Image

ഇന്ത്യാ ഗവണ്മെന്‍റ പിന്‍ വലിച്ച നോട്ടുകള്‍ മാറാന്‍ പ്രവാസികള്‍ക്കും അവസരം വേണം: ദുബായ് കെ.എം.സി.സി.

Published on 15 December, 2016
ഇന്ത്യാ ഗവണ്മെന്‍റ പിന്‍ വലിച്ച നോട്ടുകള്‍  മാറാന്‍ പ്രവാസികള്‍ക്കും അവസരം വേണം: ദുബായ് കെ.എം.സി.സി.

ദുബൈ: ഇന്ത്യാ ഗവണ്മെന്‍റ് പിന്‍ വലിച്ച നോട്ടുകള്‍ ഇന്ത്യന്‍ രൂപ മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ പ്രവാസികള്‍ക്ക് അവസര മൊരുക്കണമെന്ന് ദുബൈ കെ.എം.സി.സി aആവശ്യപ്പെട്ടു. അരലക്ഷം ഇന്ത്യന്‍ രൂപ വരെ കൈവശം വെക്കാന്‍ നിയമ പരിരക്ഷയുള്ള കാരണം പല ഗള്‍ഫ് പ്രവാസികളുടെ കയ്യിലും ഇന്ത്യന്‍ രൂപ സൂക്ഷിപ്പുണ്ട്. പലരും സൗകര്യം നോക്കി വലിയ നോട്ടുകളായാണ് പണം കൈവശം വെക്കുക. നോട്ടുമാറ്റം കാരണം പാഴായി പോകാന്‍ ഇടയുള്ള ഈ കോടിക്കണക്കിനു പണം നഷ്ടപ്പെടുത്താതിരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം എന്ന് ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹയും ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ആവശ്യപ്പെട്ടു.

അമേരിക്കയൂറോപ്പ് എന്നിവിടങ്ങളിലെ പ്രവാസി ഇന്ത്യക്കാരെ അപേക്ഷിച്ച് കൂടെക്കൂടെ നാട്ടിലേക്ക് പോകുന്നവരാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍  അതുകൊണ്ട് സ്ഥിരമായി ഇന്ത്യന്‍ രൂപ കയ്യില്‍ കരുതുന്നവരാണ് ഒട്ടേറെ പ്രവാസികള്‍. ചുരുങ്ങിയ പക്ഷം യു.എ.യില്‍ തന്നെ ഇരുനൂറു കോടി രൂപ വരെ ഇത്തരത്തില്‍  പ്രവാസികളുടെ കയ്യിലുന്ണ്ടെന്നാണ് ഏകദേശ കണക്ക്. അവരെയാണ് നോട്ട് അസാധുവാക്കല്‍ വലിയ തോതില്‍ ബാധിച്ചത്. പ്രവാസികള്‍ക്കുണ്ടായ നഷ്ടം മാത്രമല്ല ഇതിന്‍റെ ഫലം. അസാധുവാക്കപ്പെട്ട നോട്ടുകളുടെ മൂല്യം കണക്കാക്കി പുതിയ നോട്ടുകള്‍ അടിക്കുമ്പോള്‍ ഈ പണം കണക്കുകളില്‍ വരില്ല. ഇതു ഇന്ത്യന്‍ സമ്പത്ഘടനക്ക് തീരാ നഷ്ടമാകും, അതുവഴി ഈ ധനം രാജ്യത്തിനു തന്നെ നഷ്ടം വരികയാണ് ചെയ്യുക. ഇത് വ്യക്തിപരമായ നഷ്ടങ്ങല്‍ക്കപ്പുറം ഇന്ത്യന്‍ സമ്പത്ഘടനയില്‍ ഈ പണം തിരിച്ചത്തിയില്ലെങ്കില്‍ ആര്‍.ബി.ഐയെ സംബന്ധിച്ച് പുതിയനോട്ടുകള്‍ അടിക്കാന്‍ കഴിയാതെവരും അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം ഉണ്ടായില്ലെങ്കില്‍ ഈ രണ്ടു നഷ്ടവും ഉണ്ടാകും. അതു കൊണ്ടുതന്നെ ഇതു പരിഹരിക്കാനുള്ള സംവിധാനം ഉണ്ടാവേണ്ടതുണ്ട് എന്ന് ദുബായ് കെ.എം.സി.സി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡറപ്രസന്റേറ്റീവ് ഓഫീസുകളായ ഫെഡറല്‍ ബാങ്ക്എച്ച്.ഡി.എഫ്.സി എന്നിവ വഴി കറന്‍സികള്‍ സമാഹരിച്ചു നാട്ടില്‍ മാറാവുന്ന ക്രഡിറ്റ് അഫിഡവിറ്റ് നല്‍കിയോസ്വന്തം എക്കൗണ്ടില്‍ പണം നിക്ഷേപിക്കാന്‍ അനുവാദം നല്‍കിയോ ഈ നഷ്ടം നികത്താന്‍ കഴിയും. ഇതിനായി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും അടിയന്തര ഉത്തരവ് പുറപ്പെടുവിക്കണമെന്ന് പ്രസിഡണ്ട് അന്‍വര്‍ നഹയും ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും ആവശ്യപ്പെട്ടു. ഇതു സംബധിച്ച് പ്രശ്ന പരിഹാരത്തിന്നായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ H.E അനുരാഗ് ഭൂഷനുമായി ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹീം മുറിച്ചാണ്ടി എന്നിവര്‍ കൂടിക്കാഴ്ച നടത്തി, സെക്രട്ടറി അഡ്വ. സാജിത് അബൂബക്കര്‍, ഡെപ്യുട്ടി കോണ്‍സല്‍ മുരളീധരന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സാമ്പത്തിക മന്ത്രാലയവും ആര്‍.ബി.ഐയുമായും ബന്ധപ്പെട്ടു അനുകൂലമായ സാഹചര്യം സൃഷ്ടിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ പ്രധിനിധികളോട് പറഞ്ഞു .


ഇന്ത്യാ ഗവണ്മെന്‍റ പിന്‍ വലിച്ച നോട്ടുകള്‍  മാറാന്‍ പ്രവാസികള്‍ക്കും അവസരം വേണം: ദുബായ് കെ.എം.സി.സി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക