Image

കറന്‍സി നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയിലെ പാവപ്പെട്ടവരെ : ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം.

Published on 15 December, 2016
കറന്‍സി നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയിലെ പാവപ്പെട്ടവരെ : ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം.
ജിദ്ദ: കള്ളപ്പണത്തെ ഇല്ലാതാക്കാനെന്ന പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടപ്പാക്കിയ 500, 1000 കറന്‍സി നോട്ടുകളുടെ നിരോധനം, ഇന്ത്യയിലെ ദിവസവേതനക്കാരായ കോടിക്കണക്കിന് പാവപ്പെട്ടവരുടെയും, കര്‍ഷകരുടെയും, ദലിത്, ആദിവാസികളുടെയും ജീവിതമാണ് തകര്‍ത്തതെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്‌കാരികവേദി മീഡിയ കണ്‍വീനറുമായ ബെന്‍സി മോഹന്‍.ജി പറഞ്ഞു.

 

ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം നടത്തിയ ഷറഫിയ മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

 

തന്റെ ഇലക്ഷന്‍ വാഗ്ദാനലംഘനങ്ങളെയും, ഭരണപരാജയങ്ങളെയും, സംഘപരിവാര്‍ നടത്തി വരുന്ന വര്‍ഗ്ഗീയഅജണ്ടകള്‍ക്കെതിരെ ഉയരുന്ന എതിപ്പുകളെയും മറച്ചു വയ്ക്കാനും, ഇന്ത്യയിലെ ജനങ്ങളുടെ പണമെല്ലാം ബാങ്കുകളിലേക്ക് എത്തിച്ച ശേഷം, അതെടുത്ത്  അംബാനിയും, അദാനിയും അടക്കമുള്ള കുത്തകമുതലാളിമാര്‍ക്ക് വായ്പകള്‍ നല്‍കുക എന്ന ഗൂഢഉദ്ദേശത്തോടെയുമാണ് നരേന്ദ്രമോഡി നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും അടിവേരിളക്കും എന്ന അവകാശവാദവുമായി പ്രഖ്യാപിച്ച നോട്ടു നിരോധനം, ഒരു മാസം പിന്നിട്ടു കഴിയുമ്പോള്‍ത്തന്നെ വന്‍പരാജയമായി മാറി എന്ന തിരിച്ചറിവാണ്, ഇപ്പോള്‍ ക്യാഷ്‌ലെസ്സ് എക്കോണമിയുടെ ന്യായം പറയാന്‍ നരേന്ദ്രമോദി നിര്‍ബന്ധിതമായത്. യഥാര്‍ത്ഥകള്ളപ്പണക്കാര്‍ സ്വിസ്സ് ബാങ്കുകളിലും, ഓഹരിവിപണികളിലും, വിദേശഅക്കൗണ്ടുകളിലും സ്വന്തം ധനം സുരക്ഷിതമാക്കിയപ്പോള്‍, ദിവസവും കൂലിവേല ചെയ്ത് അന്നന്നത്തെ ഭക്ഷണത്തിന് വക കണ്ടത്തേണ്ട പാവപ്പെട്ടവര്‍, കൈയ്യിലുള്ള കറന്‍സികള്‍ക്ക് കടലാസിന്റെ വില പോലുമില്ലാതെ പട്ടിണിയിലായ അവസ്ഥയാണ് രാജ്യം ഇന്ന് കാണുന്നത്. ശോചനാലയം ഉണ്ടാക്കാന്‍ പരസ്യം ചെയ്യുന്ന രാജ്യത്തെ, അക്ഷരാഭ്യാസം പോലുമില്ലാത്ത ഗ്രാമീണര്‍, ഡിജിറ്റല്‍ കറന്‍സി മാത്രമേ ഉപയോഗിയ്ക്കാവൂ എന്ന മോഡിയുടെ ആഹ്വാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ്.

 

 

ന്യൂഏജ് ഇന്ത്യ ഫോറം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് പി.വി.റഹീമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ കേന്ദ്രനേതാക്കളായ സത്താര്‍ കണ്ണൂര്‍, നാസര്‍ കുട്ടിക്കട, സൈദലവി കൊണ്ടോട്ടി, സലിം തറയില്‍, ഷാജഹാന്‍ കല്‍ക്കടവ്, ജലീല്‍ ചോക്കാട് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ജിദ്ദയില്‍ പ്രവാസികള്‍ക്ക് നോര്‍ക്ക സേവനങ്ങള്‍ ലഭ്യമാക്കാനായി ഹെല്‍പ്പ് ഡെസ്‌ക്ക് ഉടനെ ആരംഭിയ്ക്കുമെന്ന് കേന്ദ്രനേതാക്കള്‍ അറിയിച്ചു. 

 

മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  ഷറഫിയ യൂണിറ്റ് കണ്‍വീനറായി സലിം മധുവായിയെയും, ജോയിന്റ് കണ്‍വീനര്‍മാരായി സൈനുദ്ദീന്‍ ചോക്കാടിനെയും, സുല്‍ത്താന്‍ കൊടിഞ്ഞിയെയും തെരെഞ്ഞെടുത്തു. അല്‍ റൗദ യൂണിറ്റ് കണ്‍വീനറായി ഷാരൂഖ് കരുനാഗപ്പള്ളിയെയും, ജോയിന്റ് കണ്‍വീനറായി സാജിര്‍ഫാസലിനെയും തെരെഞ്ഞെടുത്തു. നോര്‍ക്ക സഹായവേദി കണ്‍വീനറായി ലിയാക്കത്തലിയെയും തെരെഞ്ഞെടുത്തു.

 

പ്രവര്‍ത്തക കണ്‍വെന്‍ഷന് ലത്തീഫ് മലപ്പുറം സ്വാഗതവും, ഫിറോസ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

ഫോട്ടോ:
ബെന്‍സിമോഹന്‍  ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം നടത്തിയ ഷറഫിയ മേഖല പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിയ്ക്കുന്നു.


കറന്‍സി നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയിലെ പാവപ്പെട്ടവരെ : ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം.കറന്‍സി നോട്ട് നിരോധനം തകര്‍ത്തത് ഇന്ത്യയിലെ പാവപ്പെട്ടവരെ : ജിദ്ദ ന്യൂഏജ് ഇന്ത്യ ഫോറം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക