Image

കേരള ക്രൈസ്തവര്‍ നാണക്കേട് ഉണ്ടാക്കണോ?

Published on 19 December, 2016
കേരള ക്രൈസ്തവര്‍ നാണക്കേട് ഉണ്ടാക്കണോ?
ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച ചിത്രം കണ്ട് കേരളത്തിലേ ക്രിസ്ത്യാനികള്‍ക്ക് ചൊറിച്ചില്‍ വരണോ? ജിഹാദികളുടെയും മൗലിക വാദികളുടെയുമൊക്കെ നീചക്രുത്യങ്ങളില്‍ ലോകം നട്ടം തിരിയുമ്പോള്‍ ഇല്ലാത്ത ഒരു പ്രശ്‌നം കുത്തിപ്പൊക്കി കേരള ക്രൈസ്തവര്‍ നാണക്കേട് ഉണ്ടാക്കണോ?
തൊണ്ണൂറ്റഞ്ച് ശതമാനം ക്രിസ്ത്യാനികളുള്ള അമേരിക്കയില്‍ മെറി ക്രിസ്മസ് എന്നു പറയാന്‍ പറ്റില്ല. ക്രൂശിത രൂപം മൂത്രം നിറച്ച ഭരണിയിലിട്ട് ന്യു യോര്‍ക്കില്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാണു പറയുന്നത്.
ചൂടപ്പം പോലെ ലോകമെങ്ങും വിറ്റഴിഞ്ഞ ഡാവിഞ്ചി കോഡ് എന്ന പുസ്തകത്തില്‍ മഗ്ദലന മറിയത്തിന്റെ ബന്ധത്തെ വികലമായി പ്രതിപാദിക്കുന്നു. ആ പുസ്തകം സത്യമെന്ന നിലയില്‍ കരുതുന്ന ധാരാളം പേരുണ്ട്. അതിനെതിരെ ക്രിസ്ത്യാനികള്‍ പ്രതിഷേധിച്ചു കണ്ടില്ല.
ക്രിസ്തു എന്നൊരു വ്യക്തി ജീവിച്ചിരുന്നിട്ടില്ല എന്നു പറയുന്ന എത്രയോ ചരിത്രകാരന്മാരും പുസ്തകങ്ങളുമുണ്ട്.
കേരളത്തില്‍ പുരോഗമന ചിന്താഗതി പുലര്‍ത്തുന്ന സമുദായമാണു പൊതുവില്‍ ക്രൈസ്തവര്‍. നാലും മൂന്നു ഏഴു പേര്‍ വായിക്കുന്ന ഭാഷാപോഷിണിയില്‍ ഏതോ ഒരു സഹപത്രാധിപര്‍ കൊടൂത്ത ചിത്രം കണ്ട് ക്രിസ്ത്യാനിക്ക് എന്തോ തോന്നി എന്നു പറയുന്നത് വിശ്വസിക്കാനാവുന്നില്ല. മാസിക പിന്‍ വലിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടും ചില പുങ്കന്‍ ക്രിസ്ത്യാനികള്‍ക്ക് പോര. പിന്നെ എന്തു വേണം?
പൊതുവില്‍ ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനം നടത്തുന്ന പത്രമാണു മനോരമ.ഒരു സമുദായത്തിനെതിരെയും പത്രം നിന്ന ചരിത്രം ഒന്നേകാല്‍ നൂറ്റാണ്ടിനിടയില്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ ആരെയെങ്കിലും ആക്ഷേപിക്കുക പത്രത്തിന്റെ ശൈലിയല്ലെന്നു വ്യക്തം. എന്നിട്ടും ചിലര്‍ തെരുവില്‍ ഇറങ്ങാന്‍ മുതിര്‍ന്നു എന്നത് കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന സാംസ്‌കാരിക അധപതനത്തിന്റെ മറ്റൊരു തെളിവ് കൂടെയാണ്.അമ്മയുടെയോ പെങ്ങളുടെയൊ ചിത്രം ഇങ്ങനെ പ്രസിദ്ധീകരിച്ചാല്‍ ഇഷ്ടപ്പെടുമോ എന്നമുനയൊടിഞ്ഞ ചോദ്യം വരാമെന്നു മറക്കുന്നില്ല.
മതം മാറിയവനെ വെട്ടിക്കൊല്ലുകയും സ്ത്രീകളോടു സംസാരിച്ചാല്‍ കാല്‍ തല്ലിയൊടിക്കുകയോ കൊല്ലുകയോ ഒക്കെ ചെയ്യുന്ന മഹത്തായ 'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' വലിയ കുഴപ്പക്കാരല്ലാതെ ജീവിക്കുന്നവരാണു ക്രൈസ്തവര്‍. പള്ളി പിടിച്ചെടുക്കല്‍, പരസ്പരം തല്ലല്‍ തുടങ്ങിയ ചെറുകിട കലാപരിപാടികളെ ഇതു വരെ ഉണ്ടായിരുന്നുള്ളു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് അലോസരം ഉണ്ടാക്കിയെന്നിരിക്കും. പാക്കിസ്ഥാനിലും മറ്റുമുള്ള ബ്ലാഷ്‌ഫെമി നിയമത്തിന്റെ ക്രുരത ക്രൈസ്തവര്‍ക്കും അറിയാം. ക്രിസ്തുവിനെ ആരെങ്കിലും അപഹസിച്ചതു കൊണ്ട് ക്രിസ്തുവിനോ ക്രൈസ്തവര്‍ക്കോ ഒന്നും വരാനില്ല എന്നതാണു സത്യം. ഭൂമി ഉരുണ്ടതാണെന്നു ശാസ്ത്രഞ്ജര്‍ പറഞ്ഞപ്പോല്‍ സഭക്കു ഹാലിളകിയത് ഒത്തിരി നൂറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. ആ കാലം ഇനി വേണ്ട.

see the propaganda
കലിതുള്ളി ഓര്‍ത്തഡോക്‌സ്, യാക്കോബായ , കത്തോലിക്കാ സഭകള്‍ ; മനോരമ മാപ്പു പറഞ്ഞു; എന്നിട്ടും അരിശം തീരാത്ത സഭകള്‍ മനോരമ പ്രസിദ്ധീകരണങ്ങളും, ചാനലുകളും, എം.ആര്‍ .എഫ് ടയര്‍ വരെയും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കി; മറ്റു ടയര്‍ കമ്പനികളും മനോരമക്കെതിരെ കിട്ടിയ അവസരം മുതലാക്കാന്‍ ശ്രമം.

കോട്ടയം : മലയാള മനോരമ ഭാഷാപോഷിണി പ്രസിദ്ധീകരിച്ച , ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അപമാനിക്കുന്ന ചിത്രം മനോരമയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുക ആണ് .

ക്രിസ്ത്യന്‍ സഭകള്‍ ഒന്നാകെ മനോരമ ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. മനോരമ വിചാരിക്കാത്ത പോലെ , ഓര്‍ത്തഡോക്‌സ് സഭ പോലും അവരെ കൈവിട്ടു . വിശ്വാസ സത്യത്തെ അപമാനിക്കുന്ന മനോരമയുടെ ഈ നിലപാട് സഭാ വിശ്വാസികളെ വേദനിപ്പിച്ചു എന്ന് , സഭയുടെ നിലപാടില്‍ നിന്നും ബോധ്യമാകുന്നു .

കത്തോലിക്കാ സഭയുടെ കേരളത്തിലെ വക്താക്കളും മനോരമ മുതലാളിയെ രേഖാ മൂലം പരാതി അറിയിച്ചുകഴിഞ്ഞു . മാത്രമല്ല , കേരള കാതോലിക്കാ കോണ്‍ഗ്രസ് ഒരു പക്ഷെ കേരളാ ഹൈക്കോടതിയില്‍ പരാതി നല്‍കിയേക്കും എന്നും സൂചനയുണ്ട് . അങ്ങനെ എങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുകയാവും ചെയ്യുക .

ഓര്‍ത്തഡോക്‌സ്, കത്തോലിക്കാ സഭകള്‍ സംയുക്തമായി ഈ വിഷയത്തില്‍ ഒരുമിച്ചു നിന്നേക്കും . ഈ വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ സംയുകത ഇടയ ലേഖനം അണിയറയില്‍ തയാറാവുക ആണ് . ചാനല്‍, പത്രം ഇവ ബഹിഷ്‌കരിക്കുക. വിശ്വാസികളെ വ്രണപ്പെടുത്താത്ത വേറെ ഏതു മാധ്യമവും വരുത്തുക എന്ന നിലപാടാകും സഭകളില്‍ നിന്നും ഉണ്ടാവുക .

ക്രിസ്ത്യന്‍ സഭകളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ റബര്‍ ഷീറ്റിനു വില ഇടിക്കാന്‍ മനോരമയുടെ എംആര്‍ എഫ് ടയര്‍ കമ്പനി ശ്രമിക്കുന്നു എന്ന ആരോപണം സഭകള്‍ക്ക് നേരത്തെ തന്നെ ഉണ്ട് . കൂടാതെ കേരളത്തിലെ മറ്റൊരു പ്രധാന ദിനപത്രവും ടയര്‍ കമ്പനിയും ഈ വിഷയം പരമാവധി മുതലാക്കാന്‍ ശ്രമിക്കുകയാണ് .

മലയാള മനോരമ മാധ്യമ ധര്‍മം മറന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ നാം കണ്ടത് എന്ന് അങ്കമാലി രൂപത പ്രധിനിധി ഞങ്ങളോട് പ്രതികരിച്ചു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രധിഷേധം ശക്തമായി വരികയാണ് .
ഈ അപകടം മുന്നില്‍ കണ്ടാണ് മനോരമ ക്ഷമാപണം നടത്തിയത് . മനോരമയുടെ ബോര്‍ഡ് മെംബേര്‍സ് മൊത്തം മാപ്പു പറയാന്‍ ചെന്നിട്ടു ദേവലോകം അരമനയില്‍ കയറിപ്പറ്റുവാന്‍ സാധിച്ചില്ല എന്നത് , സംഗതിയുടെ ഗൗരവം കൂട്ടുന്നു .എന്തായാലും ദിവസങ്ങള്‍ക്കുള്ളില്‍ മനോരമ പത്രത്തിന്റെ പ്രചരണത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത് .

മനോരമ: ഇനിയും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍...

1. മാപ്പ് പറഞ്ഞു?
ചോദ്യം: തിരുത്താഴത്തെ അവഹേളിച്ച ചിത്രം പ്രസിദ്ധീകരിച്ചതില്‍ മനോരമ മാപ്പ് പറഞ്ഞില്ലേ.. അതുകൊണ്ട് തൃപ്തിപ്പെട്ടുകൂടേ?

ഉത്തരം: ഒരു വശത്തു മാപ്പു പറയുകയും മറുവശത്തു ചിത്രത്തിന്റെ ചരിത്രപശ്ചാത്തലം പറഞ്ഞു ന്യായീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. ചിത്രത്തിനു തിരുവത്താഴവുമായി യാതൊരു ബന്ധവുമില്ലത്രേ. എങ്കില്‍പിന്നെ പിന്‍വലിക്കേണ്ടിയിരുന്നില്ലല്ലോ. ന്യായം ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ മതിയായിരുന്നല്ലോ.

ചോദ്യം: അതു മാതാഹരി കന്യാസ്ത്രീ മഠത്തില്‍ അവസാന ഭക്ഷണം കഴിച്ചതിന്റെ ചിത്രീകരണമല്ലേ. കലാവിഷ്‌കാരത്തെ അംഗീകരിച്ചുകൂടെ?

ഉത്തരം: ചിത്രം കര്‍ത്താവിന്റെ അന്ത്യത്താഴത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. മാതാഹരിയുടെ അത്താഴവും ഇതുമായി കൂട്ടിക്കലര്‍ത്തേണ്ടതിന്റെ ആവശ്യമെന്ത്.. മാതാഹരി മഠത്തില്‍ നഗ്‌നയായിരുന്നാണോ അത്താഴം കഴിച്ചത്?

ചോദ്യം: മാപ്പ് പ്രസിദ്ധീകരിച്ചതിനാല്‍ പ്രതിഷേധത്തിന്റെ ആവശ്യമുണ്ടോ? ഭാഷാപോഷിണിയുടെ ആയിരം പോസ്റ്റല്‍ കോപ്പിയല്ലേ പുറത്തുപോയുള്ളൂ?
ഉത്തരം: ആയിരമല്ല ഒറ്റക്കോപ്പിയേ അടിച്ചുള്ളെങ്കിലും പ്രതിഷേധിക്കണം. കാരണം ഇതു എത്ര കോപ്പികള്‍ അച്ചടിച്ചു എന്നതിന്റെ പ്രശ്‌നമല്ല. മനോരമ പ്രസ്ഥാനത്തിനു ജനം നല്‍കിയിരുന്ന വിശ്വാസം തകര്‍ത്തതിന്റെ പ്രതികരണമാണ്. തങ്ങളുടെ മക്കള്‍ക്കും കുടുംബത്തിനും ഹിതകരമല്ലാത്തതൊന്നും ഈ പ്രസിദ്ധീകരണങ്ങളിലൂടെ വരില്ല എന്ന വിശ്വാസം കൊണ്ടാണ് മനോരമ പ്രസിദ്ധീകരണങ്ങള്‍ക്ക് വീടുകളില്‍ ഇടം നല്‍കിയത്. എന്നാല്‍, ആ വിശ്വസ്തയാണ് അവര്‍ പല പ്രാവശ്യമായി തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇന്നു ഭാഷാപോഷിണിയില്‍ വന്നപ്പോള്‍ പ്രതിഷേധിക്കുന്നില്ലെങ്കില്‍ നാളെ വാരികയിലും മറ്റന്നാള്‍ പത്രത്തിലും കൊടുക്കാന്‍ ഇവര്‍ മടിക്കുമോ?

ചോദ്യം: ഒരു ഭാഷാപോഷിണിയില്‍ വന്നതുകൊണ്ടു വിശ്വാസം തകര്‍ന്നുപോകുമോ?
ഉത്തരം: ഒരു മനുഷ്യന്റെ വിശ്വാസത്തെ രൂപപ്പെടുത്തുന്നതില്‍ അവന്‍ വായിക്കുന്നതിനും പഠിപ്പിക്കുന്നതിനും പങ്കുണ്ട്. പത്രവും മാസികകളും ഒരു പ്രസിദ്ധീകരണമെന്നതിനേക്കാള്‍ ഒരു പാഠപുസ്തകം കൂടിയാണ്. അതുകൊണ്ടാണല്ലോ അവയ്ക്കു മനുഷ്യനെ സ്വാധീനിക്കാനും നിലപാട് സ്വീകരിപ്പിക്കാനുമൊക്ക കഴിയുന്നത്. പിന്നെ വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും സാധാരണക്കാരാണ്. ചരിത്രവും ദൈവശാസ്ത്രവും വിലയിരുത്തിയല്ല അവരുടെ വിശ്വാസജീവിതം. അതുകൊണ്ടാണല്ലോ മതവിശ്വാസത്തെ വ്രണപ്പെടുത്തരുതെന്നു നമ്മുടെ നാട്ടില്‍ നിയമംതന്നെയുള്ളത്.

ചോദ്യം: മനോരമയുടെ മാപ്പപേക്ഷ സ്വീകരിപ്പിക്കേണ്ടെന്നാണോ?
ഉത്തരം: തീര്‍ച്ചയായും സ്വീകരിക്കണം, ആത്മാര്‍ഥതയോടെയാണെങ്കില്‍. ചെയ്തതു തെറ്റായിപ്പോയി എന്നു തിരുത്തുകൊടുത്ത മനോരമ തെറ്റുചെയ്ത ആര്‍ക്കെങ്കിലുമെതിരേ ഒരു കാരണം കാണിക്കല്‍ നോട്ടീസ് എങ്കിലും നല്‍കിയതായി ഇതുവരെ എവിടെയും പരാമര്‍ശിച്ചു കണ്ടില്ല. ജനം നല്‍കിയിരുന്ന വിശ്വാസ്യത കച്ചവട താത്പര്യങ്ങള്‍ക്കു മുന്നില്‍ ബലികഴിക്കപ്പെടുകയായിരുന്നോ? ഇങ്ങനെയൊക്കെ ചെയ്താലും കുഴപ്പമില്ല, പ്രസിദ്ധീകരിക്കപ്പെടും എന്ന അന്തരീക്ഷം ഉള്ളതുകൊണ്ടല്ലേ ഇതിനു തുനിയുന്നത്? എന്തു കുഴപ്പം വരുത്തിയാലും പിറ്റേന്നു ഒരു പടമോ വാര്‍ത്തയോ കൊടുത്താല്‍ തീരുമെന്ന ധാര്‍ഷ്ട്യമാണ് ഇത്തവണ നടക്കാതെ പോയത് എന്നതല്ലേ സത്യം?

ചോദ്യം: മനോരമയ്ക്ക് പറ്റിയതു നോട്ടപ്പിശകോ?
ഉത്തരം: ഭാഷാപോഷിണി ഒരു ദിവസംകൊണ്ട് ഇറക്കുന്നതല്ല. പത്രമാണെങ്കില്‍ ഈ ന്യായം അനുവദിക്കാം. പക്ഷേ മാസത്തില്‍ ഒരിക്കല്‍ ഇറങ്ങുന്നവ പല പ്രാവശ്യം വിലയിരുത്തലിനും പ്രൂഫ് ചെക്കിംഗിനും വിധേയമാകും. ഈ ഘട്ടത്തിലൊന്നും ആര്‍ക്കും ഇതില്‍ അപാകത തോന്നിയില്ല എന്നതു വിചിത്രം തന്നെ. ഇതിങ്ങനെ ആയാലും ആര്‍ക്കും കുഴപ്പമില്ല എന്നു കരുതിയോ?

ചോദ്യം: തെരുവില്‍ പ്രതഷേധിക്കുന്നതു ക്രൈസ്തവ വിരുദ്ധമല്ലേ?
ഉത്തരം: തെരുവില്‍ സമാധാനപരമായി റാലി നടത്തുന്നതു എങ്ങനെ ക്രൈസ്തവ വിരുദ്ധമാകും. മനോരമയ്ക്കിട്ടു കല്ലറിയുകയോ ജീവനക്കാരെ കൈയേറ്റം ചെയ്യുകയോ ഓഫീസ് തടസപ്പെടുത്തുകയോ ചെയ്താല്‍ ക്രൈസ്തവവിരുദ്ധമെന്നു പറയാം.

ചോദ്യം: പ്രതിഷേധ പ്രമേയം പാസാക്കി മനോരമയ്ക്ക് അയച്ചാല്‍ പോരേ
ഉത്തരം: ഒരു പത്രമോഫീസില്‍ ദിവസവും എത്രയോ പ്രമേയങ്ങള്‍ വരുന്നു. ചിലതൊക്കെ വെളിച്ചം കാണും ചിലതു വേസ്റ്റ് ബാസ്‌കറ്റില്‍ പോകും. സര്‍ക്കാരിന്റെ ഒരു തീരുമാനത്തോടു പ്രതിഷേധം അറിയിക്കാന്‍ മുഖ്യമന്ത്രിക്കു പ്രമേയം അയച്ചുകൊടുത്തിട്ടു കത്തുകയറി ഇരിക്കുകയാണോ സാധാരണ ചെയ്യുന്നത്. ധര്‍ണയും റാലിയും നടത്തും വിഷയത്തിന്റെ തീവ്രത അനുസരിച്ചു നിരാഹാരവും നടത്തിയെന്നു വരും. അതു പൊതുസമൂഹത്തെയും കൂടി നമ്മുടെ പ്രതിഷേധം അറിയിക്കാനുള്ള വഴിയാണ്. പ്രത്യേകിച്ച് ഒരു മാധ്യമത്തിനെതിരേ ആകുമ്പോള്‍ പ്രതിഷേധം കൊടുക്കാന്‍ മറ്റു മാധ്യമങ്ങള്‍ക്കു അതു കൊടുക്കാന്‍ പരിമിതിയുണ്ട്. അതിനാല്‍ സമാധാനപരമായ പബ്ലിക് പ്രതിഷേധങ്ങള്‍ക്കു പ്രസക്തിയുണ്ട്.

ചോദ്യം: മനോരമയുടെ പഴുതിലേക്ക് ഈ അവസരം മുതലെടുത്ത് മറ്റു മാധ്യമങ്ങള്‍ കയറാന്‍ ശ്രമിക്കുന്നു
ഉത്തരം: മാതൃഭൂമി പ്രവാചകനെ നിന്ദിച്ചെന്ന വിവാദത്തില്‍ പ്രതിഷേധം നേരിട്ടപ്പോള്‍ മലപ്പുറത്തും കോഴിക്കോട്ടുമൊക്ക മനോരമ ആയിരക്കണക്കിനു പത്രങ്ങള്‍ അധികം അച്ചടിച്ചു പ്രത്യേക വണ്ടി വിട്ടു മാതൃഭൂമി വരിക്കാരുടെ വീടുകളില്‍ എത്തിച്ചത് ഏതാനും മാസങ്ങള്‍ക്കു മുമ്പാണ്. മനോരമ ചെയ്യുമ്പോള്‍ മാര്‍ക്കറ്റിംഗ് മറ്റുള്ളവര്‍ ചെയ്താല്‍ കടന്നുകയറ്റം.. വിചിത്രം തന്നെ??
Join WhatsApp News
Tom Tom 2016-12-20 06:29:17
Peru polum vekkan dhyryiam illathe ithokke ezhuthan thankal aranavo????? 
mathew v zacharia 2016-12-20 10:33:49
MERRY CHRISTMAS IS MERRY CHRISTMAS. I thank God I am able to say Merry Christmas at any time at any place in our USA. So I do proclaim. As For the picture in Manorma, It is an abomination and desecration to our Lord and Savior JESUS CHRIST. We Christians should express our concern not in a militant way as other religious fanatics do.
MERRY, MERRY CHRISTMAS. from an Malaylee American Indian. Mathew V. Zacharia 
Anthappan 2016-12-20 11:11:50
Though Christ a thousand times
In Bethlehem be born,
If He’s not born in thee
Thy soul is still forlorn.
The Cross on Golgotha,
Will never save thy soul;
The Cross in thine own heart,
Alone can make thee whole. (writer -unknown)
ഒരു വൈദികന്‍ 2016-12-20 12:16:33
ബന്യാമിന് ഒരു വൈദികന്‍ അയയ്ക്കുന്ന തുറന്ന കത്ത്

സ്‌നേഹം നിറഞ്ഞ ബന്യാമിന്‍,
നോവലുകളിലൂടെയും കഥകളിലൂടെയും അറിഞ്ഞ ബന്യാമിനെ സ്‌നേഹിക്കുന്ന ഒരു മലയാളിയാണു ഞാന്‍. അന്ത്യത്താഴ ചിത്ര വിവാദത്തോടനുബന്ധിച്ചുള്ള താങ്കളുടെ പ്രസ്താവന എനിക്ക് അനല്പമായ ദുഖഃമുളവാക്കി എന്ന് തുറന്നു പറയട്ടെ.
കേരളത്തില്‍ സാംസ്‌കാരിക നായകന്റെ മുഖമുദ്രകളിലൊന്ന് ക്രൈസ്തവവിരുദ്ധത ആണെന്നറിയാം. ക്രൈസ്തവപശ്ചാത്തലത്തെ തള്ളിപ്പറയേണ്ടത് താങ്കളിലെ എഴുത്തുകാരന്റെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് ആവശ്യമാണെന്ന് തോന്നിത്തുടങ്ങിയോ ? എഴുത്തുകാരനെന്ന നിലയില്‍ പേരെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി ആകാശത്തിന്‍ കീഴിലുള്ള സകലതിനെയും കുറിച്ച് ചുമ്മാ കയറിയങ്ങ് അഭിപ്രായം പറയാന്‍ ലൈസന്‍സുള്ള സാംസ്‌കാരിക നായകനാകാനുള്ള ബന്യാമിന്റെ ഇപ്പോഴത്തെ ഈ വ്യഗ്രത കാണുമ്പോ ഓര്‍മ്മ വരുന്നത് mc റോഡില്‍ മിക്കവാറും വണ്ടിക്ക് വട്ടം ചാടുന്നവരോട് പറയുന്ന ഡയലോഗാണ്ഃ ''എന്റെ വണ്ടിയേ കിട്ടിയുള്ളോ ?''

മനോരമയ്ക്ക് ക്രിസ്ത്യാനിയുടെ നേര്‍ക്കുള്ള ആവിഷ്‌കാരസ്വാതന്ത്ര്യ പ്രതിബദ്ധത മറ്റു മതസ്ഥരോടു കൂടി ഉണ്ടായിരുന്നെങ്കില്‍ മീനച്ചിലാറ്റിലെ മുഴുവന്‍ വെള്ളവും ചീറ്റിച്ചാലും കേരളാ ഫയര്‍ ഫോഴ്‌സിനു തീയണയ്ക്കാന്‍ പറ്റില്ല എന്നവര്‍ക്കറിയാവുന്നതുകൊണ്ട് ക്രൈസ്തവരോടു മാത്രമേ അവര്‍ ഇങ്ങനെ ചെയ്യൂ. ചെയ്ത തെറ്റിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താനും മേലില്‍ ഇങ്ങനെ സംഭവിക്കാതിരിക്കേണ്ടതിനുമാണ് ക്രൈസ്തവര്‍ ഈ സംഭവത്തോട് പ്രതികരിച്ചത്. സല്‍മാന്‍ റുഷിദിയെപ്പോലെ ആവിഷ്‌കാരസ്വാതന്ത്ര്യം ഒന്നാഞ്ഞു പിടിച്ചാല്‍ മനോരമയുടെ മൂടു താങ്ങി വില നഷ്ടപ്പെടുത്തിയ ബെന്യാമിന്റെ തലയ്ക്കും കോടികള്‍ വിലയൊപ്പിക്കാം.

കത്തോലിക്കാ പുരോഹിതരുടെ ഏതാണ്ടെല്ലാം പൊട്ടിയതും ഒലിച്ചതും തടയാന്‍ കടുക്കാവെള്ളം ബെസ്റ്റാണെന്നു താങ്കള്‍ പറയുന്നത് കേട്ടു. വിവാഹത്തിനു മുമ്പും കുടുംബം കൂടെയില്ലാതിരുന്ന ഗള്‍ഫ് ജോലിക്കാലത്തും ഭാര്യ ഗര്‍ഭിണിയായിരുന്ന കാലത്തും പൊട്ടി ഒലിക്കാതിരിക്കാന്‍ താങ്കള്‍ ഉപയോഗിച്ചിരുന്നത് കടുക്കാ വെള്ളം ആയിരുന്നോ ? ആത്മാര്‍ത്ഥമായ ഒരു ഉപദേശം കേട്ടപ്പോള്‍ അതിലധികം ആത്മാര്‍ത്ഥമായൊരു സംശയം തോന്നിയതു കൊണ്ടു ചോദിച്ചു പോയതാണു. കുടുംബത്തിന് അത്താണിയാവാന്‍ ആടുജീവിതക്കാരന്‍ പ്രവാസിക്ക് വര്‍ഷത്തില്‍ 11 മാസം ഗള്‍ഫില്‍ ബ്രഹ്മചാരിയായിരിക്കാമെങ്കില്‍ ദൈവത്തിനും ദൈവത്തിന്റെ ജനത്തിനും വേണ്ടി 12 മാസവും ബ്രഹ്മചാരിയായിരിക്കാന്‍ ഒരു കത്തോലിക്കാ പുരോഹിതന് താങ്കളുടെ ഒറ്റമൂലിയുപദേശം ആവശ്യമില്ല.

ലൈംഗികചൂഷണം നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുകയും ശിക്ഷിക്കുകയും ചെയ്യണമെന്നു തന്നെയാണ് സഭയുടെ നിലപാട്.
നൂറുകണക്കിനു പീഡനങ്ങള്‍ ദിവസവും റജിസ്റ്റര്‍ ചെയ്യുന്ന കേരളത്തില്‍ വര്‍ഷത്തിലൊരു വൈദികന്‍ പിടിക്കപ്പെട്ടതിന്റെ പേരില്‍ ഹോള്‍സെയിലും റീട്ടേലുമായി പീഡനഭാരം മുഴുവന്‍ കത്തോലിക്കാ പുരോഹിതന്റെ തലയിലേയ്ക്ക് ആരും കെട്ടിവയ്‌ക്കേണ്ട. പേരുകൊണ്ടെങ്കിലും താങ്കള്‍ ഒരു ക്രൈസ്തവവിശ്വാസിയായതു കൊണ്ട് ഈശോയെയും 12 ശിഷ്യന്‍മാരെയും പറ്റി കേട്ടിരിക്കുമല്ലോ. നന്നായി പ്രാര്‍ഥിച്ച് ദൈവപുത്രനായ ക്രിസ്തു നേരിട്ട് തിരഞ്ഞെടുത്തവരില്‍ തന്നെ ഒരു ശിഷ്യന്‍ വഞ്ചകനായിപ്പോയി. എന്നാല്‍ ആ വഞ്ചകന്റെ കെയറോഫിലാണോ ക്രൈസ്തവരെല്ലാം ഇന്ന് അറിയപ്പെടുന്നത് ? അതുകൊണ്ട് പീഢകരുടെ ലേബല്‍ താങ്കള്‍ വൈദികരുടെമേല്‍ ഫെവിസ്റ്റിക്കുകൊണ്ട് ഒട്ടിച്ചാലും അതവിടെ ഇരിക്കില്ലെന്നു മാത്രമല്ല വിശ്വാസികള്‍ അത് പുച്ഛിച്ചു തള്ളുകയേ ഉള്ളൂ.

ദിനപത്രങ്ങളില്‍ നമ്മള്‍ വായിച്ചറിഞ്ഞ 80000 രൂപയ്ക്ക് സ്വന്തം ഭാര്യയെ ഹോട്ടലുകളില്‍ കൊണ്ടുപോയി കാഴ്ചവച്ച ഭര്‍ത്താവിനോടും സ്വന്തം മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ അച്ഛനോടും മന്ദബുദ്ധിയായ യുവതിയെ പീഢിപ്പിച്ച രണ്ടു കുട്ടികളുടെ പിതാവായ മധ്യവയസ്‌കനോടുമൊക്കെ സമയം കിട്ടുമ്പോള്‍ സ്വയമൊന്നു തുലനം ചെയ്തു നോക്കൂ. എത്ര ബാലിശമാണല്ലേ ? അല്ലെങ്കില്‍ താങ്കള്‍ അത്തരക്കാരനാണെന്നു ആരെങ്കിലും വിളിച്ചു പറഞ്ഞാല്‍ ! നിങ്ങളവരെ പുച്ഛിക്കും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചില പുരോഹിത പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ വൈദികരെല്ലാം പീഡനവീരന്‍മാരാണെന്ന് പറയുന്നതില്‍ ഇതേ ബാലിശതയാണെന്നു മനസിലാക്കാന്‍ കേരള സാഹിത്യ അവാര്‍ഡ് നേടിയിട്ടുള്ള ഒരാള്‍ക്ക് അധികം ആലോചനയുടെ ആവശ്യമുണ്ടോ ?

ലൈംഗികപീഡനം ഈ സമൂഹത്തിന്റെ പുഴുക്കുത്താണ്. ദൈവം വരമായിത്തന്ന ഭാഷയും കഥാകഥനശേഷിയുമൊക്കെ ഉപയോഗിച്ച് മികച്ച കൃതികളിലൂടെ ഇത്തരം പുഴുക്കുത്തുകളില്‍ നിന്നും സമൂഹത്തെ വിമലീകരിക്കുകയല്ലേ ഒരു എഴുത്തുകാരന്‍ ചെയ്യേണ്ടത്. ഞങ്ങള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. അല്ലാതെ തക്കം നോക്കിയിരുന്ന് മതപുരോഹിതരുടെ ചോര കുടിച്ച് സാംസ്‌കാരിക നായകന്‍ ചമയുകയല്ല വേണ്ടത്. ഒപ്പം ക്രൈസ്തവന്‍ എന്ന അസ്തിത്വത്തെ തള്ളിപ്പറയാനുള്ള വ്യഗ്രത മാറ്റണമെന്നൊരു അപേക്ഷയും. അങ്ങയുടെ പുസ്തകങ്ങള്‍ ഇനിയും ഞാന്‍ വായിക്കും. കാരണം താങ്കള്‍ സമകാലിക മലയാളസാഹിത്യത്തിലെ അതുല്യപ്രതിഭയാണെന്നതു തന്നെ.

സ്‌നേഹപൂര്‍വ്വം,
ഫാ. ജോസഫ് ഇലഞ്ഞിമറ്റം
ചീഫ് എഡിറ്റര്‍, കുടുംബജ്യോതി മാസിക 
sarva matha bhaktan 2016-12-20 14:13:01
വൈദികന്റെ മറുപടി ഉഗ്രൻ.   ബെംജ്യമിന് ഉപയോഗിച്ച ഭാഷ തരം താനത്.  ഓരോരുത്തനും നിക്കേണ്ടിടത്തു നിക്കണം .  അല്ലങ്കിൽ നിർത്തണം .  ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വല്ലവരുടെയും പ്രിയപ്പെട്ടവരേ ( ദൈവമാവട്ടെ, ആൾ ദൈവം ആവട്ടെ ) തുണിയുരിച്ചു പ്രസിദ്ധീകരിക്കുന്ന പരിപാടി നിർത്തിയെ പറ്റൂ.  അത് ഏതു മതക്കാരുടേതു ആയാലും.
ഇവിടെ ഈമലയാളിയിലും ഏതോ ഒരു വിദ്യാധരൻ ( വിദ്യ ഉണ്ട് പക്ഷെ wisdom ആൻഡ് common sense ഇല്ല ). ഭഗവൻ വിഷ്ണുവിനെയും മഹാലക്ഷിമിയെയും തുണി പറിച്ചു കൊണ്ട് ചില കമന്റ് ഒക്കെ ഇട്ടു കണ്ടു.
ഗ്രാൻഡ്ഫാദർ. വറുഗീസ് തിരുമാലി 2016-12-20 14:18:28
ഒരു എഴുത്തുകാരന് മതത്തിന്റെ മറവിൽ നിന്ന് നടത്തുന്ന വൃത്തികേടുകളെ ചോദ്യം ചെയാനുമുള്ള ള്ള അവകാശമുണ്ടെന്നു ഫാദർ. ഇലഞ്ഞിമാറ്റം (ആരുടെ ഫാദർ ആണെന്ന് എനിക്കറിയില്ല) ആദ്യംമനസിലാക്കുക. താങ്കളുടെ എഴുത്തു കണ്ടിട്ട് ബന്യം പ്രശസ്തനാണ് അതുകൊണ്ട് മതത്തിന്റെ മറ പിടിച്ചു നടത്തുന്ന ലൈംഗിക ചൂഷണത്തെ ചോദ്യം ചെയ്യാൻ പാടില്ല എന്ന ധ്വനിയുണ്ട്. വിവരംകെട്ടവരുടെ വായ് മൂടികെട്ടിയാണ് മതം ചൂഷണം നടത്തികൊണ്ടിരുന്നത്. അതുപോലെ വിവരമുള്ളവരുടെ വായ് മൂടികെട്ടാം എന്ന് താൻ കരുതണ്ട. ഇടയലേഖനം സഭയിൽ ഇറക്കിയാൽ മതി. പുറത്തിറക്കണ്ട.
     വത്തിക്കാനിലെ റിപ്പോർട്ട് അനുസരിച്ചുതന്നെ (ഇതിനിടക്ക് അവര് അറിയാതെ ഒതുക്കി തീർത്ത കേസുകൾ വേറെ)2004 തുടങ്ങി 4000 ലൈംഗിക ചൂഷണ കേസുകളാണുള്ളത്. അതിൽ 800-ഓളം കേസുകൾ കോടിക്കണക്കിനു ഭക്തന്മാരുടെ സ്തോത്രകാഴ്ച്ചയിൽ നിന്നെടുത്തു ഒതുക്കി തീർത്തു. ഒരു ചീഞ്ഞ ആപ്പിൾ മതി ബാക്കി മുഴുവനേം ചീത്തയാക്കുന്നത്.  കടുക്കാവെള്ളകൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല ഇവന്മാരുടെ റെസ്റ്റിയസ്ട്രോണിന്റെ തള്ളൽ.  മുന്തിരിച്ചാറും ബീഫും ചിക്കനും അടിച്ചു മേദസ്സ് മൂടിക്കിടക്കുന്ന ഇവനെയൊക്ക അകത്തു നിന്നും പൊട്ടിഒലിക്കുന്ന ജീവന്റെ ഉറവകളെ തടഞ്ഞലിങ്കിൽ ഓരോ പള്ളികളിലും ഗർഭിണികളായ സ്ത്രീകളുടെ എണ്ണം കൂടും. ഞാനും കുറച്ചുനാൾ അച്ഛനായി വേഷം ആടിയത. പത്തു പ്രസവിച്ച എന്നെ താൻ കടിഞ്ഞൂൽ പ്രസവം പഠിപ്പിക്കണ്ട
     ബനിയാമേ താൻ ധൈര്യമായി എഴുതിക്കോ. നമ്മളുടെ സഹോദിരിമാർക്കും സഹോദരന്മാർക്കും എത്ര അടി ദൂരം നിന്ന് സംസാരിക്കണം എന്ന് ഒരു നിയമം ഉണ്ടാക്കണം. അതുപോലെ കുമ്പസാരകൂടുകൾ പൊളിച്ചു മാറ്റണം. എല്ലാ അക്കന്മാരും പോളിഗ്രാഫ് ടെസ്റ്റ് എടുക്കട്ടേ. കൂടുതൽ സ്ത്രീകളും പുരുഷന്മാരും ലൈംഗീക ചൂഷണത്തിന് വിധേയപെട്ടിട്ടുണ്ടെങ്കിൽ മുന്നോട്ട് വന്നു റിപ്പോർട്ട് ചെയാൻ പ്രോത്സാഹിപ്പിക്കണം. ഇലഞ്ഞിമറ്റത്തെപ്പോലെ ലൈംഗീക ചൂഷണത്തിന് കൂട്ട് നിൽക്കുന്നവരെ അടിമുടി പരിശോധിക്കണം നിങ്ങളിൽ പാപം ചെയിതിട്ടില്ലാത്തവർ കല്ലെറിയട്ടെ എന്ന് പറഞ്ഞു തടിതാപ്പാതെയും നോക്കണം

വിദ്യാധരൻ 2016-12-21 09:12:43

ബഹുമാനപ്പെട്ട സർവ്വ മത ഭക്തന്

എന്തിനാണ് നിങ്ങൾ എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്ന് എനിക്കറിയില്ല.  പക്ഷെ എന്നെക്കുറിച്ച് ഞാൻ പോലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് നിങ്ങൾ ഇവിടെ പറയുന്നത് 'വിദ്യാധരന് വിദ്യ ഉണ്ട് പക്ഷെ സാമാന്യബുദ്ധിയില്ല'  എന്നെ സംബന്ധിച്ചടത്തോളം എന്റെ അപൂർണ്ണമാണ് എന്ന് സ്വയം മനസിലാക്കാനുള്ള സാമാന്യബുദ്ധിയുണ്ട് എന്നുള്ളതാണ്. നിങ്ങൾക്ക് എന്നെക്കുറിചുള്ള പല അറിവുകളും തെറ്റുമാണ്. അതുകൊണ്ടു നിങ്ങളുടെ അറിവും അപ്പൂർണ്ണമാണ്. അപ്പോൾ നാം എല്ലാവരും അപ്പൂർണ്ണമായ അറിവുള്ളവരാണ്. എങ്കിലും ഉള്ള അറിവ് വച്ച് നമ്മൾക്ക് കാര്യങ്ങളെ വിശദ്ധീകരിക്കുന്നതിൽ തെറ്റില്ല. ചിലപ്പോൾ ചിലർ ഒളിച്ചു വച്ച് കാര്യങ്ങൾ പറയും. പ്രത്യക്ഷത്തിൽ അത് നമ്മളുടെ താത്‌പര്യങ്ങളുമായി ചേർന്നു പോകുന്നവയായിരിക്കും. പക്ഷെ ചിന്തിക്കും തോറും അതിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങൾ വെളിപ്പെട്ടുവരും. നാളെത്തെഴുതിയാലും ചീത്ത എഴുതിയാലും മനുഷ്യരുടെ തലമണ്ട പ്രവർത്തിക്കാനുള്ള അവസരം എഴുത്തുകാർ ഉണ്ടാക്കി കൊടുക്കണം എന്ന്വച്ച് അത് കഠിനമാക്കുകയും അരുത്

"കോൽത്തേനോലേണമോരോ പദമതിനെ നറും
     പാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചതിലുടനൊരല-
     ങ്കാരമായി ഉണ്ടായി വരേണം
പേർത്തും ചിന്തിക്കിലർഥം നിരുപമരുചിതോ-
    ന്നേണമെന്നത്ര വന്നേ
തീർത്തീടാവൂ ശ്ലോകം .................................. "

പേർത്തും ചിന്തിക്കിലർഥം നിരുപമരുചി .തോന്നത്തക്ക രീതിയിൽ എഴുത്തുകാർ എഴുതണം എന്ന് പറയാൻ വേണ്ടിയാണ് ഈ ശ്ലോകം ഉദ്ധരിച്ചത് . ഇത് കവിതയ്ക്കും ലേഖനങ്ങളാക്കും ഏതു സാഹിത്യരചനകളിലും പ്രോയോഗിക്കാവുന്നതാണ്. അതില്ലാതെ എഴുതിവിടുന്നതിനെ ഉള്ള അറിവുവച്ചു വായനാക്കാർ വിമർശിച്ചെന്നിരിക്കും. അതിൽ രോക്ഷാകുലനായി അച്ചന്റെ ലേഖനത്തിന്റെ അടിയിൽ വെറുതെ ഇരുന്ന എന്നെ വലിച്ചിഴക്കുമ്പോൾ അതിൽ ദുരുദ്ദേശം ഒളിഞ്ഞിരിക്കുന്നതായി ഞാൻ കാണുന്നു. താൻ വളരെ അസൂയ ഉള്ള ഒരു എഴുത്തുകാരൻ ആകാൻ സാധ്യതയുണ്ട്. താൻ ഒരു ക്രൈസ്തവനും കത്തോലിക്കകാരനും ആകാൻ സാധ്യതയുണ്ട്, താൻ സർവ്വമതത്തിന്റെ അടിയിൽ ഒളിഞ്ഞിരിക്കുന്ന രു വിഷ സർപ്പമാണ്, ഞാൻ  ഈ-താളിൽ വച്ച് നമ്മൾ കണ്ടിട്ടുള്ളവരാണ്. പിന്നെ താൻ കാണ്ണടച്ചു പാലുകുടിക്കുന്ന ഒരു പൂച്ചയാണ് എന്തായാലും തനിക്കുവേണ്ടി ഞാൻ ഒരു ശ്ലോകം കൂടി എഴുതുന്നു ഇതിൽ ചില ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങൾ ഉണ്ട് അത് ചിന്തിക്കുന്നവർക്ക് രസവും രുചിയും പകരും എന്ന് കരുതുന്നു

അംഗുല്യാ കഃ കവാടെ പ്രഹരതി കുടിലൊ?
         മാധവഃ കിം വസ്ന്തോ?
നോ ചക്രീം; കിം കുലാലോ നഹി ധരണ ധരഃ
         കിം ദ്വിജിഹ്വ ഫണീന്ദ്ര?
നാഹം ഘോരഹിമർദ്ദീ; കിമസി ഖഗപതി?-
         ർന്നോഹരിഃ കിം കപീന്ദ്ര?
ശ്രുതൈ (ത്വ) വം സത്യഭാമ പ്രതിവചന ജള
         പൊതു വശ്ച കൃപാണി

സത്യഭാമയുടെ അന്തഃപുരകവാടത്തിൽ മുട്ടി വിളിക്കുകയാണ് ശ്രീകൃഷ്ണൻ. സത്യഭാമ ആരെന്നു ചോദിക്കുന്നു കൃഷ്ണൻ പേരു പറയുന്നു. കൃഷ്‌ണനെ വിഡ്ഢിയാക്കാൻ ശ്രമിക്കയാണ് സത്യഭാമ.

ഏതു തെമ്മാടിയാണ് വിരൽകൊണ്ട് വാതിലിൽ മുട്ടുന്നത്? മാധവനോ വസന്തമോ?  (മാധവ ശബ്ദദത്തിന് വസന്തമെന്നും വിഷ്‌ണുവെന്നും അർത്ഥം) അല്ല, ഞാൻ ചാക്രിയാണ്.  കുശവനാണ് അല്ലെ? (കുശവനും ചക്രമുണ്ടല്ലോ?) അല്ല ഞാൻ ധരണധീരനാണ്. ഇരുട്ടാവാനുള്ള സർപ്പേന്ദ്രനോ? (അനന്തൻ). അല്ല ഞാൻ ഘോരനായ സർപ്പത്തെ (കാളിയൻ മർദ്ദിച്ചവനാണ്. ഗരുഡനാണല്ലേ? ഇങ്ങനെ ഏതു പറഞ്ഞാലും മറ്റൊരു വിധത്തിൽ പറയുന്ന സത്യഭാമയുടെ മറുപടികൊണ്ടു ജളനായി ശ്രീകൃഷ്ണന്റെ ബുദ്ധി തെളിഞ്ഞതുപോലെ സർവ്വ മതത്തിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വിഷവിത്തെ തന്റെ വിഷം ശർദ്ദിച്ചു പോട്ടെ.

ചിന്തിക്കാൻ ശക്തി നഷ്ടപെട്ട കുഞ്ഞാടുകളുടെ മേൽ ഒളിഞ്ഞിരിക്കുന്ന ഹിംസ്ര ജന്തുക്കളെപ്പോലെ ലോഹക്കുള്ളിൽ ഒളിഞ്ഞിരുന്നു ആക്രമിക്കുന്ന ഈ വിഷവിത്തുക്കളുടെ പ്രവർത്തിക്കുമുന്നിൽ എൻ പി ഷീല പറഞ്ഞതുപോലെ മിണ്ടാതിരിക്കുന്നെങ്കിൽ അത് ;വിമലീകരണം' അല്ല മലിനീകരണം.  ഇവിടെ പുരോഹിതൻ വിശ്വാസികളുടെ ചുമലിൽ ഇരുന്നു ബന്യാമീനെപ്പോലെ സ്വതന്ത്ര ചിന്ത വച്ച്പുലർത്തുന്ന ഒരു എഴുത്തുകാരനെ ഒതുക്കലാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സത്യം വിളിച്ചു പറഞ്ഞതിന് തടവിലാക്കിയ ഗലീലിയോയും, മതചൂഷണത്തിനെതിരെ ശബ്ദം ഉയർത്തിയ സൽമാൻ റുസ്‌തിയും, സ്വതന്ത്ര ബ്ലോഗുകൾ എഴുതിയതിനു ഗളച്ഛേദം ചെയ്യപ്പെട്ട പത്രറിപോർട്ടറുമാരുമാണ് സമൂഹത്തെ മതത്തിന്റെ തേർവാഴ്ചയിൽ നിന്ന് മോചിപ്പിച്ചു വിമലീകരിക്കാൻ ശ്രമിക്കുന്നത്. പ്രിയഴുത്തുകാര ബന്യമേ നിങ്ങളുടെ ളുടെ തൂലികകൊണ്ട് ഫാദർ ജോസഫ് ഇലഞ്ഞിമാറ്റത്തെപ്പോലുള്ളവരുടെ കപ്പവലിച്ചുകീറി അവിടെ ഒളിച്ചുവച്ചിരിക്കുന്ന കുഞ്ഞാടുകളെ രക്ഷിക്കുക. കൂടെ മന്ദബുദ്ധികളായ സർവ്വമത ഭക്തന്മാരേയും.

ഉണരുക ഉണരുക എഴുത്തുകാരെ
ഉണർന്നെണീറ്റിട്ടെഴുതുക നിർഭയരായി 
പടവാളാക്കുക നിങ്ങടെ തൂലികൾ
അടരാടുക നിങ്ങൾ നീതിക്കായി (വിദ്യാധരൻ)

(ബഹുമാനപ്പെട്ട ഗുരുക്കന്മാർ അക്ഷരതെറ്റുകൾ ക്ഷമിച്ചാലും)
  

sarva matha bhaktan 2016-12-21 11:57:39
ഇവിടെ പ്രശനം തുടങ്ങിയത് ബെന്യമിനോ വികാരിയച്ചനോ ഒന്നുമല്ലല്ലോ?  ആവിഷ്കാര സ്വാതന്ത്ര്യവും അശ്ലീലവും തമ്മിൽ വേർതിരിച്ചറിയാൻ കഴിവില്ലാത്ത ചിലരുടെ പ്രവൃത്തികൾ വിവരവും വിവേകവും ഉണ്ടെന്നു കരുതുന്ന പത്രാധിപർ കുടുംബത്തിൽ കയറ്റുന്ന പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു. അതാണ് തുടക്കം.  മറ്റുള്ളവർ ആരാധിക്കുന്ന ബിംബങ്ങളെ കളിയാക്കി കൈയ്യടി വാങ്ങാൻ ശ്രമിക്കുമ്പോൾ അതു ഇന്നത്തെ കാലത്തു അത്ര നല്ല തല്ല.  വിദ്യ കൂടുതൽ ഉള്ളവർ അത്തരം അശ്ളീല ആവിഷ്കാര സ്വാതന്ത്ര്യത്തെ ന്യായീ കരിക്കാൻ പല ഗ്രന്തങ്ങളും ഉദാഹരണമായി കാണിക്കും, അജന്തയിൽ ഉണ്ടെന്നു പറയും, എല്ലോറയിൽ ഉണ്ടെന്നു പറയും. ഇതൊക്കെ പറഞ്ഞു കൊണ്ട് കമന്റ് എഴുതും.  ഇത്തരം വിവേക ശൂന്യത പരിഷ്കൃത സമൂഹത്തിനു വേണോ?   അശ്ലീലത്തെ കൂട്ടുപിടിക്കാതെ തന്നെ വിദ്യാധരനും ബെന്യാമിനും ഒകെ പ്രതികരിക്കാവുന്നതേ ഉള്ളൂ.
SchCast 2016-12-21 12:29:05
ബിംബത്തെ ആരാധിക്കുന്നത് തെറ്റാണ് സെക്സ് തെറ്റാണു നഗ്‌നയായ ഒരു സ്ത്രീയെ നോക്കുന്നത് തെറ്റാണ്. പിന്നെ ഏതാണ് ശരി സർവ്വമതമേ? ഹൈന്ദവ ഗ്രന്ഥങ്ങളിലും ബൈബിളിലും ഒക്കെ സെക്സിലാണ് കഥ തുടരുന്നത്. ഏതൻ തോട്ടത്തിൽ ആദാമും ഹാവ്വായും തുണിയില്ലാതെ തിമിർക്കുമ്പോളാണ് ചേര പോയി കുഴപ്പം ഉണ്ടാക്കിയത്.   ഒരു സർവ്വ മതം വന്നിരിക്കുന്നു കളി പഠിപ്പിക്കാൻ
ജോണി 2016-12-21 13:05:06
ഒരു പടം വരച്ചാൽ ഇത്ര അസഹിഷ്ണത ഉള്ളവർ  വൈദികൾ ഞായറാഴ്ച  മദ്ബഹയിൽ കയറിനിന്നു ബൈബിളിലുള്ള എത്രയോ അശ്ളീല കഥകൾ തട്ടിവിടുന്നു.  ഉദാഹരണത്തിന് ലോത്തും സ്വന്തം പെൺമക്കളും തമ്മിലുള്ള വേഴ്ച. 1  രാജാക്കന്മാർ 1  മുതലുള്ള ദാവീദിന്റെ വീരഗാഥകൾ (അതൊന്നും ഇവിടെ എഴുതാൻ പോലും വയ്യ). എന്തിനു വിശ്വാസികളുടെ പിതാവ് സ്വന്തം ഭാര്യയെ പെങ്ങളാണെന്നും പറഞ്ഞു അന്യന്റെ അറയിൽ ഉറങ്ങാൻ വിട്ടു ഒന്നിൽ കൂടുതൽ പ്രാവശ്യം ധന സമാഹരണം നടത്തുന്ന കഥകളൊക്കെ പ്രസംഗിക്കുമ്പോഴും കേൾക്കുമ്പോഴും ആർക്കും ഒന്നും പ്രതീകരിക്കണ്ടേ ? വേറെയും ഒത്തിരി മനുഷ്യ സംസ്കാരത്തിന് യോജിക്കാത്ത കഥകൾ ഉണ്ട് . ഇവിടെ ആണ് ഇരട്ടത്താപ്പ്
Search light 2016-12-21 12:44:29
മൂവായിരത്തിൽ അധികം വരുന്നവരെ ലൈംഗിക പീഡനത്തിനു വിധേയപ്പെടുത്തിയിട്ട് അത് ഒതുക്കാൻ ശ്രമിച്ച പോപ്പ് ബെനഡിക്ടും അതിനു കൂട്ട് നില്ക്കുന്നവരെയും താങ്ങി താൻ എന്തിനോടോ സർവ്വമത കത്തോലിക്കാ സംസാരിക്കുന്നത്? താൻ ഈ നാറിയ വർഗ്ഗത്തെ തലയിൽ വച്ച് നടക്കു ആർക്കു ചേതം?
വിദ്യാധരൻ 2016-12-21 15:02:11
സർവ്വ മത ഭക്തന്
 
താൻ പരസ്യമായി അശ്ലീലത്തെ എതിർക്കുമെങ്കിലും രഹസ്യമായി അതിനെ താലോലിക്കുന്ന ഒരാളാനിന്നുള്ളതിനു ഞാൻ പാർവതിയെക്കുറിച്ചു ഉദ്ധരിച്ചെഴുതിയ കവിതയെ ഓർമയിൽ വച്ച് പാരാമർശിച്ചെഴുതിയപ്പോൾ മനസിലായി. സൂര്യൻ അസ്തമിക്കുംമ്പോൾ ധ്യാനിക്കുന്നതിനായി ഇവിടെ ഒരു ശ്ലോകം കുറിക്കുന്നു ഇത് ഞാൻ എഴുതിയതല്ല ഭാഗവതം ദശമസ്കന്ധത്തിൽ നിന്നെടുത്തതാണ് . അതും ശ്രീകൃഷ്ണന്റെ വെപ്പാട്ടികളായ ഗോപസ്ത്രീകൾ തൈര് കടയുന്ന ഭാഗമാണ് 

താദീപദീ   പ്തൈർമണിഭിർ വിരേജ്ജു -
രജ്ജുർ വികർഷദ്‌ഭുജ കങ്കണസ്രജ്ജ 
ചലനിതംബസ്തന ഹാരകുണ്ഡല-
ത്വിഷത്  കപോലാരുണ കുങ്കുമാനസാ 

വളകളും കങ്കണങ്ങളും ധരിച്ച കൈകളാൽ കയറു വലിക്കുമ്പോൾ ഇളകുന്ന അരക്കെട്ട്, കുചങ്ങൾ മുത്തുമാലകൾ എന്നിവയോടും ചലിക്കുന്ന കുണ്ഡലങ്ങളുടെ കാന്തിപ്രസരംകൊണ്ടും ശോഭിക്കുന്നതും കുങ്കുമത്താൽ ചുവന്ന കവിൾത്തടങ്ങളോടുകൂടിയതുമായ ഈ സുന്ദരികൾ വിളക്കിന്റെ പ്രകാശത്തിൽ തിളങ്ങുന്ന രത്നങ്ങളെപ്പോലെ വിളങ്ങി 

ശ്രീകൃഷ്ണനും ബൈബിളിലെ ദാവീദ് രാജാവും കൊട്ടാരത്തിന്റെ മുകപ്പിൽ നിന്ന് സ്ത്രീകളുടെ നിതംബവും സ്തനവും  നഗ്നതയും  ആസ്വദിച്ചിട്ടുണ്ടായിരിക്കും.  ദാവീദ് രാജാവ് ബേതഷീബായുടെ നഗ്‌നത ആസ്വദിച്ചു ബലാൽസംഗം ചെയ്താണ് സോളമൻ ഉണ്ടായിട്ടുളളത്. പിൽക്കാലത്തു ക്രൈസ്തവ ഭക്തർ അദ്ദേഹത്തെ ദൈവത്തിന്റെ ഹൃദയ സൂക്ഷിപ്പ്കാരൻ എന്ന് വിളിച്ചു.  ഭക്തിയുടെ മാർഗ്ഗത്തിൽ ലൈംഗികാകര്‍ഷണവും ചോദനവും സംഭവിക്കുന്നു. അത് നിരസിക്കാനാവാത്ത ഒരു സത്യമാണ്. സുന്ദരികളായ പല സിനിമാനടികളെയും സന്യാസിമാരുടെ പർണ്ണാശ്രമത്തിൽ നിന്ന് തൂക്കിയെടുത്തിട്ടുണ്ട് .  അപ്പോൾ പ്രായ പൂർത്തിയായ പെൺകുട്ടികളെ ദൈവ പ്രസാദത്തിനായി വൈദികന്മാരുടെയും സന്യാസിമാരുടെയും അരികിലേക്ക് പറഞ്ഞു വിട്ടാൽ, ളോഹക്കുള്ളിലും കാവി വസ്ത്രത്തിനുള്ളിൽ നിന്നും അനേകവർഷങ്ങളായി ഒതുക്കി വച്ചിരുന്ന കാമവികാരങ്ങൾ പുറത്തു വരികയും സ്ത്രീകൾ പരിശുദ്ധാത്മാക്കളാൽ ഗർഭം ധരിക്കുകയും പിന്നീട് ആ കുട്ടികൾ ആൾദൈവങ്ങളായി അമ്മയായി അച്ചനായി സമൂഹത്തിൽ നാശം വരുത്തി കൊണ്ടിരിക്കും .  സത്യം പച്ചയായ ഭാഷയിൽ ബന്യാം പറഞ്ഞാൽ കട്ടവന്മാർക്ക് കേറിക്കൊള്ളും . കേറികൊള്ളാനും പ്രതികാരിക്കാനും വേണ്ടിയാണ് എഴുതുന്നത്. അതും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റ സുരക്ഷിതത്ത്വോട്കൂടി. 
പള്ളി ഭൃഷ്ടൻ 2016-12-21 20:15:29
അപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്യം ഉപയോഗിക്കുമ്പോൾ ഇന്ന തരത്തിൽ സംസാരിക്കണം എന്ന് പറയാൻ ജോസഫ് ഇലഞ്ഞിമറ്റവും സർവ്വ മതവും ആരാ. അടിച്ചോടിക്ക് വിദ്യാധരാ ഇവന്മാരെ. ഇത്രേം നാളും ഞങ്ങളെ പറ്റിച്ചു ഞങ്ങടെ അദ്ധ്വാനത്തിന്റെ ഫലം തിന്ന് ചീർത്ത ഇവന്മാരെ വെറുതെ വിടാൻ പാടില്ല. ഓടിക്കണം 
പൊതുജനം 2016-12-21 20:26:55
ഇനി ജനം ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തിയേ പറ്റൂ. കല്യാണം കഴിക്കാത്തവരായ ആണുങ്ങളെ അച്ചന്മാരായോ സന്യാസിമാരായോ അംഗീകരിക്കാൻ പാടില്ല . പൊതുജനം കഴുതയാണോ കടുവായാണോ എന്ന് നമ്മൾക്ക് കാണിച്ചു കൊടുക്കണം. ട്രംപിനെ പ്രസിഡണ്ടാക്കിയ ജനങ്ങളാ ഇവിടെയുള്ളത്. അയാളെ വേണ്ടി വന്നാൽ ഞങ്ങൾ പോപ്പുമാക്കും 

sarva matha bhakthan 2016-12-21 20:40:31
രഹസ്യമായിട്ടല്ലാതെ പിന്നെ പരസ്യമായിട്ടാണോ രതി ആസ്വദിക്കേണ്ടത്? ഇയാൾ ഏതു നാട്ടുകാരാണ് ആണ്? ഇനി പരസ്യമായിട്ടു തന്നെ താങ്കൾക്ക്‌ വേണമെന്ന് ഉണ്ടെങ്കിൽ അതിനുള്ള ഗ്രൂപ്പും സ്ഥലവും ഒക്കെ ഉണ്ടല്ലോ ? പിന്നെ പ്രസിദ്ധീകരണങ്ങളും ഉണ്ട്.
പിന്നെ 'അമ്മ പെങ്ങമ്മാർ ആരാധനാ ബിംബങ്ങൾ ഇവരെയൊക്കെ തങ്ങളുടെ പരസ്യവും രഹസ്യവും  ആയ ആവിഷ്കാര സ്വാതന്ത്ര്യ പരിധിക്കു പുറത്തു വെക്കുന്നതല്ലേ നല്ലത് ? 
നേരത്തെ മുസ്ലിം സമുദായം റീക്ട ചെയ്തു.  പിന്നെ ഹിന്ദുസ് റീക്ട ചെയ്യാൻ തുടങ്ങി. ഇപ്പോൾ ക്രിസ്ത്യൻസും .  ലോകത്തിന്റെ സമാധാനം കെടുത്താൻ കുറെ കലാകാരൻമാർ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്.  ഞാൻ പറഞ്ഞല്ലോ ഒരാളുടെ ആരാധനാ ബിംബത്തെ അവഹേളിക്കുന്നത് നിങ്ങളുടെ മുഖത്തു നോക്കി നിങ്ങളുടെ തന്തക്കു പിറക്കാത്തവൻ  വിളിക്കുന്നത് പോലെയാണ്.  സാധാരണക്കാരന് ഉടനെ റിയാക്ട ചെയ്യും  വിദ്യ കൂടുതൽ ഉള്ളവർ ചിലപ്പോൾ പുരാണത്തഇന്റെ ബലത്തിൽ വിളിച്ചത് ശരിയല്ലേ എന്ന് നിഗമിക്കും.
Anthappan 2016-12-21 20:45:40
      Sodom and Gomorrah have been used as metaphors for vice and homosexuality viewed as a deviation. The story has therefore given rise to words in several languages. These include the English word sodomy, used in sodomy laws to describe sexual "crime against natures", namely anal or oral sex (either homosexual or heterosexual), or bestiality. Some Islamic societies incorporate punishments associated with Sodom and Gomorrah into sharia.  Sometimes I wonder why the Songs of song section included in the Bible. Is it ok Mr. Sarvvamatha bhuktha to use such language?  The argument Vidyadharan made is very correct.  Some people hate crime in the day time but they like to do the same crime in the night time. So your argument has no basis. The case dismissed.  You can probably higher some experts to advance your view ( I am pretty sure Matthulla can probably help you)

         Homosexuality is still there in every spectrum  of life. But it is widely practiced among the priests because they get more chance to pounce on vulnerable people.  There is no reason for Sarvva Matha bhkthan to get agitated with Baniyam or Vidyaadhran.  They write explicitly for the readers to understand.  People are blindly following the religion or they are blinded by the religion and make them follow and the writers must write to free this innocent people from the clutches of religion. 
വിദ്യാധരൻ 2016-12-22 08:47:57

ആയിക്കോളൂ! രതി രഹസ്യമായി ആസ്വാദിച്ചോളു. പക്ഷെ  രഹസ്യ കാമകേളിക്ക് വിധേയപ്പെടുന്നവർ അവരുടെ സ്വന്തം ആയിരിക്കണം  ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ പരിധിക്കു പുറത്തു നിൽക്കുന്ന 'അമ്മ പെങ്ങന്മാരെ അദ്ധ്യാതിമികതയുടെ പേരിൽ  രഹസ്യമായികൊണ്ടുപോയി കാമകേളിക്ക് വിധേയപ്പെടുത്തുന്ന പുരോഹിതന്മാരെയും സന്യാസിമാരെയും  അവർക്ക് കൂട്ട് നിൽക്കുന്ന കൂട്ടിക്കൊടുപ്പുക്കാരെയും എഴുത്തുകാരും സാഹിത്യകാരന്മാരും നേരിടുക തന്നെവേണം.  ബന്യാമെന്ന എഴുത്തുകാരൻ ചെയ്യതതും അതുതന്നെയാണ്. പക്ഷെ നിങ്ങളെപോലെയുള്ളവർ മതത്തിന്റെ മറവിൽ നിന്ന് മസ്തിഷ്ക പ്രഷാളനം ചെയ്യുത് നിറുത്തിയിരിക്കുന്ന കുഞ്ഞാടുകളെയും  ഭക്തന്മാരെയും കരുവാക്കി എഴുത്തുകാരെയും കലാകാരന്മാരെയും ഒതുക്കാൻ നോക്കുകയാണ്
       എഴുത്തുകാർ എണ്ണത്തിൽ കുറവെങ്കിലും അവരുടെ തൂലികയുടെ ശക്തിയിൽ പല ആധിപത്യങ്ങളും കടപുഴകിയിട്ടുണ്ട്. അറിയാം; പുരോഹിതന്മാരുടെ ശക്തിയെക്കുറിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുറത്തു നിന്നവളും മതം നൽകുന്ന സുരക്ഷിതത്തിൽ ക്രിസ്തുവിന്റെ മണവാട്ടിയായി തീർന്ന അഭയ എന്ന പത്തൊമ്പതു കാരിയെ നിഷ്ടൂരമായി ബലാൽ സംഗം ചെയ്യുത് കിണറ്റിൽ വലിച്ചെറിഞ്ഞ പാതിരിയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പുറത്തു നിന്ന് ആദ്ധ്യാത്മിക മാർഗ്ഗദർശനത്തിനായി സമീപിച്ച കുട്ടികളെ ലൈംഗികപീഡനത്തിനു വിധേയപ്പെടുത്തി കടന്നുകളഞ്ഞ സ്വാമി പ്രകാശാനന്ദ് സരസ്വതി  സംഭവങ്ങളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരും കലാകാരന്മാരും മറന്നുകാണില്ല
       ശുദ്ധഭോഷത്തരത്തിന്റെ പ്രതീകങ്ങളായ ബിംബവും, വിഗ്രഹങ്ങളൂം കാട്ടിയാണ് മതം മനുഷ്യനെ  ബൗദ്ധികഅടിമത്വത്തിന്റെ ചങ്ങലകളിൽ പൂട്ടിയിട്ടിരിക്കുന്നതു.  ഇവൻ ഞങ്ങളുടെ രാജാവും രക്ഷകനും എന്ന് വിളിച്ചുപറഞ്ഞ അതെ നാവുകൾകൊണ്ടാണ് ഇവനെ ക്രൂശിക്ക എന്ന് കുടില മതനേതൃത്വം പറയിപ്പിച്ചത്. താൻ സർവ്വമതത്തിന്റ ആട്ടിൻ തോൽ ധരിച്ചു ബിംബത്തെ പൊക്കികൊണ്ടുവരുന്നത് എന്തിനാണ് എന്ന് മനസിലാക്കാൻ പ്രബുദ്ധരായ വായനക്കാർക്ക് അധിക സമയം വേണ്ട. തന്നെ ഒന്നും പറഞ്ഞു ശരിയാക്കാൻ പറ്റില്ല. കാരണം തന്റെ തലച്ചോർ   മതരോഗാണുക്കളുടെ ആവാസ കേന്ദ്രമാണ്.  തന്നെപ്പോലെയുള്ളവരെ ജനം സൂക്ഷിച്ചില്ലെങ്കിൽ, അത് മാരകമായ വിപത്തിനു കാരണമായി തീരും

ദോഷാനപി ഗുണീകർത്തും
ദോഷീകർത്തും ഗുണാനപി
ശക്തോവാദി ന തത്തഥ്യം
ദോഷാ ദോഷാ ഗുണാ ഗുണാ (സുഭാഷിതവലി)

ദോഷങ്ങളെ ഗുണങ്ങളാക്കുന്നതിനും ഗുണങ്ങളെ ദോഷങ്ങളാക്കുന്നതിനും സമർഥ്യമുള്ളവൻ സത്യം പറയുന്നില്ല ദോഷം ദോഷമാണെന്നും ഗുണം ഗുണമാണെന്നു തനിക്ക് പറയാൻ കഴിയാതെ മതം നൽകിയ ബിംബവും പേറി താൻ ഇങ്ങനെ അലയുന്നതിനു കാരണം താൻ സത്യത്തിന് നേരെ കണ്ണടച്ചിരിക്കുകയാണ്. താൻ ഇനി കുരിശുമായി വരുമെന്നുള്ളതിനു സംശയമില്ല.


SchCast 2016-12-22 11:39:18

There must be discretion as to how to use the ‘Freedom of Expression’. Someone has said it aptly “Your freedom to swing your hand stops where my nose begins”. One person cannot ridicule another person publicly to an extent that is hurtful or damaging to another person. There are laws that deal with such situations. In the USA, a lot of court cases are based on libel.

Even though the present situation cannot be challenged in a Court of Law ( I am no legal expert, may be it can be) it goes too far and beyond to hurt the beliefs of a community at large. What if such picture implicated ‘Gandhiji’ and was exhibited by a British artist? As an Indian, won’t we be humiliated? One should not be one-track minded as to say it is just ‘Freedom of expression’.  In the USA, there is law named as ‘hate speech’ which curtails excess freedom of expression directed solely to hurt a group of people.

The problem is not that it infuriates the Christian community in Kerala and abroad, it gives a false impression to the image of Christ held in the hearts of humanity. Those who offered comments (including Vidhyadharan) were able offer examples of Biblical characters (such as David) but none can touch the noble character and teachings of Christ. It deserves respect an honor because it is the sole example of a human being (that I know) who walked on earth without any ‘blemish’ of body, mind or soul. I admit that it was only possible because he was the ‘Son of God’. Yet, he was in flesh and blood like one of us.


ജോണി 2016-12-22 11:50:54
ശ്രീ വിദ്യാധരന്റെ പോസ്റ്റിനോട് ചേർത്ത് ഇതും കൂടി വാരിയിക്കുക. 1966  ഇൽ കേരളത്തിൽ കോളിളിക്കാം ഉണ്ടാക്കിയ ഒരു കൊലപാതകം ഉണ്ടായിരുന്നു. മറിയക്കുട്ടി കൊലക്കേസ്. അന്ന് തിരുസഭക്കു ഇത്രയും വിലപേശൽ വശമില്ലാതിരുന്നു. കേസ് അന്വേഷിച്ചത് പ്രഗത്ഭനായ പോലീസ് ഉദ്യോഗസ്ഥൻ  ആയിരുന്നു പേര് മറന്നുപോയി. (ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ അനുജൻ ആണെന്നറിയാം). പ്രതി സഭയിലെ ബെനഡിക്ട് എന്ന വൈദികൻ ആയിരുന്നു, കോടതിയിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷൻ ഭാഗത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. അച്ഛനെ വധ ശിക്ഷക്ക് വിധിച്ചു. മേൽ കോടതി പിന്നീട് വിട്ടയച്ചു. അച്ഛൻ മരിച്ചും പോയി. അച്ഛൻ കുറ്റക്കാരൻ ആണോ എന്നതല്ല അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്താൻ സഭ കാണിക്കുന്ന കോപ്രായങ്ങൾ കണ്ടതുകൊണ്ടു പ്രതികരിക്കുകയാണ്.  ഏറ്റവും കഷ്ടം കൊലചെയ്യപ്പെട്ട മറിയക്കുട്ടി യുടെ കുടുംബത്തെ   സഭ ക്രൂരമായി ഇപ്പോഴും വേട്ടയാടുന്ന കാഴ്ച ആണ്
sarva matha bhaktan 2016-12-22 12:37:44
വിദ്യാധരൻ താങ്കളെ പോലെ തന്നെ ഞാനും ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾക്കെതിരെ രോഷം കൊള്ളുന്ന ഒരാൾ ആണ്. ഏതൊരു കാര്യത്തിനാണോ താങ്കൾ അവരെ കുറ്റം പറയുന്നത് അതെ തെറ്റ് താങ്കൾ തന്നെ ഇവിടെ വീണ്ടും ആവർത്തിക്കുകയാണ് . ഇന്നത്തെ വേറൊരു കമന്റ് കണ്ടു - സ്ത്രീ ശരീരത്തിലെ അവയവ വർണന വെച്ച് കൊണ്ട്.  പിന്നെ എവിടെയാണ് മാഷെ നിങ്ങളും നിങ്ങൾ എതിർക്കുന്ന വർഗ്ഗവും തമ്മിലുള്ള വ്യത്യസം?  ഞാൻ ആദ്യം താങ്കളുടെ പേര് വലിച്ചിഴച്ചപ്പോൾ ഇത്രയേ ഉദ്ദേശിച്ചിരുന്നുള്ളൂ practice ബിഫോർ യു preach , കാരണം ധാരാളം followers ഉള്ള ഒരാൾ ആണ് താങ്കൾ , when you make dirty stuff look like normal , a thousand follow suit.  Is that good for our society? think.
വിദ്യാധരൻ 2016-12-22 21:43:48
  സ്ത്രീകളുടെ അവയവങ്ങളെ വർണ്ണിക്കുന്നതിലോ അതിൽ നോക്കുന്നതിലോ ഒരു തെറ്റും ഞാൻ കാണുന്നില്ല.പക്ഷെ ആത്മ സംയമനം കൈവിടാതിരുന്നാൽ മതി.  സ്ത്രീ സൃഷ്‌ടിയുടെ ഭാഗമാണ്.  അവളുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതിലോ അല്ലെങ്കിൽ അവളുടെ മുഖത്തു നോക്കി 'നിനക്ക് വടിവൊത്ത ഒരു ശാരീരിവും വശ്യതയാർന്ന സൗന്ദര്യവുമുണ്ടെന്ന്' പറഞ്ഞാൽ ഒരു സ്ത്രീയും മുഖത്തടിക്കല്ല. കാരണം അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് അതൊക്കെയാണ്.  പക്ഷെ മലയാളി പുരുഷന്മാർ അത് പറയുകയില്ല.  നേരെ മരിച്ചു അവളുടെ ചന്തിയിൽ കുത്തുയും  അവളുടെ ദേഹത്ത് ഉരസുകയും , തോളത്ത് കയ്യ് ഇടുകയും ചെയ്യും  കേരളത്തിലെ പൂവാല സംസ്കാരത്തിന്റെ അനന്തര ഫലങ്ങൾ.   ഈ സംസ്കാരത്തിൽ നിന്നാണ് പല പാതിരിമാരും സന്യാസിമാരും ജനിക്കുന്നത്. മണ്ണിനടിയിൽ കിടക്കുന്ന വിത്തുകൾ അനുയോച്യമായ സാഹചര്യത്തിൽ പൊട്ടി മുളക്കുന്നതുപോലെ ഇവരുടെ ദുർവാസനകൾ അവസരം വരുമ്പോൾ ഉണരുന്നു അത് കിനാവള്ളിയായ് വളരുകയും, വിളക്കിന്റെ പ്രകാശം കണ്ടു അടുത്തു ചെന്ന് ചിറകുകൾ കത്തിവീഴുന്ന ഈയലുകളെ പോലെ  ആ കിനാവള്ളിയുടെ പിടിയിൽ അമരകയും ചെയ്യും. 
             സ്ത്രീ സൗന്ദര്യത്തെക്കുറിച്ചും അവയുടെ അംഗലാവണ്യങ്ങളെ കൂറിച്ചും എല്ലാ വേദഗ്രന്ഥങ്ങളിലും രേഖപെടുത്തിയിട്ടുണ്ട്. ഇതൊക്കെ വായിച്ചാണ് നമ്മളുടെ പൂർവികർ ഇവിടെ ജീവിച്ചു മരിച്ചതും ഇവരാരും കാണുന്നവരെ ബലാൽസംഗം ചെയ്യലല്ലായിരുന്നു പരിപാടി.  ഉത്തരമഥുരാ പുരിയിലെ വാസവദത്തയും ബുദ്ധ സന്യാസിയായ ഉപഗുപ്തനുമായുള്ള കണ്ടുമുട്ടലുകൾ എല്ലാ പുരോഹിതന്മാരും സന്യാസിമാരും വായിച്ചിരിക്കേണ്ടതാണ്. ലോലമോഹനമായത്തങ്കപങ്കജത്തെ വെല്ലും തുടകളും, കഞ്ജുബാണന്റെ പട്ടം കെട്ടിയ രാജ്ഞിയെപ്പോലെ സുന്ദരിയായ വാസവദത്തക്ക് ഉപഗുപ്‌തനെന്ന താപസിയെ ഇളക്കാൻ കഴിഞ്ഞില്ല.  എന്നാൽ ഉപഗുപ്തന്റെ മറുപടി "സമയം അതിന് ആയിട്ടില്ല എന്നാണ്,  എന്നാൽ ചുടുകാട്ടിൽ പോയി വാസവദത്തയെ സമാശ്വസിപ്പിക്കാനും മറന്നില്ല.  ക്രിസ്തവരുടെ യേശുവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. പക്ഷെ മാഗ്നലക്കാരിയെയും യേശുവിനെയും സംശയിക്കുന്നവരിൽ നല്ല ഒരു വിഭാഗവും ക്രൈസ്തവർ തന്നെ.  കാരണം ഇവർക്ക് യേശുവിനെ മനസ്സിലാക്കാനോ അദ്ദേഹത്തിൻറെ സന്ദശത്തിന്റെ അന്തരാർത്ഥത്തെ ഉൾകൊള്ളാനോ കഴിഞ്ഞിട്ടില്ല, മതങ്ങളുടെ ലക്ഷ്യവും അതല്ല. കാരണം ഭക്തജനങ്ങളുടെ ബോധം ഉണർന്നാൽ പല പള്ളികളും, ക്ഷേത്രങ്ങളും, സിനഗോഗുകളും, മോസ്‌കുകളും തകരുകയും പുരോഹിതവർഗ്ഗം പട്ടിണിയിലാകുകുകയും ചെയ്യും 
            ഞാൻ ആന്തരികമായി സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് ഫോളോവേഴ്സ് ഉണ്ടാവാൻ സാധ്യത ഇല്ല. കാരണം എന്റെ കയ്യിൽ ഒന്നും തന്നെയില്ല. ക്ഷീരം ചുരത്തുന്ന ഒരു അകിട് പോലും ഇല്ല,  പൊന്നാട ഇല്ല അവാർഡും ഇല്ല. അതുകാരണം അതിനെക്കുറിച്ചു എന്നെ പിരികേട്ടണ്ട . ഞാൻ ആരാണെന്നും എനിക്ക് എന്താവേണ്ടതെന്നും എനിക്ക് നന്നായിട്ടറിയാം. യേശു നിക്കടീമ്സിനോട് പറഞ്ഞു നീ സർവ്വവും ത്യജിച്ച് എന്റെ പിന്നാലെ വരാൻ. നിക്കധീമസ്സ്‌ വളരെ ദുഃഖതിനായി തിരികെപ്പോയി. എന്റെ കയ്യിൽ പൊന്നാടയും ഇല്ല അവാർഡും ഇല്ല. ഇടക്കിടക്ക് എന്റെ കൂടെ നിൽക്കുന്നവർക്കിട്ട് തൊഴിക്കും . മറ്റൊന്നിനുമല്ല അവൻ ഉണർന്നിരിക്കുകയാണോ എന്നറിയാൻ 

എന്തായാലും ശലോമോന്റെ ഉത്തമ ഗീതം വായിച്ചിട്ട് ഉറങ്ങാൻ പോകുകയാണ് .  'സർവ്വമതഭക്തനും ' അത് വായിച്ചിട്ട് ഭാര്യഉണ്ടെങ്കിൽ അവരുമായി രമിക്കുക 

അദ്ധ്യായം 4
1 എന്റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നേ. നിന്റെ മൂടുപടത്തിൻ നടുവെ നിന്റെ കണ്ണു പ്രാവിൻ കണ്ണുപോലെ ഇരിക്കുന്നു; നിന്റെ തലമുടി ഗിലെയാദ് മലഞ്ചെരിവിൽ കിടക്കുന്ന കോലാട്ടിൻ കൂട്ടം പോലെയാകുന്നു. 
2 നിന്റെ പല്ലു, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു. 
3 നിന്റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്റെ വായ് മനോഹരവും ആകുന്നു; നിന്റെ ചെന്നികൾ നിന്റെ മൂടുപടത്തിൻ ഉള്ളിൽ മാതളപ്പഴത്തിൻ ഖണ്ഡംപോലെ ഇരിക്കുന്നു. 
4 നിന്റെ കഴുത്തു ആയുധശാലയായി പണിതിരിക്കുന്ന ദാവീദിൻ ഗോപുരത്തോടു ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവ ഒക്കെയും വീരന്മാരുടെ പരിച തന്നേ. 
5 നിന്റെ സ്തനം രണ്ടും താമരെക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാൻ കുട്ടികൾക്കു സമം. 
6 വെയലാറി നിഴൽ കാണാതെയാകുവോളം ഞാൻ മൂറിൻ മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം. 
7 എന്റെ പ്രിയേ, നീ സർവ്വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല. 
8 കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക. 
9 എന്റെ സഹോദരി എന്റെ കാന്തേ. നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു. 
10 എന്റെ സഹോദരീ, എന്റെ കാന്തേ, നിന്റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാൾ നിന്റെ പ്രേമവും സകലവിധ സുഗന്ധവർഗ്ഗത്തെക്കാൾ നിന്റെ തൈലത്തിന്റെ പരിമളവും എത്ര രസകരം! 
11 അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു. 
12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടെച്ചിരിക്കുന്ന ഒരു തോട്ടം, അടെച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു. 
13 നിന്റെ ചിനെപ്പുകൾ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും, 
14 ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകലപ്രധാന സുഗന്ധവർഗ്ഗവും തന്നേ. 
15 നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. 
16 വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിനെ വിശിഷ്ടഫലം ഭുജിക്കട്ടെ.
sarva matha bhaktan 2016-12-23 21:55:07
Oh My GOD!!! Vidyadharan, you are showing your class, your standard and ignorance in your following comments.
You wrote: അവളുടെ സൗന്ദര്യത്തെ ആസ്വദിക്കുന്നതിലോ അല്ലെങ്കിൽ അവളുടെ മുഖത്തു നോക്കി 'നിനക്ക് വടിവൊത്ത ഒരു ശാരീരിവും വശ്യതയാർന്ന സൗന്ദര്യവുമുണ്ടെന്ന്' പറഞ്ഞാൽ ഒരു സ്ത്രീയും മുഖത്തടിക്കല്ല. കാരണം അവർ കേൾക്കാൻ ആഗ്രഹിക്കുന്നത് അതൊക്കെയാണ്.
This is the opinion you keep about women?
There is no difference between Vidyadharan and our local bus stand Poovalans  or for that matter the black guy here passing "nice ass" comments to all passing woman.
Kashtam kashtam.  Shame on you Vidyadharan. I had some respect for you even though I differ on certain things. You have shown your true class and color in the above comment. Really not worth commenting on your comments.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക