Image

സസ്‌പെന്‍സ് പൊളിഞ്ഞു; എസ്രയാകുന്നത് മോഹന്‍ലാല്‍?

Published on 16 December, 2016
സസ്‌പെന്‍സ് പൊളിഞ്ഞു; എസ്രയാകുന്നത് മോഹന്‍ലാല്‍?


പൃഥ്വിരാജ് നായകനാകുന്ന ഹൊറര്‍ ചിത്രം എസ്രയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. നവാഗതനായ ജെയ് കെ യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രിയ ആനന്ദാണി നായികയായി എത്തുന്നത്. ടൊവിനോയും സുദേവും സുപ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ എബ്രഹാം എസ്രയാകുന്നത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണെന്ന സൂചനകളാണ് പുതിയതായി ലഭ്യമാകുന്നത്. ട്രെയ്‌ലറിന്റെ തുടക്കത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള ഒരാള്‍ തോള്‍ ചരിച്ച് പുറം തിരിഞ്ഞു നില്‍ക്കുന്നതു കാണുന്നുണ്ട്. ഇയാളുടെ കൈയിലെ കുറിപ്പിലുള്ള വാചകം ഇതാണ് ശരീരമുക്തമാക്കപ്പെട്ട എബ്രഹാം എസ്രയുടെ ആത്മാവ് .

ഇത് മോഹന്‍ലാലാണെന്ന് പറയുന്നതിന് വേറെയും കാരണം സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പ് എസ്ര യുടെ പേരിലുള്ള വിക്കിപീഡിയ പേജില്‍ സ്റ്റാര്‍കാസ്റ്റില്‍ മോഹന്‍ലാലിന്റെ പേരും ഉണ്ടായിരുന്നുവെന്നും പിന്നീട് ഇത് നീക്കം ചെയ്യുകയായിന്നുവെന്നും ഇവര്‍ പറയുന്നു. പ്രിഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലെ ഗെറ്റപ് എന്ന പേരില്‍ പ്രചരിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഫോട്ടോയാണ് മറ്റൊരു തെളിവ്. തിരക്കഥ രചന പോലും പൂര്‍ത്തിയാക്കിയിട്ടില്ലാത്ത ലൂസിഫറിന്റെ പോസ്റ്ററല്ല അതെന്ന് നേരത്തേ പ്രിഥ്വിരാജ് വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക