Image

കന്നിനിലാവ് (കവിത: സി.ജി. പണിക്കര്‍, കുണ്ടറ)

Published on 17 December, 2016
കന്നിനിലാവ് (കവിത: സി.ജി. പണിക്കര്‍, കുണ്ടറ)
കന്നിനിലാവില്‍ കുളിച്ച ഈ രാത്രിയില്‍
കണ്മണി നീ അതി സുന്ദരിയായ്
കണ്ണുകള്‍ ചിമ്മുന്നു മാനത്ത് താരങ്ങള്‍
നിന്‍മേനി കണ്ടു കൊതിച്ചപോലെ

ഏതോ നിലാവിന്റെ പൂഞ്ചില്ലയില്‍ പൂത്ത്
നീല സരോവരം നീന്തിയെത്തി
എന്റെ മനസ്സിന്റെ തംബുരു മീട്ടി....ആ
ഏദന്‍തോട്ടത്തിലെത്തി എന്റെ ഏദന്‍തോട്ടത്തിലെത്തി

പറന്നീടാം നമുക്കല്പദൂരം
നമ്മള്‍ തന്‍ അനുരാഗപ്പുഴയുടെ തീരം
പറഞ്ഞീടാം പറയാന്‍ മറന്നതെല്ലാം
അലിഞ്ഞീടാം നമുക്കാത്മാവിലൊന്നായ്

എന്‍ കരളില്‍ കൊടുംചൂടടിച്ചീടിലും
നിന്‍ കവിളില്‍ ഇളംചൂട് നല്‍കിടും ഞാന്‍
എന്‍ കണ്ണില്‍ പെരുമഴ പെയ്തീടിലും
നിന്‍ കാതില്‍ തേന്മൊഴി നല്‍കിടും ഞാന്‍

ഒഴുകീടാം ഒരു രാഗമായ് നാം
നമ്മുടെ ജീവന്റെ മുരളീവിളിയില്‍
തുഴഞ്ഞിടാം ജീവിതനൗക
ദൈവം കല്പിച്ചതറിയാത്ത ദൂരം വരെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക