Image

എനിക്ക് വേഷം തന്നതില്‍ ഒരു സംവിധായകനും വിഷമിക്കാനിടയാകരുത്: അനുപമ

Published on 17 December, 2016
എനിക്ക് വേഷം തന്നതില്‍ ഒരു സംവിധായകനും വിഷമിക്കാനിടയാകരുത്: അനുപമ

അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെ സിനിമലോകത്തിന് ലഭിച്ച മൂന്ന് നായികമാരില്‍ ഒരാളാണ് അനുപമ പരമേശ്വരന്‍. സായി പല്ലവിയേക്കാളും മഡോണയെക്കാളും തെന്നിന്ത്യയില്‍ നിറഞ്ഞു നില്‍ക്കുന്നത് അനുപമ തന്നെയാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മൂന്ന് സൂപ്പര്‍ ഹിറ്റുകളാണ് അനുപമയുടെ പേരിലുള്ളത്. എന്നാല്‍ സിനിമ തിരഞ്ഞെടുക്കാന്‍ തനിക്ക് ഇപ്പോഴും അറിയില്ലെന്നാണ് താരം പറയുന്നു.

നിരവധി കഥകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ഏത് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. അപ്പോള്‍ ചോദിക്കുന്നത് അല്‍ഫോന്‍സ് പുത്രനോടും ത്രിവിക്രം സാറിനോടുമാണ്. അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഒരു സിനിമയിലേയ്ക്ക് എന്നെ കാസ്റ്റ് ചെയ്തതില്‍ അതുമായി ബന്ധപ്പെട്ട ആരും വിഷമിക്കാന്‍ പാടില്ല. അതിനാല്‍ 100 ശതമാനം ആത്മാര്‍ത്ഥമായി ജോലി ചെയ്യാന്‍ എന്നും ശ്രമിക്കുന്നുണ്ട്. ധനുഷിന്റെ നായികയായും ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പവും അഭിനയിക്കാന്‍ സാധിച്ചു. ഇത് ഭാഗ്യമാണെന്ന് കരുതുന്നെന്നും നടി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക