Image

ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍

ആശ പണിക്കര്‍ Published on 15 December, 2016
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍

  'സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മീഡിയകളും ഇന്ന് ചലച്ചിത്ര ലോകത്തെ നൂതന സാധ്യതകളാണ്. എന്നാല്‍ സിനിമാ അവലോകനവും നിരൂപണവും വ്യത്യസ്ത തലങ്ങളാണെന്ന്' പ്രശസ്ത സിനിമാ നിരൂപകന്‍ വിജയ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. 21 ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ 'സിനിമ നിരൂപണം-സമകാലിക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പ്രശസ്ത ചലച്ചിത്ര നിരൂപകരായ മധു ഇറവങ്കര, സുലോചന റാം മോഹന്‍, പ്രേം ചന്ദ്, അന്‍വര്‍ അബ്ദുള്ള, ഡാല്‍ട്ടണ്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഐ.എഫ്.എഫ്.കെയുടെ പ്രദര്‍ശന ചിത്രങ്ങളുടെ അവലോകനങ്ങള്‍ നടന്നിരുന്ന ഓപ്പണ്‍ ഫോറത്തിന്റെ സ്ഥാനം പോലും സമൂഹ മാധ്യമങ്ങള്‍ സ്വാധീനിച്ചിരിക്കുന്നു എന്ന അഭിപ്രായവും വി.സി. ഹാരിസ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഉയര്‍ന്നു.

    ഡോ. എം.ടി മനോജിന്റെ 'സിനിമയിലെ സംഗീതയാത്രകള്‍', സതീഷ് ജി. നായരുടെ 'ഒറ്റയ്‌ക്കൊരു ബസ്റ്റ് ആക്ടര്‍', കെ.വി. ഷാജികുമാറിന്റെ 'മലയാളത്തിലെ ക്ലാസിക് നോവലുകള്‍ എന്നീ പുസ്തകങ്ങളുടെയും ബിജു  വി.എസ്സിന്റെ 'രവി, കലയും ജീവിതവും' എന്ന ഡോക്യുമെന്ററിയുടെ ബ്രോഷര്‍ പ്രകാശനവും ഓപ്പണ്‍ ഫോറത്തില്‍ നടന്നു.

സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന്  മിഷേല്‍ ഖലീഫി


സമത്വമില്ലാത്ത സമൂഹം രോഗബാധിതമെന്ന് പലസ്തീന്‍ സംവിധായകനും ജൂറി ചെയര്‍പേഴ്‌സണുമായ  മിഷേല്‍ ഖലീഫി. ആടിനെപ്പോലെയോ തീവ്രവാദിയെപ്പോലെയോ ആണ് മനുഷ്യര്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഇന്‍ കോണ്‍വര്‍സേഷന്‍ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. നില്‍ക്കുന്നിടത്ത് ഇടപെട്ടും മനുഷ്യന് ജീവിക്കാം.തന്റെ സിനിമകളുടെ ലക്ഷ്യം അത്തരം ഇടപെടലുകളാണെന്നും ഖലീഫി പറഞ്ഞു.
പോരാട്ടം അതിജീവനത്തിനുള്ളതാണ്. എന്നാല്‍ അധികാരത്തിന് അടിച്ചമര്‍ത്തലിന് ലോകമെങ്ങും ഒരേ സ്വഭാവമാണ്. അതുകൊണ്ടുതന്നെ പാലസ്തീന്‍ എന്ന ആശയം വിമോചനത്തെക്കുറിച്ച് ലോകമെങ്ങുമുള്ള സമരങ്ങളുമായി ഒത്തുചേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴും രണ്ട് ശതമാനം മാത്രമാണ് ഇസ്രായേല്‍ യൂണിവേഴ്‌സിറ്റികളിലെ പലസ്തീന്‍ സാന്നിദ്ധ്യമെന്നും ഈ സാഹചര്യം മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും മിഷേല്‍ ഖലീഫി പറഞ്ഞു. അരുണ വാസുദേവും പങ്കെടുത്തു.


                 വേണ്ടത് കൂടുതല്‍ തിയേറ്ററുകള്‍: സെയിദ് മിര്‍സ

ബജറ്റല്ല കലാമൂല്യമാണ് സിനിമയുടെ അടിസ്ഥാനഘടമെന്ന് സംവിധായകനായ സെയിദ് അഖ്തര്‍ മിര്‍സ. സാമൂഹ്യമായ ആവിഷ്‌കാരമാണ് സിനിമ. വിനോദോപാധി മാത്രമല്ല, കല ജീവിതം കൂടിയാണെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയില്‍ ദ മിത്ത് ഓഫ് ലോ ബഡ്ജറ്റ് ഫിലിം മേക്കിംഗ് ഇന്‍ ദ ലൈറ്റ് ഓഫ് സ്‌പെക്ടാക്കുലര്‍’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആവിഷ്‌കാര സ്വാതന്ത്യത്തിന് ആവശ്യം സാമ്പത്തിക സുരക്ഷകൂടിയാണ്. സര്‍ക്കാര്‍ തലത്തില്‍ സിനിമ നിര്‍മ്മിക്കാന്‍ കൂടുതല്‍ അവസരം ലഭിച്ചാലേ അതിന് കഴിയൂയെന്നും സെയ്ദ് മിര്‍സ പറഞ്ഞു. ഇപ്പോള്‍ 95 ശതമാനം വരുന്ന നിര്‍മ്മാതാക്കളും  സിനിമാമൂല്യത്തേക്കാള്‍ അവരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും സയ്ദ് മിര്‍സ പറഞ്ഞു.
ബൗദ്ധികമായി സംതൃപ്തി തരുന്ന ചിത്രങ്ങളും വൈകാരികമായി ഉത്തേജനം നല്‍കുന്ന ചിത്രങ്ങളും മാത്രമേ ഇപ്പോഴുള്ളൂവെന്ന് ഛായാഗ്രഹകനായ മധു അമ്പാട്ട് പറഞ്ഞു. ബൗദ്ധിക സംതൃപ്തി തരുന്ന ചിത്രങ്ങള്‍ വളരെ കുറച്ചു പ്രേക്ഷകരിലേക്ക് മാത്രമേ എത്തുന്നുള്ളൂവെന്നും അമ്പാട്ട് വ്യക്തമാക്കി. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രാമചന്ദ്രബാബു ഛായഗ്രാഹകനായ സണ്ണി ജോസഫ്, പി.ആര്‍ ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.

                               കാഴ്ചാനുഭവമായ് ചവിട്ടുനാടകം

വജ്രകേരളം നാടന്‍ കലാമേളയുടെ ഭാഗമായി രാജ്യാന്തര ചലച്ചിത്രോത്സവ വേദിയില്‍ ചവിട്ടുനാടകം അരങ്ങേറി. വര്‍ണാഭമായ വേഷവും ഉറച്ച ചുവടുകളുമായി കലാകാര•ാര്‍ അണിനിരന്നപ്പോള്‍ കാണികള്‍ക്ക് പുത്തന്‍ അനുഭവമായി.

റോമ സാമ്രാജ്യം ഭരിച്ചിരുന്ന ഷാര്‍ലിമെന്‍ ചക്രവര്‍ത്തിയുടെ ജീവിതം അവലംബമായ മഹാകാവ്യത്തില്‍ നിന്നാണ് ചവിട്ടുനാടകമെന്ന കലാരൂപം നിലവില്‍ വന്നത്. പോര്‍ച്ചുഗീസുകാര്‍ മതപ്രചരണാര്‍ത്ഥവും കേരളത്തില്‍  ചവിട്ടുനാടകം അവതരിപ്പിച്ചിരുന്നു. കാര്‍ലസ്മാന്‍ എന്ന ഭാഗമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. കേളികൊട്ടില്‍ ആരംഭിച്ച ചവിട്ടുനാടകം ബാല പാര്‍ട്ടിലൂടെ പുരോഗമിച്ച് കാര്‍ലസ്മാന്‍ ചക്രവര്‍ത്തിയുടെ രാജാപാര്‍ട്ട് വേഷത്തില്‍ കാണികളെ വിസ്മയിപ്പിച്ചു. ഗോതുരുത്ത് കേരള ചവിട്ടുനാടക അക്കാദമിയാണ് പരിപാടി അവതരിപ്പിച്ചത്. ഫോക്‌ലോര്‍ അക്കാദമിയുടേതുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.                    
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
ചലച്ചിത്ര നിരൂപണത്തിന് പുതിയ സാധ്യതകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക