Image

സെന്‍സര്‍ഷിപ്പ്‌ ജനാധിപത്യത്തിന്‌ ഭീഷണി: ജയന്‍ ചെറിയാന്‍

ആഷ എസ് പണിക്കര്‍ Published on 15 December, 2016
സെന്‍സര്‍ഷിപ്പ്‌ ജനാധിപത്യത്തിന്‌ ഭീഷണി: ജയന്‍ ചെറിയാന്‍

X
by AdChoices







സെന്‍സര്‍ഷിപ്പ്‌ ജനാധിപത്യത്തിന്‌ അപകടരമെന്ന്‌ ജയന്‍ ചെറിയാന്‍. സെന്‍സര്‍ഷിപ്പ്‌ കോളനിവത്‌കരണത്തിന്റെ തുടര്‍ച്ചയാണ്‌. പുരാതനവും കര്‍ക്കശവുമായ ഈ പ്രവണത കലാകാര�ാരെ അപമാനിക്കുന്നതിന്‌ തുല്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. 

ചലച്ചിത്രമേളയുടെ മീറ്റ്‌ ദി പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗത്തെ ആരാധിക്കുന്ന പാെരമ്പര്യമാണ്‌ ഭാരതത്തിനുള്ളത്‌. നമ്മുടെ പൂര്‍വികരുടെ ചിന്തയും കാഴ്‌ചപ്പാടും ഇന്നത്തെ സമൂഹത്തേക്കാള്‍ പുരോഗമനപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കാ ബോഡിസ്‌കേപ്‌സ്‌ എന്ന ചിത്രത്തിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിപറയുകയായിരുന്നു അദ്ദേഹം.

വാണിജ്യവത്‌കരണത്തിന്റെ കാലഘട്ടത്തിലൂടെയാണ്‌ സമൂഹം കടന്നുപോകുന്നത്‌. വില്‍ക്കപ്പെടുന്നവയ്‌ക്കുമാത്രമേ മൂല്യമുള്ളൂ എന്ന്‌ വിശ്വസിക്കപ്പെടുന്ന സാഹചര്യത്തില്‍ കലാകാരനെന്ന നിലയ്‌ക്ക്‌ പ്രവര്‍ത്തിക്കുക പ്രയാസമാണെന്ന്‌ ബംഗാളി സംവിധായകന്‍ സൈബല്‍ മിത്ര പറഞ്ഞു.

ദി റിട്ടേണ്‍ എന്ന ചിത്രത്തിലൂടെ ഒരു രാഷ്‌ട്രീയ നയങ്ങളെയും പിന്തുണയ്‌ക്കുന്നില്ലെന്നും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള തന്റെ രാജ്യത്തിന്റെ വര്‍ത്തമാന കാഴ്‌ച കാണികളിലേക്കെത്തിക്കുകയെന്നത്‌ മാത്രമായിരുന്നു ലക്ഷ്യമെന്നും സിംഗപ്പൂര്‍ സംവിധായകന്‍ ഗ്രീന്‍ സെങ്‌ പറഞ്ഞു. 

സംവിധായകരായ ഡാരിയസ്‌ ഗൗജസ്‌ക്‌, അനന്യ കാസറവള്ളി, കിയോമസ്‌ പൗരഹമ്മദ്‌, സാന്ത്വന ബര്‍ദലോയ്‌ എന്നിവരും പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക