Image

ആഴക്കടലിലെ ക്ഷേത്രത്തില്‍ കണ്ട മഹാ അത്ഭുതം...അതിശയം...(യാത്ര-ജയറാം ശിവറാം)

Published on 18 December, 2016
ആഴക്കടലിലെ ക്ഷേത്രത്തില്‍ കണ്ട മഹാ അത്ഭുതം...അതിശയം...(യാത്ര-ജയറാം ശിവറാം)
ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയിലെ കോലിയാക് എന്ന സ്ഥലത്തുള്ള 'നിഷ്‌കളങ്ക മഹാദേവ മന്ദിര്‍' കാണുമ്പോള്‍ പുണ്യ ഭാരത ഭൂവിന്റെ മക്കളാണെന്നതില്‍ അഭിമാനിക്കൂ. ലോകത്തൊരിടത്തും ഒന്നുമില്ലാതിരുന്ന കാലത്ത്, ഒന്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചപാണ്ഡവന്‍മാരാല്‍ നിര്‍മ്മിച്ച് ആരാധിക്കപ്പെട്ട ക്ഷേത്രം. മഹാഭാരത യുദ്ധത്തില്‍ കൗരവാക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട പാണ്ഡവര്‍ തങ്ങള്‍ക്കു സംഭവിച്ചതു പാപകര്‍മ്മങ്ങളുടെ ഭാരത്താലാണെന്നു തിരിച്ചറിയുകയും തുടര്‍ന്ന് ഇവിടെ സാഗരമധ്യത്തില്‍ ഓരോരുത്തരും ശിവലിംഗ പ്രതിഷ്ഠ നടത്തി ഉപാസന ചെയ്തു. അങ്ങനെ അവരിലെ പാപം വിമലീകരിക്കപ്പെട്ടു.
കളങ്കമില്ലാതാക്കിയതുകൊണ്ടാണ് 'നിഷ്‌കളങ്ക മഹാദേവ മന്ദിര്‍' എന്നറിയപ്പെടാന്‍ കാരണം.

ഇനിയാണ് അതിശയകരമായ വസ്തുതകള്‍ അറിയേണ്ടത്. കരയില്‍ നിന്നും കടലില്‍ രണ്ടു കിലോമീറ്റര്‍ ഉള്ളിലാണ് ഈ ക്ഷേത്രം. എല്ലാ ദിവസവും അഞ്ചു മണിക്കൂര്‍ ആര്‍ത്തലയ്ക്കുന്ന കടല്‍ മൂന്നു കിലോമീറ്ററോളം ഉള്‍വലിയും. കറുത്ത പക്ഷത്തിലും വെളുത്ത പക്ഷത്തിലും ഓരോ ദിവസവും സമയത്തിന് അരമണിക്കൂര്‍ വീതം വ്യത്യാസമുണ്ടായിരിക്കും. കടല്‍ മൂടിക്കഴിഞ്ഞാല്‍ കുറഞ്ഞത് 24 അടിയോളം ഉയരത്തിലായിരിക്കും ജലം.

അനിര്‍വ്വചനീയമായ അനുഭൂതി...അലറിയടിക്കുന്നതിരകള്‍ മൂന്നു കിലോമീറ്റര്‍ ഉള്ളില്‍ എവിടെ പോയൊളിക്കുന്നു..? കടല്‍ പിന്മാറുന്ന സമയത്ത് ഈ മൂന്നു കിലോമീറ്ററിലും യാതൊരു മാലിന്യങ്ങളുമില്ല. താറാവിനെ പോലെ നീന്തി നടക്കുന്ന പ്രത്യേക ഇനം കടല്‍കൊക്കുകള്‍...കടല്‍ മാറിയ സ്ഥലത്തുള്ള ലക്ഷോപലക്ഷം ചെറുമീനുകളെ ഒന്നിനെ പോലും തിന്നില്ല. ശുദ്ധസസ്യാഹാരികള്‍...!!! ഭക്തര്‍ കൊടുക്കുന്ന പൊരിയ്ക്കായി അവ കാത്തു നില്ക്കുന്ന കാഴ്ച അതിശയകരം. മാത്രമല്ല ഏറ്റവും ഉത്തമ ഭൂമിയില്‍ മാത്രം വിശ്രമിക്കുന്ന പശുക്കള്‍ നൂറുകണക്കിന് ഈ കടല്‍ത്തീരത്തു കാണാം. സ്വദേശി ഇനങ്ങളായ തര്‍പ്പാര്‍ക്കര്‍, ഗീര്‍, കാക്രജ്: ഒരാളെയുമുപദ്രവിക്കാതെ ഒരു കയറോ മൂക്കുകയറോ ഒന്നുമില്ലാതെ യഥേഷ്ടം വിഹരിക്കുന്നു.

മത്സ്യ ബന്ധനമോ, മല്‍സ്യ-മാംസാഹാരികളോ, വ്യാപാരികളോ ഇല്ലാത്ത പവിത്രവും പരിശുദ്ധവുമായ കടല്‍ത്തീരം. ഈ ക്ഷേത്ര സ്ഥിതമായ മൂന്നു കിലോമീറ്റര്‍ പ്രദേശം മാത്രമാണ് ഈ കടല്‍ പിന്‍മാറുന്നത്. പഞ്ചപാണ്ഡവന്‍മാരാല്‍ പ്രതിഷ്ഠിക്കപ്പെട്ട അഞ്ചു ശിവലിംഗങ്ങളും, പാര്‍വ്വതീ ദേവിയുടെ പ്രതിഷ്ഠയുമുണ്ട് മാത്രമല്ല ഇതിലുള്ള കുളത്തില്‍ ഉപ്പുരസമില്ലാത്ത വെള്ളവും. പ്രകൃതി ഇത്രയേറെ അത്ഭുതം കാട്ടി നമ്മുടെ ദേവതാ സങ്കല്ലത്തെ ഊട്ടിയുറപിക്കുന്നു എന്നത് ശ്രദ്ധേയമാണ്. എല്ലാ അമാവാസി ദിവസങ്ങളിലും ഉള്ള പൂജയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കാറുണ്ട്. ശ്രാവണമാസത്തിലെ അമാവാസിക്ക് പത്തുലക്ഷത്തോളം പേരാണ് പങ്കെടുക്കുന്നത്. നിറഞ്ഞ ഭക്തിയോടെ ഭയലേശമന്യേ വരുന്ന ജനങ്ങള്‍.

ഞങ്ങള്‍ ഒരു മണിയോടെ പൂജ കഴിഞ്ഞിറങ്ങി. ഒന്നേകാലോടെ കടലും ഞങ്ങള്‍ക്കൊപ്പം കരയിലേക്ക്. ഏതാണ്ട് അഞ്ചരയോടെ ക്ഷേത്രം പൂര്‍ണ്ണമായും കടലിനടിയില്‍ 55 ഓളം അടി ആഴത്തില്‍...!!! ഞങ്ങള്‍ നടന്ന സ്ഥലം 80 ഓളം അടി താഴ്ചയില്‍...!!! ഏതാനും മണിക്കൂര്‍ മുന്‍പു നടന്ന നടവഴിയില്‍ ആര്‍ത്തലയ്ക്കുന്ന തിരമാലകളെ നമസ്‌കരിച്ച്, ഭാരത സംസ്‌കൃതിയേയും, ശാസ്ത്ര പൈതൃകത്തേയും ലോകത്ത് ഒരിടത്തുമില്ലാത്ത ഈ അത്ഭുത പ്രതിഭാസത്തിനു കാരണഭൂതനായ ഭഗവാന്‍ പരമേശ്വര മഹാപ്രഭുവിനേയും നമസ്‌കരിച്ച് ഉടനെ മടങ്ങിയെത്താനായി ഒരു യാത്ര.

ആഴക്കടലിലെ ക്ഷേത്രത്തില്‍ കണ്ട മഹാ അത്ഭുതം...അതിശയം...(യാത്ര-ജയറാം ശിവറാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക