കുളിര്‍കാറ്റില്‍ നടനമാടുന്ന കേരവൃക്ഷങ്ങളും,
നിത്യവസന്തം വിരിയിച്ചു കാട്ടുചെടികളും.
മലകളും ,പൂക്കളും,പുഴകളും,പാടങ്ങളും ,
നിറഞ്ഞൊരു മാമലനാടാണെന്‍റെ കേരളം .

ഇടതൂര്‍ന്ന കാടുകള്‍ ,കുന്നിന്‍പുറങ്ങളും
അഴകാര്‍ന്ന പൂഞ്ചോലകളും,പൂമരതോപ്പുകളും
കളകളം പാടുന്ന കുഞ്ഞിളം കിളികളാല്‍
കാവ്യകൈരളിയായി മാറുന്നെന്‍ കേരളം.

വര്‍ണ്ണശബളമാം ആഘോഷങ്ങളാല്‍,
മതമൈത്രിയില്‍ പൂക്കുട ചൂടിയും
നാടന്‍ കലകളാല്‍ സമ്പന്നമായൊരു
മലയാള നാടാണെന്‍റെ കേരളം ...

വഞ്ചിപ്പാട്ടില്‍ നിറയും ആരവങ്ങളാലും.
സാഹിത്യലോകത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്തും
മലയാളഭാഷയുടെ ,മധുരിക്കും നിസ്വനം,
മലയാളമണ്ണിന്റെ ഗന്ധമായി നിറയുന്നു .

പൊന്‍പ്രഭ ചൊരിയും പുലരികളും,
ചാരുതയേറിയ സായന്തനങ്ങളും ,
വശ്യമാനോഹരമാം നിന്നഴകില്‍,
ആനന്ദം കൊള്ളുന്നെന്‍ അന്തരംഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക