Image

Muzik247 'എസ്ര'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

Lohit Chandran Published on 20 December, 2016
Muzik247 'എസ്ര'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ Muzik247(മ്യൂസിക്‌247), പൃഥ്വിരാജ്‌ സുകുമാരന്‍ നായകനാവുന്ന 'എസ്ര'യിലെ ഗാനങ്ങള്‍ റിലീസ്‌ ചെയ്‌തു. മൂന്ന്‌ ഗാനങ്ങളാണ്‌ ആല്‍ബത്തിലുള്ളത്‌.

ആദ്യത്തെ ഗാനം `ലൈലാകമേ` ആലപിച്ചിരിക്കുന്നത്‌ ഹരിചരണ്‍ ആണ്‌. ഹരിനാരായണന്‍ ബി.കെയുടെ വരികള്‍ക്ക്‌ രാഹുല്‍ രാജ്‌ ഈണം പകര്‍ന്നിരിക്കുന്നു. ഗാനത്തിന്റെ വീഡിയോക്ക്‌ യൂട്യൂബില്‍ 10 ലക്ഷത്തിലധികം വ്യൂസ്‌ ലഭിച്ചിട്ടുണ്ട്‌.

ബാക്കി രണ്ടു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത്‌ സുഷിന്‍ ശ്യാം ആണ്‌. `തമ്പിരാന്‍` എന്ന ഗാനം രചിച്ചിരിക്കുന്നത്‌ വിനായക്‌ ശശികുമാറും ആലപിച്ചിരിക്കുന്നത്‌ വിപിന്‍ രവീന്ദ്രനുമാണ്‌. 

മൂന്നാമത്തെ ഗാനമായ `ഇരുളു നീളും രാവേ` എഴുതിയിരിക്കുന്നത്‌ അന്‍വര്‍ അലിയാണ്‌. ആലാപനം സച്ചിന്‍ ബാലു.

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=o7DOhSt-tB8

ജയ്‌ കെ കഥയെഴുതി സംവിധാനം ചെയ്യുന്ന 'എസ്ര'യില്‍ പൃഥ്വിരാജ്‌ സുകുമാരന്‍, പ്രിയ ആനന്ദ്‌, ടോവിനോ തോമസ്‌, സുജിത്‌ ശങ്കര്‍, വിജയരാഘവന്‍ എന്നിവര്‍ അഭിനയിക്കുന്നുണ്ട്‌. ഈ ഹൊറര്‍ ത്രില്ലെറിന്റെ ഛായാഗ്രഹണം സുജിത്‌ വാസുദേവും ചിത്രസംയോജനം വിവേക്‌ ഹര്‍ഷനുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമിന്റെയാണ്‌. Muzik247 (മ്യൂസിക്‌247)നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബല്‍. E4 Entertainment (ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌)ന്റെയും അഢഅ ജൃീറൗരശേീി(െഎവിഎ പ്രൊഡക്ഷന്‍സ്‌)ന്റെയും ബാനറില്‍ മുകേഷ്‌ മേത്ത, സി വി സാരഥി, എ വി അനൂപ്‌ എന്നിവരാണ്‌ 'എസ്ര' നിര്‍മ്മിച്ചിരിക്കുന്നത്‌



മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ മൂന്ന്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ Muzik247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം Muzik247 (മ്യൂസിക്‌247)നാണ്‌. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, പാവാട, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.




Mobile number: +918111952266
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക