Image

ബ്ലാക്ക് വിഡോ ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്നു

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 15 December, 2016
ബ്ലാക്ക് വിഡോ ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്നു
ന്യൂയോര്‍ക്ക്: നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മിഴിയറിയാതെ എന്ന ഹൃസ്വ ചിത്രത്തിന് ശേഷം ഓര്‍ഫിയസ് ജോണ്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം "ബ്ലാക്ക് വിഡോ", ഡിസംബര്‍ 18 ഞായറാഴ്ച്ച 4 മണിക്ക് റിലീസ് ന്യൂയോര്‍ക്കില്‍ ചെയ്യുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാ അമേരിക്കന്‍ മലയാളികളേയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംവിധായകനും സ്വാഗതം ചെയ്തു.

ചിത്രത്തിന്റെ കഥ, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സിനു പോള്‍ സ്റ്റീഫന്‍ മ്യാല്‍ക്കരപ്പുറത്ത് ആണ്. സഹസംവിധായകന്‍ ന്യൂയോര്‍ക്കില്‍ നിന്നു തന്നെയുള്ള രവി നായരും, സിനിമാറ്റോഗ്രഫി ചെയ്തിരിക്കുന്നത് ഓര്‍ഫിയസ് ജോണും ജിതിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രഭാ ഉമ്മനാണ് ചെയ്തിരിക്കുന്നത്.

ചിത്രസംയോജനം നിധീഷ് നാരായണനും, ഗ്രാഫിക്‌സ് ടോം സിറിയക്കും, ടൈറ്റില്‍ ഗ്രാഫിക്ക്‌സ് റോബിനും, പശ്ചാത്തല സംഗീതം അനീഷ് എ. എസുമാണ് ചെയ്തിരിക്കുന്നത്.
ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ വിരഹാര്‍ദ്രയാണോ എന്ന ഗാനത്തിന് വരികള്‍ രചിച്ചത് നിശികാന്ത് ഗോപിയും, സംഗീതം നല്‍കിയത് ഗിരീഷ് സൂര്യ നാരായണനാണ്. ഈ മനോഹര ഗാനം ആലപിച്ചത് കാര്‍ത്തിക ഷാജിയാണ്.

ഒ. സി. ആര്‍. പ്രൊഡക്ഷന്‍സും മീഡിയ പ്രൊയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നടത്തിയിരിക്കുന്നത്. മീഡിയ പ്രൊയാണ് ബിജു മേനോന്‍ തകര്‍ത്തഭിനയിച്ച സോള്‍ട്ട് മാംഗോ ട്രീ എന്ന ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ചെയ്തത്.

കാന്റര്‍ബറി ഹൗസില്‍ (1331 ബേ സ്ട്രീറ്റ്, സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്) വച്ചു നടക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എല്ലാവരേയും സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓര്‍ഫിയസ് ജോണ്‍ 347 466 0691.
ബ്ലാക്ക് വിഡോ ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്നുബ്ലാക്ക് വിഡോ ബിഗ് ബഡ്ജറ്റ് ഹൃസ്വ ചിത്രം ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്നു
Join WhatsApp News
SREEKUMAR PURUSHOTHAMAN 2016-12-16 08:34:47
അഭിനന്ദനങ്ങൾ കൂട്ടുകാരെ ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക