ഇസ്ലാമാബാദ്: ഇന്ത്യ ഭീകര സഘടനകളായ താലിബാനേയും, അല്ക്വയ്ദയേക്കാളും
ഭീകരമാണെന്ന് പാക്കിസ്ഥാനിലെ ജനങ്ങള്‍ വിശ്വസിക്കുന്നതായി സര്‍വ്വെ
റിപ്പോര്‍ട്ട്. പ്യൂ റിസര്‍ച്ച് സെന്റര്‍ എന്ന സംഘടന പാക്കിസ്ഥാനിലെ
ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് കണ്ടെത്തല്‍. ഒസാമ ബിന്‍ ലാദിനെ
അവിടെയുളള ആളുകള്‍ അംഗീകരിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ
അംഗീകരിച്ചത് 14 ശതമാനം പേര് മാത്രമാണ്. ബാക്കിയുള്ളവര്‍ അമേരിക്കന്‍ നടപടിയെ
കര്‍ശനമായി വിമര്‍ശിച്ചു.