Image

എസ്ര എന്നെത്തുമെന്ന് ഉറപ്പു പറയാനാകില്ല ;പൃഥ്വിരാജ്

Published on 17 December, 2016
എസ്ര എന്നെത്തുമെന്ന് ഉറപ്പു പറയാനാകില്ല ;പൃഥ്വിരാജ്
ഡിസംബര്‍ 23നായിരുന്നു എസ്രയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ എസ്ര എന്ന് തിയേറ്ററുകളില്‍ എത്തുമെന്ന് അറിയാത്ത അവസ്ഥയാണിപ്പോള്‍ എന്ന് പൃഥ്വിരാജ് പറയുന്നു. ഡിസംബര്‍ 16നും 20നും റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളുണ്ടായിരുന്നു. ഇനി ആ ചിത്രങ്ങളുടെ റിലീസ് കഴിയുമ്പോഴേക്കും ഇനിയും എസ്രയുടെ റിലീസ് നീട്ടാനാണ് സാധ്യതയെന്ന് പൃഥ്വിരാജ് പറയുന്നു.

ഞാന്‍ ഒരു മാസത്തോളമായി വിദേശത്തായിരുന്നു. കഴിഞ്ഞ ദിവസമാണ് ഞാന്‍ വീട്ടില്‍ എത്തിയത്. ഡിസ്ട്രബ്യൂട്ടേഴ്‌സുമായി സംസാരിച്ചിരുന്നു. പ്രശ്‌നം തീര്‍ന്നാല്‍ മുമ്പ് തീരുമാനിച്ചിരുന്ന അതേ ഡേറ്റില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് അവര്‍ പറഞ്ഞത്. മുപ്പതിനോ അടുത്ത വാരന്ത്യത്തിലോ ആകും എസ്ര തിയേറ്ററുകളില്‍ എത്തുക. ചിത്രത്തിന്റെ പണിയെല്ലാം തീര്‍ന്നിരിക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക