Image

ഭഗവാന്‍ ശ്രീകൃഷ്ണനാകാന്‍ താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍

Published on 20 December, 2016
ഭഗവാന്‍ ശ്രീകൃഷ്ണനാകാന്‍ താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍


വെള്ളിത്തിരയില്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അവതരിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്ന് ആമിര്‍ ഖാന്‍. മഹാഭാരതം വീണ്ടും വെള്ളിത്തിരയില്‍ എത്തുകയാണെങ്കില്‍ തനിക്ക് കൃഷ്ണനാകാനാണ് താല്‍പര്യമെന്ന് ആമിര്‍ പറഞ്ഞു.ഏറ്റവും പുതിയ ചിത്രമായ ദംഗലിന്റെ പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍.

ബാഹുബലിക്ക് ശേഷം സംവിധായകന്‍ എസ്.എസ് രാജമൗലി ഇന്ത്യയിലെ പ്രമുഖ നടന്‍മാരെ ഉള്‍പ്പെടുത്തി മഹാഭാരതം ഒരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആമിര്‍.

ഇന്ത്യന്‍ കായികലോകത്തിന് മറക്കാനാവാത്ത ഗുസ്തിപരിശീലകന്‍ മഹാവീര്‍സിങ് ഫോഗട്ടായാണ് ദംഗലില്‍ ആമിര്‍ എത്തുന്നത്.ഡിസംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക