Image

ഷാരൂഖ് ഖാനെ തട്ടിക്കൊണ്ടുപോയി മതം മാറ്റും; സ്വാമി ഓം

Published on 18 December, 2016
ഷാരൂഖ് ഖാനെ തട്ടിക്കൊണ്ടുപോയി മതം മാറ്റും; സ്വാമി ഓം
വിചിത്രവാദങ്ങളുമായി വിവാദ പുരോഹിതനും ബിഗ് ബോസ് 10 മല്‍സരാര്‍ഥിയുമായ സ്വാമി ഓം. ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സൈഫ് അലി ഖാന്‍, കരീനാകപൂര്‍ എന്നിവര്‍ക്കെതിരെ അധിക്ഷേപ വര്‍ഷം നടത്തുന്ന സ്വാമിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ ഹിന്ദുപെണ്‍കുട്ടികളെ വിവാഹം ചെയ്ത ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സൈഫ് അലി ഖാന്‍ എന്നിവരോട് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഞാനാവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ അവരെ തട്ടികൊണ്ടുപോയി ബലംപ്രയോഗിച്ച് മതം മാറ്റും.’ വീഡിയോയില്‍ സ്വാമി പറയുന്നു. കരീനാകപൂര്‍ ലൗജിഹാദിന്റെ ഇരയാണെന്നും സ്വാമി വീഡിയോയില്‍ ആരോപിക്കുന്നു. ‘ സൈഫ് അലി ഖാനെ അവള്‍ വിവാഹം ചെയ്തത് പണത്തിനു വേണ്ടി മാത്രമാണ്. കരീനയുടെ അമ്മായിഅമ്മയും പണക്കാരിയാവാന്‍ വേണ്ടിമാത്രമാണ് മന്‍സൂര്‍ അലി ഖാന്‍ പട്ടോഡിയെ വിവാഹം കഴിച്ചത്.’

ഷാരൂഖ് ഖാന്റെ അമ്മ തന്റെ ഉറച്ചഭക്തയായിരുന്നുവെന്നും സ്വാമി അവകാശവാദമുന്നയിക്കുന്നുണ്ട്. ‘ തന്റെ അനുഗ്രഹം കൊണ്ടുമാത്രമാണ് ഷാരൂഖ് ഖാന്‍ സൂപ്പര്‍ സ്റ്റാറായത്. എന്നാല്‍ ഗൌരി ഷാരൂഖിനെ മുതലെടുക്കുകയായിരുന്നു. പണത്തിനു വേണ്ടി മാത്രമാണ് ഗൌരി ഷാരൂഖിനെ വിവാഹം ചെയ്തത്.’

ലോകത്തെ സമത്വസുന്ദരമാക്കാന്‍ വേണ്ടിയാണ് താന്‍ ബിഗ്‌ബോസില്‍ പങ്കെടുക്കുന്നതെന്നാണ് ബിഗ്‌ബോസ് 10ന്റെ ഓഡിഷനില്‍ സ്വാമി പറയുന്നത്. സ്ത്രീകള്‍ മാന്യമായാണ് ജീവിക്കേണ്ടതെന്ന അടിക്കടി ഉദ്‌ഘോഷിക്കാറുള്ള സ്വാമി സംസാരിക്കുമ്പോള്‍ തന്റെ മുഖത്തേക്ക് നോക്കാറേയില്ലെന്ന് ബിഗ്‌ബോസ് 10ലെ മറ്റൊരു മല്‍സരാര്‍ഥിയും മോഡലുമായ ലോപ മുദ്ര പരാതിപ്പെട്ടിരുന്നു. ശരീരഭാഗങ്ങളില്‍ മാത്രം കണ്ണുറപ്പിച്ചുള്ള സ്വാമിയുടെ സംഭാഷണരീതി തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക