Image

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: തീ പാറിയ പോരാട്ടത്തില്‍ അലാദ് ജുബൈല്‍ ടീമിന് ഉജ്ജ്വലവിജയം.

Published on 18 December, 2016
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: തീ പാറിയ പോരാട്ടത്തില്‍ അലാദ് ജുബൈല്‍ ടീമിന് ഉജ്ജ്വലവിജയം.
നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശം നിറഞ്ഞ മൂന്നാംപാദമത്സരത്തില്‍ അറബ്‌കോ റിയാദിനെതിരെ അലാദ് ജുബൈല്‍ ടീീ ഉജ്ജ്വലവിജയം നേടി.

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അറബ്‌കോ റിയാദ് ടീീ സ്‌കോറിങ്ങില്‍ ആദ്യമൊക്കെ മുന്നിലെത്തിയെങ്കിലും, പിന്നീട് പ്രതിരോധത്തിലൂന്നി ബുദ്ധിപൂര്‍വ്വം കളിച്ച അലാദ് ജുബൈല്‍ ടീീ അപ്രതീക്ഷിതമായി മുന്നേറുകയായിരുന്നു. ജുബൈല്‍ ജനറല്‍ ഹോസ്പിറ്റലിന് സമീപമുള്ള, താലിഫ് ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ്‌ക്ലബ് ഗ്യാലറിയില്‍, തിങ്ങി നിറഞ്ഞ നൂറുകണക്കിന് വോളിബാള്‍ പ്രേമികളുടെ ആരവത്തിന്റെ ആവേശത്തില്‍, ഇഞ്ചോടിഞ്ച് പൊരുതി രണ്ടു ടീമുകളും മുന്നേറിയപ്പോള്‍,  ജയപരാജയങ്ങള്‍ മാറി മറിഞ്ഞു കൊണ്ടിരുന്നു. വോളിബാള്‍ മത്സരത്തിന്റെ വന്യതയും, സൗന്ദര്യവും ഒത്തുചേര്‍ന്ന നിര്‍ണ്ണായകമായ ഘട്ടങ്ങളിലെല്ലാം, മികച്ച ഫിനിഷിങ്ങുമായി അലാദ് ജുബൈല്‍ ടീീ വിജയം പിടിച്ചെടുക്കുകയായിരുന്നു. സ്‌ക്കോര്‍ 25 22, 25 20, 25 22.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍, ഗവണ്മെന്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കമ്പനി മാനേജര്‍ അലി അല്‍ ജഫാലി മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, പ്രവാസിനേതാക്കളായ ഇബ്രാഹിം കുട്ടി ആലുവ (ഗ്ലോബല്‍ മലയാളി അസ്സോസ്സിയേഷന്‍), ശിഹാബ് കായംകുളം, സിറാജ് പുറക്കാട് (ഓ.ഐ.സി.സി) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

മാന്‍ ഓഫ് ദി മാച്ച് ആയി തെരെഞ്ഞെടുക്കപ്പെട്ട അലാദ് ജുബൈല്‍ ടീമിന്റെ ജുനൈദ് ലാറയ്ക്ക് ശിഹാബ് കായംകുളം നവയുഗത്തിന്റെ ട്രോഫി സമ്മാനിച്ചു.

മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, ജോയിന്റ് സെക്രട്ടറി പുഷ്പകുമാര്‍, പ്രസിഡന്റ് എം.എസ്.ലിസാന്‍, ട്രെഷറര്‍ അഷറഫ് കൊടുങ്ങല്ലൂര്‍,  സ്വാഗതസംഘം സെക്രട്ടറി കെ.ആര്‍.സുരേഷ്, കുടുംബവേദി സെക്രെട്ടറി എം.ജി.മനോജ്, സംഘാടകസമിതി ചെയര്‍മാന്‍ ബി. മോഹനന്‍ പിള്ള, കണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ഷെറിന്‍, ഗിരീഷ്  ഇളയിടത്ത്, എം.എസ്.മുരളി,  ഗിരീഷ്‌ചെറിയേഴം, സഞ്ജു, രന്‍ജിത്ത്, നൗഷാദ് മൊയ്തു, എസ്.വി.ഷിബു, ജയകുമാര്‍, രാധാകൃഷ്ണന്‍, രാജേഷ്, ബൈജു, അനീഷ് മുതുകുളം എന്നിവര്‍ നേതൃത്വം നല്‍കി.

ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ചു നടന്ന നവയുഗം കേന്ദ്രകമ്മിറ്റിയുടെ പ്രദര്‍ശനമത്സരത്തില്‍ ബി.മോഹനന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള നവയുഗം എ ടീമും, വിദ്യാധരന്‍ പിള്ള നേതൃത്വം നല്‍കിയ നവയുഗം ബി  ടീമും തമ്മില്‍ ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് എ ടീമിനെ പരാജയപ്പെടുത്തി ബി ടീീ വിജയികളായി.  വിജയികളായ ബി ടീമിനുള്ള പുരസ്‌കാരം ടി.പി റഷീദും, മാന്‍ ഓഫ് ദ മാച്ചായ എം.എസ്.ലിസാനുള്ള പുരസ്‌കാരം  എം.ജി മനോജുീ സമ്മാനിച്ചു.


കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: തീ പാറിയ പോരാട്ടത്തില്‍ അലാദ് ജുബൈല്‍ ടീമിന് ഉജ്ജ്വലവിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക