Image

സൗദിയില്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി

Published on 16 December, 2016
സൗദിയില്‍ ജഡ്ജിയെ തട്ടിക്കൊണ്ടുപോയി


     ദമാം: സൗദിയില്‍ ന്യായാധിപനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലാണ് സംഭവം. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഖതീഫ് ഔഖാഫ് കോടതി ജഡ്ജി ഷെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെയാണ് കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

ജഡ്ജിയുടെ വീടിനു നേരെ നേരത്തെ അജ്ഞാതര്‍ ആക്രമണം നടത്തുകയും വീട് അഗ്‌നിക്കിരയാക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഷെയ്ഖ് മുഹമ്മദ് അല്‍ ജീറാനിയെ കണ്ടെത്തുന്നതിന് ഖതീഫിലെ ജനങ്ങളുമായി സഹകരിച്ചു തിരിച്ചില്‍ നടത്തി വരുകയാണെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍കി അറിയിച്ചു.

അന്വേഷണത്തിന്റെ പുരോഗതി നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ഡോ. വലീദ് അല്‍ സംആനി നേരിട്ടു നിരീക്ഷിച്ചു വരുകയാണ്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക