Image

കേളി യാത്രയയപ്പ് നല്‍കി

Published on 16 December, 2016
കേളി യാത്രയയപ്പ് നല്‍കി


      റിയാദ്: ഇരുപത്തിമൂന്നു വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി പ്രവര്‍ത്തകന്‍ പാലക്കാട് തൂത സ്വദേശി കുണ്ടുപുറത്ത് ശിവശങ്കരന് കേളി അല്‍ഖര്‍ജ് ഏരിയ മലഫ് യൂണിറ്റ്് യാത്രയയപ്പ് നല്‍കി.

യൂണിറ്റ് പ്രസിഡന്റ് റഫീഖ് അധ്യക്ഷത വഹിച്ച യോഗത്തില്‍ നൗഷദലി, കേളി പ്രസിഡന്റ് മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേന്ദ്ര സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ സിയാദ് മണ്ണഞ്ചേരി, അല്‍ഖര്‍ജ് ഏരിയ സെക്രട്ടറി ശ്രീകാന്ത് കണ്ണുര്‍, പ്രസിഡന്റ് കെ. ഗോപാലന്‍, ഏരിയ രക്ഷാധികാരി കണ്‍വീനര്‍ ടി.ജി. ജോസഫ്, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി ബാലു വേങ്ങേരി ശിവശങ്കരന് ഉപഹാരം സമ്മാനിച്ചു. ഏരിയ, യൂണിറ്റ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക