Image

ബോളിവുഡിനേക്കാള്‍ ഭേദം നീലചിത്രമേഖല ;സണ്ണി ലിയോണ്‍

Published on 15 December, 2016
ബോളിവുഡിനേക്കാള്‍ ഭേദം നീലചിത്രമേഖല ;സണ്ണി ലിയോണ്‍

ബിബിസിയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് സണ്ണിലിയോണ്‍ ബോളിവുഡിനെയും നീലച്ചിത്ര മേഖലയെയും താരതമ്യം ചെയ്തു സംസാരിച്ചത്. ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ചാണ് നടി പ്രധാനമായും വെളിപ്പെടുത്തിയത്. ബോളിവുഡില്‍ വന്നതിനു ശേഷം പലരില്‍ നിന്നും തനിക്ക് ഒട്ടേറെ തവണ ലിംഗവിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്നു നടി പറയുന്നു. എന്നാല്‍ മുന്‍പ് പോണ്‍ മേഖലയില്‍ സജീവമായിരുന്നപ്പോള്‍ അത്തരം അനുഭവങ്ങള്‍ ഇല്ലായിരുന്നു.

നീലച്ചിത്രമേഖലയില്‍ ആളുകള്‍ വിട്ടു വീഴ്ച്ചകള്‍ ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ബോളിവുഡില്‍ ഒരു സ്ത്രീയെന്നതു കൊണ്ടുമാത്രം കടുത്ത ലിംഗ വിവേചനമാണ് നേരിടേണ്ടി വരുന്നത്. ഭൂതകാലത്തില്‍ എന്താണ് ചെയ്തിരുന്നത് എന്നതിന്റെ പേരില്‍ താനിപ്പോഴും വേട്ടയാടപ്പെടുകയാണെന്നും എന്നാല്‍ തനിക്കതില്‍ വിഷമമില്ലെന്നുമാണ് സണ്ണി തുറന്നടിച്ചത്. ഹോട്ട് കാണാന്‍ വേണ്ടി തന്നെയാണ് ആളുകള്‍ തന്നെ ഗൂഗിളില്‍ സെര്‍ച്ചു ചെയ്യുന്നതെന്നും ഇഷ്ടമില്ലാത്തവര്‍ തന്നെ സെര്‍ച്ച് ചെയ്യേണ്ട ആവശ്യമില്ലെന്നും സണ്ണി ലിയോണ്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക