Image

നവോദയ യാത്രയയപ്പു നല്‍കി

Published on 16 December, 2016
നവോദയ യാത്രയയപ്പു നല്‍കി


      റിയാദ്: നവോദയ ബത്ത യൂണിറ്റ് അംഗം പ്രേമചന്ദ്രന് റിയാദ് നവോദയ പ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കി. ആലപ്പുഴ സ്വദേശിയായ പ്രമേചന്ദ്രന്‍ കഴിഞ്ഞ 32 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 

യോഗത്തില്‍ അന്‍വാസ് അധ്യക്ഷത വഹിച്ചു. ബത്ത യൂണിറ്റ് പ്രസിഡന്റ് രാജേഷ് മാരിയപ്പന്‍ സംഘടനയുടെ ഉപഹാരം പ്രേമചന്ദ്രന് കൈമാറി. അസീസിയ, ന്യൂസനയ, ഷിഫ, സുലൈ യൂണിറ്റുകളും ഉപഹാരങ്ങള്‍ കൈമാറി. അഹമ്മദ് മേലാറ്റൂര്‍, സുരേഷ് സോമന്‍, രവീന്ദ്രന്‍ പയ്യന്നൂര്‍, സിദ്ദീഖ് കൊണ്ടോട്ടി, ഉദയഭാനു, പ്രേമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക