Image

ഇന്ദ്രന്‍സ് നായകനാകുന്നു എന്നറിഞ്ഞപ്പോള്‍ ചില നായികമാര്‍ പിന്മാറി, സംഭവം വിശദമാക്കി ഇന്ദ്രന്‍സ്

Published on 17 December, 2016
ഇന്ദ്രന്‍സ് നായകനാകുന്നു എന്നറിഞ്ഞപ്പോള്‍ ചില നായികമാര്‍ പിന്മാറി, സംഭവം വിശദമാക്കി ഇന്ദ്രന്‍സ്

ചെറുതും വലുതുമായ വേഷങ്ങളില്‍ നാളുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇന്ദ്രന്‍സ്. സിനിമയില്‍ ഇന്ദ്രന്‍സ് നായകനാണെന്ന് പറഞ്ഞതുകൊണ്ട് മാത്രം ചില നായികമാര്‍ ചിത്രങ്ങളില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെകുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്.

‘എനിക്കു തോന്നുന്നത് അതിനപ്പുറം എത്ര വലിയ ഡയറക്ടറാണെങ്കിലും എന്റെ കാരക്ടര്‍ എന്താണ് എന്ന് പറയില്ല. ഇങ്ങനെ വെറുതേ ഒന്ന് ചൂഴ്ന്നു നോക്കും, എനിക്കെന്തെങ്കിലും നന്നായിട്ടു ചെയ്യാനുണ്ടോ എന്ന്. സാമ്പത്തികം ആഗ്രഹിക്കുന്നവര്‍ പോലും കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹമുണ്ടാകും.

പ്രത്യേകിച്ച് ഇന്ദ്രന്‍സ് ആണ് നായകന്‍ എന്നു പറയുമ്പോള്‍ നമ്മളും അതില്‍ കൂടി ചീഞ്ഞു പോകുമോ എന്നൊരു ആധി കിടക്കും. അത് സ്വാഭാവികമാണ്. കാരണം എന്റെ കഥാപാത്രത്തെക്കുറിച്ച് അവര്‍ക്കും ഒരു മുന്‍ധാരണ ഉണ്ടാകുമല്ലോ? ‘അതില്‍ അധികം കാര്യമാക്കേണ്ടതില്ല എന്നാണെനിക്കു തോന്നുന്നത്’ ഇന്ദ്രന്‍സ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക