Image

ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി

Published on 15 December, 2016
ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ് ബജറ്റ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി


ഒരിടവേളയ്ക്കു ശേഷം ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ എക്‌സ്‌പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നതെന്നതെന്ന് സൂചന.

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കിലൂടെ പങ്ക് വച്ചു.ആശിര്‍വാദും എച്ച് ജി എന്റര്‍ടെയ്‌ന്മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതുചിത്രത്തില്‍ സ്വിച്ചോണ്‍ നടന്‍ ജയറാം ആണ് നിര്‍വഹിച്ചത്.2013ല്‍ പുറത്തിറങ്ങിയ റെഡ് വൈന്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഒടുവിലായി പൊലീസ് വേഷത്തില്‍ എത്തിയത്.

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രണ്ട് വര്‍ഷത്തില്‍ കൂടുലല്‍ സമയമെടുത്താണ് പൂര്‍ത്തീകരിച്ചതെന്ന് അടുത്തിടെ സംവിധായകന്‍ ഉണ്ണികൃഷണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ചിത്രം മെയ് മാസം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. മടമ്ബി, ഗ്രാന്മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. ജിക്കുജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക