Image

പത്താം തരം തുല്യതാ കോഴ്സ് : ദുബൈ കെ.എം.സി.സിയില്‍ വര്‍ണാഭമായി പ്രവേശനോത്സവം

Published on 17 December, 2016
പത്താം തരം തുല്യതാ കോഴ്സ് : ദുബൈ കെ.എം.സി.സിയില്‍ വര്‍ണാഭമായി പ്രവേശനോത്സവം

ദുബൈ: കേരള സര്‍ക്കാരിന്‍റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്ല്യതാ കോഴ്സിന്‍റെ അഞ്ചാം ബാച്ചിന്‍റെ പ്രവേശനോത്സവം ദുബൈ കെ.എം.സി.സിയില്‍ വര്‍ണാഭമായി നടന്നു. വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് നടന്ന ചടങ്ങില്‍ ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ  അദ്ധ്യക്ഷത വഹിച്ചു. വിവിധ ജീവിത സാഹചര്യങ്ങള്‍ കാരണം വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് എത്തിചേര്‍ന്നവര്‍ക്ക് ദുബൈ കെ.എം.സി.സി തുടര്‍ വിദ്യാഭ്യാസത്തിനുള്ള അവസരമോരുക്കുന്നതിന്‍റെ ഭാഗമായാണ് സാക്ഷരതാ മിഷനുമായി ചേര്‍ന്ന് ഈ തുല്യതാ കോഴ്സ് നാല് വര്‍ഷമായി നടന്നു വരുന്നത്.ഇതിനകം 420 പേര്‍ പത്താം തരം സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുകയും അതുവഴി ജോലി സ്ഥിരത ഉറപ്പു വരുത്തുകയും സ്ഥാന കയറ്റം നേടുകയും ചെയ്തിട്ടുണ്ട്.

     

ഈ വര്‍ഷത്തെ പ്രവേശനോത്സവം കേക്ക് മുറിച്ചു കൊണ്ട് പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.മൈ ഫ്യൂച്ചര്‍ ചെയര്‍മാന്‍ അഡ്വ: സാജിദ് അബൂബക്കര്‍ തുല്യതാ കോഴ്സിനെ കുറിച്ച് വിശദീകരിച്ചു. ദിലീപ് കുമാര്‍ (പ്രിന്‍സിപ്പള്‍ , ഗള്‍ഫ് മോഡല്‍ സ്കൂള്‍),കോയ മാസ്റ്റര്‍(വൈസ് പ്രിന്‍സിപ്പള്‍ എന്‍.ഐ മോഡല്‍ സ്കൂള്‍),കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍,ഇസ്മായില്‍ ഏറാമല,തുല്യതാ ക്ലാസിലെ അധ്യാപകരായ ഫൈസല്‍ ഏലംകുളം,ഡോ: ഹൈദര്‍ ഹുദവി,വി.കെ റഷീദ്,അനൂപ്‌ യാസീന്‍,സിമ്ന ടീച്ചര്‍,കെ.പി.എ സലാം,അന്‍വറുള്ള ഹുദവി എന്നിവര്‍ പ്രസംഗിച്ചു. നാലാം ബാച്ചിലെ പഠനം പൂര്‍ത്തീകരിച്ച ബഷീര്‍ എടച്ചേരി,കെ.ഇബ്രാഹിം എന്നിവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കിവെച്ചു.

     

ഫാറൂഖ് കോളേജ് അലൂംനി(ഫോസ),പി.എസ്.എം.ഒ കോളേജ് അലൂംനി,ചെമ്മാട് ദാറുല്‍ ഹുദാ അലൂമ്നി( ഹാദിയ) എന്നീ അസോസിയേഷനുകള്‍ ദുബൈ കെ.എം.സി.സിയുടെ സാക്ഷരതാ മിഷന്‍ പ്രവര്‍ത്തനവുമായി സഹകരിക്കുനത്. ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗ് ജന:കണ്‍വീനറും, സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുമായ ഷഹീര്‍ കൊല്ലം നന്ദി പറഞ്ഞു. നാലാം ബാച്ചിലെ പഠിതാക്കളായിരുന്ന അഹമ്മദ് സാലിഹ്,കെ.മുഹമ്മദ്‌, സയീദ്‌,റഹ്മത്തുള്ള,ബഷീര്‍ എടച്ചേരി എന്നിവരാണ് പ്രവേശനോല്‍സവത്തിനു നേതൃത്വം നല്‍കിയത്.


ഫോട്ടോ അടികുറിപ്പ്: പത്താം തരം തുല്ല്യതാ കോഴ്സിന്‍റെ അഞ്ചാം ബാച്ചിന്‍റെ പ്രവേശനോത്സവംകേക്ക് മുറിച്ചു കൊണ്ട് ദുബൈ കെ.എം.സി.സിപ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്യുന്നു.ഇബ്രാഹിം മുറിച്ചാണ്ടി, ദിലീപ് കുമാര്‍,കോയ മാസ്റ്റര്‍ എന്നിവര്‍ സമീപം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക