Image

ബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ലോറി പാഞ്ഞുകയറി 12 പേര്‍ മരിച്ചു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 20 December, 2016
ബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ലോറി പാഞ്ഞുകയറി 12 പേര്‍ മരിച്ചു
ബര്‍ലിന്‍ : ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ലോറി പാഞ്ഞുകയറി 12 പേര്‍ മരിച്ചു. അന്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. മനഃപൂര്‍വമായ ആക്രമണമാണെന്നു പൊലീസ് പറഞ്ഞു.

സെന്‍ട്രല്‍ ബര്‍ലിനില്‍ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിര്‍ത്തിയിട്ടുള്ള തകര്‍ന്ന കൈസര്‍ വില്‍ഹം മെമ്മോറിയല്‍ ചര്‍ച്ചിനു സമീപമാണു സംഭവം. അതിവേഗത്തിലെത്തിയ ലോറി ആളുകള്‍ക്കുമേല്‍ പാഞ്ഞുകയറുകയായിരുന്നുവെന്നാണു ദൃക്‌സാക്ഷി മൊഴി. ലോറി െ്രെഡവറെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന ആള്‍ കൊല്ലപ്പെട്ടു. ജനങ്ങളോടു വീടുകളില്‍ തന്നെ കഴിയാന്‍ ജര്‍മന്‍ പൊലീസ് ട്വിറ്ററിലൂടെ നിര്‍ദേശം നല്‍കി.
ലോറിയില്‍ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. പോളണ്ടില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലോറി തട്ടിക്കൊണ്ടു വന്നതാണെന്നാണ് ഇതുവരെയുള്ള സൂചന.

കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ നീസില്‍ ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് ഓടിച്ചുകയറ്റിയ ഭീകരാക്രമണത്തില്‍ 86 പേരാണു കൊല്ലപ്പെട്ടത്.


ബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ലോറി പാഞ്ഞുകയറി 12 പേര്‍ മരിച്ചുബര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക് ലോറി പാഞ്ഞുകയറി 12 പേര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക