Image

മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും

Published on 20 December, 2016
മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും


മണിരത്‌നത്തിന്റെ അലൈപായുതെയ്‌ക്ക്‌ ശേഷം ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുന്ന ചിത്രമാണ്‌ ഒകെ കണ്‍മണി. ശ്രദ്ധ കപൂറും ആദിത്യ ചോപ്രയുമാണ്‌ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്‌. എന്നാല്‍ ഹിന്ദി റീമേക്കിങിലും ദുല്‍ഖറിനെയും നിത്യാ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കാന്‍ മണിരത്‌നം ഷാദ്‌ അലിയോട്‌ ആവശ്യപ്പെട്ടുവത്രേ.


ഒരിടവേളയ്‌ക്ക്‌ ശേഷം മണിരത്‌നം സംവിധാനം ചെയ്‌ത ചിത്രമാണ്‌ ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച  മനോഹരപ്രണയക്കഥ-ഒകെ കണ്‍മണി.

 
ചിത്രം തമിഴകത്ത്‌ ഏറെ ഹിറ്റായിരുന്നു. ഇപ്പോള്‍ ഹിയിലേക്ക്‌ റീമേക്ക്‌ ചെയ്യാനുള്ള ഒരുക്കത്തിലാണ്‌. ഷാഹിദ്‌ അലിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌.


പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ദുല്‍ഖറും നിത്യാ മേനോനുമാണ്‌ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതത്രേ. ദുല്‍ഖര്‍-നിത്യാ മേനോന്‍ തന്നെയാണ്‌ ഹിന്ദി റീമേക്കിങിലും ഏറ്റവും യോജിച്ചതെന്ന്‌ മണിരത്‌നം പറഞ്ഞതാണ്‌ ഷാദ്‌ അലി തീരുമാനം മാറ്റാന്‍ കാരണമെന്ന്‌ പറയുന്നു.


മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും
മണിരത്‌നം ആവശ്യപ്പെട്ടു, ഒകെ കണ്‍മണി ഹിന്ദി റീമേക്കിങിലും നിത്യയും ദുല്‍ഖറും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക