Image

മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മപെരുന്നാള്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍

Published on 16 December, 2016
മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മപെരുന്നാള്‍ ജനുവരി ആറ്, ഏഴ് തീയതികളില്‍


      താല (അയര്‍ലന്‍ഡ്): സെന്റ് ഇഗ്‌നേഷ്യസ് നൂറോനോ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഇടവകയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്‌നാത്തിയോസ് നൂറോനോ ബാവായുടെ ഓര്‍മപെരുന്നാള്‍ 2017 ജനുവരി ആറ്, ഏഴ് (വെള്ളി, ശനി) തീയതികളില്‍ ആഘോഷിക്കുന്നു. 

വെള്ളി വൈകുന്നേരം 5.45 ന് പെരുന്നാളിന് കൊടിയേറും. തുടര്‍ന്ന് ആറിനു നടക്കുന്ന സന്ധ്യ പ്രാര്‍ഥനക്ക് ഏലിയാസ് മോര്‍ യൂലിയോസ് നേതൃത്വം നല്‍കും. ശനി രാവിലെ 9.30ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്ക് ഏലിയാസ് മോര്‍ യൂലിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോബിമോന്‍ സ്‌കറിയ, ഫാ. ബിജു പാറേക്കാട്ടില്‍, ഫാ. ജിനോ ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും. 

പള്ളിയുടെ വിലാസം: Church Address: Church of the Presentation of our Lord, Woodford Walk, Dublin 22

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക