Image

ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രം മാര്‍ച്ചില്‍

Published on 16 December, 2016
ദുല്‍ഖര്‍-അമല്‍ നീരദ്  ചിത്രം മാര്‍ച്ചില്‍
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദുല്‍ഖര്‍-അമല്‍ നീരദ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം. അടുത്ത വര്‍ഷം മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പുതിയ വിവരം. നേരത്തെ ക്രിസ്തുമസ് റിലീസായി ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ നീണ്ടും പോവുകയായിരുന്നു.

നവാഗതയായ കാര്‍ത്തിക മുരളീധരനാണ് നായികയായി എത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്.

ലാറ്റിന്‍ അമേരിക്കയില്‍ ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ആരംഭിക്കാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലാറ്റിന്‍ അമേരിക്കയില്‍ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രമാണിത്. അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക