Image

ഷംന കാസിമിന് വിവാഹം കഴിക്കണം; വരനെ ആവശ്യമുണ്ട്

Published on 16 December, 2016
ഷംന കാസിമിന് വിവാഹം കഴിക്കണം; വരനെ ആവശ്യമുണ്ട്



നടി ഷംന കാസിം വിവാഹിതയാകുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഷംന തന്റെ വിവാഹത്തെ കുറിച്ച് മനസു തുറന്നത്.

ഞാന്‍ നിങ്ങള്‍ക്ക് ചെറിയൊരു സസ്‌പെന്‍സ് തരാനെത്തിയതാണേ. ഇനി ഒരു കല്യാണമായിക്കൂടെ എന്നുചോദിച്ചു അച്ഛനും അമ്മയും. ആലോചിച്ചപ്പോള്‍ തോന്നി ശരിയാണല്ലോ എന്ന്. ഫെയ്‌സ്ബുക്കിലൂടെ പലതവണ കേട്ട കല്യാണവാര്‍ത്ത പോലെയല്ല കേട്ടോ. ഇത് സത്യമാ. കല്യാണം അത്ര സിംപിള്‍ കാര്യമല്ലല്ലോ. വലിയവര്‍ തീരുമാനിക്കട്ടെ എന്നു കരുതി. ഹിന്ദി എനിക്ക് വലിയ വശമില്ല, എന്നാലും സാരമില്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ പയ്യനെ മതിയെന്ന് ഞാന്‍ പറഞ്ഞു. ചെക്കനെ കിട്ടേണ്ട താമസമേയുള്ളൂ.. തീരുമാനമായാല്‍ ഫെയ്‌സ്ബുക്കിലൂടെയോ ട്വിറ്ററിലൂടെയോ അല്ല, എല്ലാവരെയും നേരിട്ട് തന്നെ അറിയിക്കും.’ ഷംന പറഞ്ഞു.

തമിഴില്‍ അഞ്ജലിയും മലയാളത്തില്‍ ഭാവനയും കാവ്യയും റിമി ചേച്ചിയുമാണെന്റെ കൂട്ടുകാര്‍. ചങ്ങാതിയാണെങ്കിലും കാവ്യയുടെ വിവാഹക്കാര്യമൊന്നും ഞാന്‍ നേരത്തേയറിഞ്ഞേയില്ല. തീരുമാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ വിവാഹവും വേണമെന്നാണ് എന്റെ പ്ലാന്‍. വിവാഹത്തിനു ശേഷവും നൃത്തം ചെയ്യും. അതെന്റെ പാഷനാണ്. അഭിനയം തുടരണോ എന്ന് തീരുമാനിക്കുന്നത് അദ്ദേഹമായിരിക്കും.’ ഷംന വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക