Image

ജോമോന്റെ സുവിശേഷങ്ങളിലെ പുതിയ പോസ്റ്റര്‍ എത്തി

Published on 20 December, 2016
ജോമോന്റെ സുവിശേഷങ്ങളിലെ പുതിയ പോസ്റ്റര്‍ എത്തി


ദുല്‍ഖര്‍ ആരാധക്ര! ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജോമോന്റെ സവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷും അനുപമ പരമേശ്വരനുമാണ് നായികമാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദുല്‍ഖറും ഐശ്വര്യ രാജേഷുമാണ് പുതിയ പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ഐശ്വര്യ രാജേഷിന്റെ ആദ്യ പോസ്റ്ററാണിത്. മുകേഷാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖറിന്റെ ജോമോന്‍ എന്ന കഥാപാത്രത്തിന്റെ പിതാവിന്റെ വേഷമാണ് മുകേഷിന്.



റഫീക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാ സാഗറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഡോ.ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക