Image

എ.കെ. ശ്രീവാസ്തവക്ക് യാത്രയപ്പ് നല്‍കി

Published on 16 December, 2016
എ.കെ. ശ്രീവാസ്തവക്ക് യാത്രയപ്പ് നല്‍കി

      കുവൈത്ത്: ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യന്‍ എംബസി പ്രസ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറി എ.കെ. ശ്രീവാസ്തവക്ക് മലയാളി മീഡിയാ ഫോറം യാത്രയപ്പ് നല്‍കി. 

അബാസിയ ഫോക് ഹാളില്‍ നടന്ന ചടങ്ങില്‍ മലയാളി മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സാം പൈനംമൂട് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമാകുവാന്‍ സാധിച്ചതില്‍ അതിയായ ചരിതാര്‍ഥ്യമുണ്ടെന്ന് എ.കെ.ശ്രീവാസ്തവ പറഞ്ഞു. വെള്ളിയാഴ്ചകളിലും അവധി ദിവസങ്ങളിലും നടക്കുന്ന സാംസ്‌കാരിക സമ്മേളനങ്ങളില്‍ എംബസിയുടെ പ്രതിനിധിയായി പങ്കെടുക്കുവാനും അതിലൂടെ സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുവാനും അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ സജീവ് കെ. പീറ്റര്‍, അനില്‍ കെ. നമ്പ്യാര്‍, അനില്‍ പി. അലക്‌സ്, ഹിക്മത്ത്, അസീസ് തിക്കൊടി, സത്താര്‍ കുന്നില്‍, അബ്ദുള്‍ ഫതാഹ് തയ്യില്‍, സുനോജ് നമ്പ്യാര്‍, അന്‍വര്‍ സാദത്ത് തലശേരി, ജലിന്‍ തൃപ്പയാര്‍, ഗിരീഷ് ഒറ്റപ്പാലം, റെജി ഭാസ്‌കര്‍, മുനീര്‍ അഹമ്മദ്, മുസ്തഫ, സലിം കോട്ടയില്‍, റിയാസ് അയനം എന്നിവര്‍ സംസാരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക