Image

മൈ നമ്പര്‍ ഈസ് 2255; മോഹന്‍ലാല്‍ ഇനി ലാന്‍ഡ് ക്രൂയിസറില്‍

Published on 15 December, 2016
മൈ നമ്പര്‍ ഈസ് 2255; മോഹന്‍ലാല്‍ ഇനി ലാന്‍ഡ് ക്രൂയിസറില്‍
സൂപ്പര്‍ താരം മോഹന്‍ലാലിന്റെ പല സിനിമ ഡയലോഗുകളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇതില്‍ ഒന്നാണ് തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്മ ചിത്രത്തിലെ ഹിറ്റ് ഡയലോഗ്. വിന്‍സന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രം അഡ്വ. ആന്‍സിയോട് പറയുന്ന ഡയലോഗിലെ പ്രസക്തമായ ഭാഗമാണ് ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്നത്. ഈ ഡയലോഗ് പ്രേക്ഷകര്‍ തമാശയായി ഉപയോഗിക്കാറുണ്ട്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം 2255 എന്ന നമ്പറുമായുള്ള ബന്ധം വീണ്ടും മോഹന്‍ലാല്‍ പുതുക്കിയിരിക്കുകയാണ്. ഇത്തവണ ഫോണിന് പകരം ലാന്‍ഡ് ക്രൂയിസറുമായാണ് താരം വരുന്നത്. കെ.എല്‍. 07സിജെ2255 എന്നാണ് വെള്ള നിറത്തിലുള്ള കാറിന്റെ നമ്പര്‍. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്. 1.36 കോടി രൂപയാണ് ഈ വി 8 ഡീസല്‍ വാഹനത്തിന്റെ വില.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക