Image

കരീന- സെയ്‌ഫ്‌ ദമ്പതികള്‍ക്ക്‌ ആണ്‍കുഞ്ഞ്‌ : പേര്‌ തായ്‌മര്‍ അലി ഖാന്‍ പട്ടൗഡി

Published on 20 December, 2016
കരീന- സെയ്‌ഫ്‌ ദമ്പതികള്‍ക്ക്‌ ആണ്‍കുഞ്ഞ്‌ : പേര്‌ തായ്‌മര്‍ അലി ഖാന്‍ പട്ടൗഡി


ബോളിവുഡ്‌ താരങ്ങളായ കരീന സെയ്‌ഫ്‌ ദമ്പതിമാര്‍ക്ക്‌ കുഞ്ഞ്‌ പിറന്നു. ആണ്‍കുഞ്ഞാണ്‌. തായ്‌മര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ്‌ കുഞ്ഞിന്‌ പേരിട്ടിരിക്കുന്നത്‌. സൗത്ത്‌ മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.


സെയ്‌ഫ്‌ അലി ഖാന്‍ തന്നയാണ്‌ താന്‍ ഒരു അച്ഛനായ വിവരം ആരാധകരെ അറിയിച്ചത്‌. കഴിഞ്ഞ 9 മാസമായി മാധ്യമങ്ങളും ആരാധകരും നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്‌ക്കും നന്ദിയുണ്ടെന്ന്‌ കരീനയും സെയ്‌ഫും പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

2011ല്‍ ആയിരുന്നു കരീന-സെയ്‌ഫ്‌ വിവാഹം. അമൃത സിംഗില്‍ നിന്ന്‌ വിവാഹമോചിതനായ ശേഷമായിരുന്നു സെയ്‌ഫ്‌ കരീനയെ വിവാഹം ചെയ്‌തത്‌. സെയ്‌ഫ്‌അമൃത ബന്ധത്തില്‍ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക