Image

ചലച്ചിത്ര നിരൂപണത്തിന്‌ പുതിയ സാധ്യതകള്‍

ആഷ എസ് പണിക്കര്‍ Published on 15 December, 2016
ചലച്ചിത്ര നിരൂപണത്തിന്‌ പുതിയ സാധ്യതകള്‍

`സമൂഹമാധ്യമങ്ങളും ഓണ്‍ലൈന്‍ മീഡിയകളും ഇന്ന്‌ ചലച്ചിത്ര ലോകത്തെ നൂതന സാധ്യതകളാണ്‌. എന്നാല്‍ സിനിമാ അവലോകനവും നിരൂപണവും വ്യത്യസ്‌ത തലങ്ങളാണെന്ന്‌' പ്രശസ്‌ത സിനിമാ നിരൂപകന്‍ വിജയ്‌ കൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. 21 ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ `സിനിമ നിരൂപണം-സമകാലിക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രശസ്‌ത ചലച്ചിത്ര നിരൂപകരായ മധു ഇറവങ്കര, സുലോചന റാം മോഹന്‍, പ്രേം ചന്ദ്‌, അന്‍വര്‍ അബ്‌ദുള്ള, ഡാല്‍ട്ടണ്‍ എന്നിവര്‍ പങ്കെടുത്തു. ചര്‍ച്ചയില്‍ ഐ.എഫ്‌.എഫ്‌.കെയുടെ പ്രദര്‍ശന ചിത്രങ്ങളുടെ അവലോകനങ്ങള്‍ നടന്നിരുന്ന ഓപ്പണ്‍ ഫോറത്തിന്റെ സ്ഥാനം പോലും സമൂഹ മാധ്യമങ്ങള്‍ സ്വാധീനിച്ചിരിക്കുന്നു എന്ന അഭിപ്രായവും വി.സി. ഹാരിസ്‌ നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഉയര്‍ന്നു.

ഡോ. എം.ടി മനോജിന്റെ `സിനിമയിലെ സംഗീതയാത്രകള്‍', സതീഷ്‌ ജി. നായരുടെ `ഒറ്റയ്‌ക്കൊരു ബസ്റ്റ്‌ ആക്‌ടര്‍', കെ.വി. ഷാജികുമാറിന്റെ `മലയാളത്തിലെ ക്ലാസിക്‌ നോവലുകള്‍ എന്നീ പുസ്‌തകങ്ങളുടെയും ബിജു വി.എസ്സിന്റെ `രവി, കലയും ജീവിതവും' എന്ന ഡോക്യുമെന്ററിയുടെ ബ്രോഷര്‍ പ്രകാശനവും ഓപ്പണ്‍ ഫോറത്തില്‍ നടന്നു.
X
by AdChoices





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക