Image

ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും; രണ്ട് ഫൊക്കാനാ അനുഭവം

അനില്‍ പെണ്ണുക്കര Published on 14 December, 2016
ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും; രണ്ട് ഫൊക്കാനാ അനുഭവം

ഇന്ത്യയില്‍ എവിടെ ചെന്നാലും മുഖ്യമന്ത്രിമാരെ അവരുടെ ഓഫിസില്‍ വച്ച് ഒന്ന് 
കാണണം എങ്കില്‍ അല്പം പൊല്ലാപ്പാണ്. അന്തരിച്ച ജയലളിതയെ സാധാരണക്കാരന്
കാണാനേ പറ്റില്ലായിരുന്നു. എന്നാല്‍ കേരളത്തില്‍ നമ്മുടെ മുഖ്യന്മാരെ ഓഫിസില്‍
കാണാന്‍ അലപം ബുദ്ധിമുട്ട് തന്നെ .അതിപ്പോള്‍ മുഖ്യമന്ത്രിയുടെ സഹപാഠി
ആണെന്ന് പറഞ്ഞാലും അല്പം പുളിക്കും കയറിപ്പോകാന്‍. എല്ലാം പോലീസിന്റെ
കയ്യില്‍.എത്തിപ്പെടുന്നതിലല്ല കാര്യം അവിടെ എത്തിയതിനു ശേഷം എന്ത്
സംഭവിക്കുന്നതു് എന്നതാണ് കാര്യം.

ഇന്നലെ ബഹുമാന്യനായ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫെഡറേഷന്‍ ഓഫ്
കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ഭാരവാഹികള്‍ക്കൊപ്പം കാണുവാന്‍
അവസരം ഉണ്ടായി. അതിനു മുന്‍പ് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ
ഇതുപോലെ കണ്ട രണ്ടു അനുഭവം കൂടി ഇതോടൊപ്പം കൂട്ടി വായിക്കണം .

കേരളത്തെ സുനാമി ബാധിച്ച സമയമാണ് അന്ന് 2006 .ജോര്‍ജ് കൊരുത് ആയിരുന്നു ഫോക്കനാ പ്രസിഡന്റ് . അന്ന് സെക്രട്ടറിയിയറ്റില്‍ ഫൊക്കാനാ
ഭാരവാഹികള്‍ക്കൊപ്പം ചെല്ലുമ്പോള്‍ വിദേശ മലയാളികളുടെ സാമ്പത്തിക സഹായം
സ്വീകരിക്കുന്ന സമയം ആയിരുന്നതിനാല്‍ മുഖ്യമന്ത്രിയെ കാണുന്നതിന് വലിയ
പ്രശ്‌നം ഉണ്ടായിരുന്നില്ല.ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു മുഖ്യമന്ത്രി തന്നെ പുറത്തേക്കു വന്നു പറഞ്ഞു .സുനാമിക്ക് ദുരിതം അനുഭവിക്കുന്നവരെ
സഹായിക്കുവാന്‍ വന്നവര്‍ മാത്രം ഇപ്പോള്‍ അകത്തേക്ക് വരാം . കയ്യില്‍ പിടിച്ച
ചെക്കുമായി വരി നില്‍ക്കുന്നവര്‍.ഇന്ന് എ ടി എമ്മിന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ . അഞ്ചുലക്ഷം രൂപയാണ് അന്ന് ഫൊക്കാന മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചത് . അപ്പോള്‍ അദ്ദേഹം പറഞ്ഞത് ഫൊക്കാനയുടെ പേരില്‍ അഞ്ചു വീട്
സുനാമിക്ക് ഇരയായവര്‍ക്കു നല്‍കും .ആ വീടുകളില്‍ എല്ലാം' ഫൊക്കാനാ ഭവനം 'എന്ന പേര് നല്‍കാമെന്നും പറഞ്ഞിരുന്നു. ആ ഫോക്കനാ ഭവനം ഇപ്പോളും ഉണ്ടോ ആവൊ?

രണ്ടാമത്തെ അനുഭവം ശ്രീ :ജി കെ പിള്ള പ്രസിഡന്റായിരിക്കുമ്പോള്‍ ആണ്
. അദ്ദേഹവും ട്രഷറര്‍ ഷാജി ജോണിനൊപ്പം ഞാനും .കടമ്പകള്‍ കടന്നു ഉമ്മന്‍ ചാണ്ടിയുടെ മുറിയില്‍ എത്തി.പിള്ള സാര്‍ പറഞ്ഞു 'ഞാന്‍ ഫൊക്കാനയുടെ
പ്രസിഡന്റാണ്' .ഹൂസ്റ്റണിലെ കണ്‍വന്‍ഷനു ക്ഷണിക്കാന്‍ വന്നതാണ് എന്ന്.അപ്പോള്‍
ഉമ്മന്‍ ചാണ്ടി പറഞ്ഞു .'ഫൊക്കാനാ പിളര്‍ന്നില്ലേ നിങ്ങള്‍ പോയി ഒന്നായി വരൂ.നമുക്ക് അപ്പോള്‍ സംസാരിക്കാം' എന്ന്.അന്ന് സുനാമി വല്ലതും ഉണ്ടായിരുന്നു എങ്കില്‍ കുറേക്കൂടി കാര്യങ്ങള്‍ വ്യക്തമായേനെ .ഒരു ഫോട്ടോ
എടുത്തോട്ടെ എന്ന് ചോദിച്ചു .അതിനും സമയം കിട്ടിയില്ല പാസഞ്ചര്‍ ട്രെയിനില്‍
മുഖാമുഖം ഇരിക്കുന്നപോലെ ഒരു പടം എടുത്തു.
ഇനി പിണറായിയിലേക്കു വരാം.

സത്യത്തില്‍ മുന്‍ വിധികളോട് കൂടിതന്നെയാണ് പിണറായി വിജയനെയും കാണാന്‍ പോയത്
.ഇന്നലെ മൂന്നര മണി സമയം .കൂടിവന്നാല്‍ ഒരു പത്തുമിനിറ്റ് സംസാരിക്കാം . അതിനിടയില്‍ അദ്ദേഹം ഒന്ന് മൂളിയാല്‍ അത്രയും നന്ന്.അത്രയേ
പ്രതീക്ഷിച്ചുള്ളു. മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ അടുത്ത സുഹൃത്തുമായ ശ്രീ;റജി ലൂക്കോസ് എല്ലാവരെയും മുഖ്യമന്ത്രിക്ക്
പരിചയപ്പെടുത്തി.ഫൊക്കാനയെ കുറിച്ചും നാളിതുവരെയുള്ള ഫൊക്കാനയുടെ
പ്രവര്‍ത്തങ്ങളെ കുറിച്ചും അദ്ദേഹം ഒരു ലഘു വിവരണം നടത്തി .

ഫൊക്കാനാ പ്രസിഡന്റ് നല്‍കിയ നിവേദനം നന്നായി വായിക്കുകയാണ് ആദ്യം മുഖ്യമന്ത്രി ചെയ്തത് .നിവേദനത്തില്‍ ആദ്യം ഉന്നയിച്ച വിഷയം പ്രവാസികളുടെ നാട്ടിലുള്ള വസ്തുവകകള്‍ക്കു സംഭവിക്കുന്ന പ്രശ്‌നങ്ങള്‍  ആയിരുന്നു. പ്രവാസികളുടെ കേരളത്തിലുള്ള ഭൂമി, കെട്ടിടം, മറ്റ്
വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. പല തട്ടിപ്പ്,
വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു.
പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു.
വീട്ടുകാര്‍, നാട്ടുകാര്‍, അയല്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, വക്കീലുമാര്‍ വരെ തങ്ങളെ ചൂഷണം ചെയ്ത സംഭവങ്ങള്‍ നിരവധിയാണ് പ്രവാസികളുടേയായ
വസ്തുവകകളും സ്വത്തുക്കളും സംരക്ഷിക്കുക, ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പ്രവാസി ട്രിബ്യൂണലിന് കേരളത്തില്‍ രൂപം
നല്‍കുക , ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിക്കുകഎന്നിവയായിരുന്നു സര്‍ക്കാരിന് മുന്‍പില്‍ അവതരിപ്പിച്ച ആവശ്യം
.നിവേദനം വിശദമായി വായിച്ച ശേഷം അദ്ദേഹം പറഞ്ഞു

'ഫൊക്കാനാ കേരളത്തില്‍ ഒരു പ്രവാസി ട്രിബ്യൂണലിന് നിര്‍ദേശം നല്‍കിയത്
നല്ലകാര്യം ആണ് സര്‍ക്കാരിന് ആലോചിക്കാവുന്നതും ,ഉടന്‍ തന്നെ ചെയ്യേണ്ടതുമായ
ഒരു പ്രധാന വിഷയം. അത് ഉടന്‍ തന്നെ പരിഹരിക്കാം .'

കൂടാതെ ചില ആവശ്യങ്ങള്‍ കൂടി അദ്ദേഹം മുന്നോട്ടുവച്ചു.
'അമേരിക്കന്‍ മലയാളികള്‍ക്ക് കേരളത്തിന്റെ ആരോഗ്യപ്രക്രിയകളില്‍ , ശുചിത്വ
രംഗത്തു ,വീടില്ലാത്തവര്‍ക്ക് സര്‍ക്കാരുമായി സഹകരിച്ചു വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതികള്‍ എന്നിങ്ങനെ നമമുടെ നാടിനു ഗുണം ഉണ്ടാകുന്ന എല്ലാ പരിപാടികളിലും നിങ്ങളുടെ സഹകകരണം ഉണ്ടാകണം .ഫൊക്കാനായാണ് അത് ജനങള്‍ക്ക്
വേണ്ടി ഏറ്റെടുത്ത് നടത്തിയത് എന്ന് നിങ്ങള്‍ക്ക് തന്നെ പ്രസ്തുത സ്ഥലത്തു സൂചിപ്പിക്കാം.എങ്കില്‍ മാത്രമേ നാളെയും പ്രവാസികള്‍ക്ക് ഇത്തരം
പദ്ധതികളുമായി മുന്നോട്ടുവരു.ഫൊക്കാനായുടെയും സഹായിക്കാന്‍ മനസുള്ള അമേരിക്കന്‍ മലയാളികളുടെയും സഹായം സര്‍ക്കാരിന് വേണം .നിങ്ങളുടെ സഹായം എത്രത്തോളം ചെറുതായിക്കോട്ടെ അതിനു സര്‍ക്കാര്‍ വലിയ പരിഗണ നല്‍കും .അംഗീകാരവും.'

ഇത് കേരളാ മുഖ്യമന്ത്രി നല്‍കിയ വാക്കാണ് .ഉമ്മന്‍ ചാണ്ടി കാശുവാങ്ങി പോക്കലിട്ട മുഖ്യമന്ത്രിയും പിണറായിവിജയന്‍ കാര്യങ്ങള്‍ നടത്തുവാന്‍ പോകുന്ന മുഖ്യമന്ത്രിയും ആണെന്നല്ല ഞാന്‍ പറഞ്ഞു വന്നത് .ഇത്തരം കാര്യങ്ങള്‍ക്കു പ്രധാനമായും വേണ്ടത് ഫോളോ അപ് ആണ് .മുന്‍പ് സുനാമി വീടുകള്‍ക്കു അഞ്ചുലക്ഷം കൊണ്ടുകൊടുത്തിട്ടു പിന്നെ ആ വഴിക്കു ആരും പോയില്ല.നല്ലൊരു ഫോളോ അപ്പ് ഉണ്ടായിരുന്നു എങ്കില്‍ ആ അഞ്ചുലക്ഷം എവിടെ പോയി എന്ന് നമുക്ക്
അറിയാമായിരുന്നു.വളരെ കണക്കുകൂട്ടിയ ഒരു ഫോളോ അപ്പും ആത്മാര്‍ത്ഥമായി
പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഫോമയുടെ കാന്‍സര്‍ പ്രോജക്ട് വന്‍ വിജയം ആയത്.
അത് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചെന്നാല്‍ നമുക്ക്മ നസിലാക്കുകയും ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളുടെ പ്രോപ്പര്‍ട്ടി കേസുമായി ബന്ധപ്പെട്ടു ട്രിബുണല്‍ രൂപീകരിക്കും എന്ന് ഉറപ്പു നല്‍കിയത് ഫോക്കനാ
നേതാക്കള്‍ക്ക് മുന്‍പിലാണ് .അത് സാധിച്ചെടുക്കുവാന്‍ മുഖ്യമന്ത്രിയുമായും
മറ്റു മന്ത്രിമാരുമായും നിരന്തരമായ സമ്പര്‍ക്കം നടത്തണം . സാങ്കേതിക വിദ്യ
വികസിച്ച ഇക്കാലത്തു അതിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടെന്നു തോന്നുന്നില്ല.

ഇത് ഒരു ശുഭോദര്‍ക്കമായ നിമിഷമാണ് .അത് വിജയിക്കാന്‍ കാരണം ഇവിടെ ലോക്കല്‍
രാഷ്ട്രീയക്കാരുടെ കൈകടത്തല്‍ ഉണ്ടായില്ല എന്നതാണ്.ഒരു പക്ഷെ അത് തന്നെയാകാം പിണറായി വിജയന്‍ ശ്രദ്ധിച്ചതും.ആള്‍ക്കൂട്ടമല്ല വേണ്ടത് കളങ്കമില്ലാത്ത മനസാണ് ഓരോ നേതാക്കള്‍ക്കും വേണ്ടത് .അത് മുഖ്യമന്ത്രി
ആയാലും പ്രവാസി നേതാക്കള്‍ ആയാലും .കേരളാ പ്രവാസി ട്രിബുണല്‍ സാധ്യമായാല്‍ അതിന്റെ ക്രെഡിറ് ഫൊക്കാനയ്ക്കു തന്നെ 
ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആശംസകള്‍ ..

ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും; രണ്ട് ഫൊക്കാനാ അനുഭവംഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും; രണ്ട് ഫൊക്കാനാ അനുഭവംഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും; രണ്ട് ഫൊക്കാനാ അനുഭവം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക