Image

ജയിക്കാനായി ജനിച്ച ഇദയക്കനി ജയലളിത (ബ്ലസന്‍, ഹ്യൂസ്റ്റണ്‍)

Published on 20 December, 2016
ജയിക്കാനായി ജനിച്ച ഇദയക്കനി ജയലളിത (ബ്ലസന്‍, ഹ്യൂസ്റ്റണ്‍)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇനി മനുഷ്യഹൃദയങ്ങളില്‍ മാത്രം. പുരുഷാധി പത്യ മുണ്ടായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ സ്ത്രീ ശബ്ദത്തിന്റെ ഇടിമുഴക്കമായിരുന്നു ജയലളിത. മുഖ്യമന്ത്രി പനീര്‍ശെല്‍വംപോലും അവരുടെ മുന്‍പില്‍ ഇരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലായെന്നത് പരസ്യമായ രഹസ്യമായിരുന്നു. അവരെ കണ്ടാല്‍ സാഷ്ടാംഗ പ്രണാമം നടത്തി തങ്ങളുടെ വിധേയത്വം ഉറപ്പിക്കുകയാണ് എ.ഐ.ഡി. എം.കെ. നേതാക്കന്മാരെല്ലാം ചെയ്തിരുന്നത്. രാജ്യഭരണത്തേക്കാള്‍ വിധേയത്വമായിരു ന്നു ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഭരണാധികാരിയോട് അവരുടെ മന്ത്രിമാരും നേതാക്കളും ചെയ്തിരുന്നത്. അതുകൊണ്ട് ഭയവും വിധേയത്വവുമായിരുന്നു ജയലളിതയോട് അവര്‍ക്കുണ്ടായിരുന്നത്. അതിനു വിരുദ്ധമാ യി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആ വ്യക്തി പിന്നെ എവിടെയുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. അതായിരുന്നു ജയലളിതയെന്ന വ്യക്തിയും ഭരണാധികാരിയും. തനിക്കിഷ്ടമില്ലാത്തവരെയും തന്നെ എതിര്‍ക്കുന്നവരെയും ഒന്നു മില്ലാതാക്കാന്‍ ക ഴിയുന്നത്ര ശക്തയായിരുന്നു അവരെന്നു സ്തുതിക്കുന്നതി നേക്കാള്‍ നന്ന് ഏകാധിപത്യ ത്തിന്റെ ചാട്ടവാറേന്തിയ ഭരണാധികാരിയെന്നു പറയുന്നതാകും ശരി.

നേതാക്കളേയും മന്ത്രിമാരേയും ഒരുവിധത്തില്‍ പറഞ്ഞാല്‍ അടിമകളേക്കാള്‍ കഷ്ടമായി കരുതിയിരുന്നോയെന്നുപോലും തോന്നിപ്പോകുമായിരുന്നു ഇതൊക്കെ കാണുമ്പോള്‍. അധികാരം അമ്മയുടെ മാത്രമാണെന്ന രീതിയില്‍ തമിഴ്‌നാട്ടില്‍ ജയ ഭരണം നടത്തിയപ്പോള്‍ മന്ത്രിമാര്‍ വെറും സ്വിച്ചിട്ടാല്‍ കറങ്ങുന്ന പാവകളോ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മെഷീനോ എന്ന രീതിയിലായിരുന്നു. അമ്മ റിമോട്ട് അമര്‍ത്തിയാല്‍പ്പോലും ആ പാവം മന്ത്രിമാര്‍ പ്രവര്‍ത്തിക്കാറില്ലായിരുന്നു കാരണം അമ്മയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലോ എന്ന ഭയമായിരുന്നു മന്ത്രിമാര്‍ എന്ത് പറയണമെന്നുപോലും അമ്മ തീരുമാനിക്കുമായിരുന്നു. അമ്മ വായ് പൂട്ടി താക്കോല്‍ അവരുടെ കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നുയെന്നു പോലും ഒരു കാലത്ത് വിമര്‍ശിക്കുമായിരുന്നു. അങ്ങനെ തമിഴ്‌നാട് എന്ന സംസ്ഥാനം ജയലളിത യുടെ ഉള്ളം കൈയ്യിലെ കളിപ്പാവ മാത്രമായിരുന്നുയെന്നു വേണം പറയാന്‍. അമ്മ എന്ന ജയലളിതയുടെ അനുവാദമി ല്ലാതെ തമിഴ്‌നാട്ടില്‍ ഒരിലപോലും അനങ്ങുകയുമില്ല. അന ങ്ങാന്‍ അനുവദിക്കുകയുമില്ലാ യിരുന്നുയെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. അത്രകണ്ട് ശക്തയും കരുത്തുറ്റ നേതാവുമായി രുന്നു അവരെന്ന് അവരുടെ ഭരണത്തില്‍ കൂടി ലോകം കണ്ടതാണ്. അതായിരുന്നു അവരുടെ വിജയവും നേട്ടവും.

തികച്ചും ഏകാധിപ തിയുടെ കണക്കെയുള്ളതായി രുന്നു ജയലളിതയുടെ ഭരണം. താന്‍ ആജ്ഞാപിക്കുന്നതു മാത്രമെ നടക്കാവുയെന്നോ അതു മാത്രമെ നടത്തുയെന്നുമുള്ള ഇച്ഛാശക്തി ഗുണകരമായി ഭരണം നടത്താന്‍ സാധിച്ചുയെന്നത് സമ്മതിച്ചു കൊടുക്കേണ്ട വസ്തുത തന്നെയാണ്. അതായി രിക്കാം ജനോപകാരപ്രദമായ പലകാര്യങ്ങളും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞത്. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം, തുച്ഛമായ വിലയില്‍ അരി, സൗജന്യമായി ഒരളവില്‍ വൈദ്യുതി അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. അതില്‍ തമിഴ് ജനത ആശ്വാസം കണ്ടെത്തിയിരുന്നു അതവരെ തമിഴ് ജനതയുടെ അമ്മയാക്കി. അമ്മയെന്നത് മക്കള്‍ക്ക് ആശ്വാസവും ആശ്രയവും കരുതലും നല്‍കുന്ന വ്യക്തിയാണ്. ഈ അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ ജനങ്ങളുടെ അമ്മയായി.

കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം അനധികൃതമാര്‍ക്ഷത്തില്‍ക്കൂടി സമ്പാദിച്ചി ട്ടും അഴിമതിയാരോപണങ്ങള്‍ അനവധി അവരുടെ മേല്‍ ആരോപിച്ചിട്ടും ജയില്‍ശിക്ഷ നല്‍കിയിട്ടും അവരുടെ ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടാതെയിരുന്നതും അതുകൊണ്ടാണെന്നു തന്നെ പറയാം. അതവരെ തുടര്‍ച്ചയായി അധികാ രത്തിലെത്തിച്ചു. അത് നിഷേധിക്കാനാവാത്ത കാര്യമാണ്.

തന്റെ ജനങ്ങള്‍ പട്ടിണി കിടക്കരുതെന്ന ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. അതു കൊണ്ടാണ് സൗജന്യ നിരക്കില്‍ ഭക്ഷണവസ്തുക്കളും മരു ന്നും മറ്റും നല്‍കിയിരുന്നത്. അതിനായി അവര്‍ ബഡ്ജറ്റിലും മറ്റും പ്രത്യേക തുക വക കൊള്ളിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ അരിപോലും ജനത്തിന് കിട്ടാക്കനിയാകുമ്പോള്‍ ഇത് അവര്‍ ചെയ്തിരുന്ന വലിയൊരു കാര്യമായിരുന്നു. കേരളംപോലും ഇക്കാര്യത്തില്‍ താ രതമ്യപ്പെടുത്തുമ്പോള്‍ ആനയും ആടുമെന്ന വ്യത്യാസമുണ്ടെന്നു തന്നെ പറയാം.

ഗതാഗതസൗകര്യം മികച്ച രീതിയില്‍ കൊണ്ടുപോകാനും മികച്ച റോഡുസംവിധാനം നഗരങ്ങളില്‍ ഉണ്ടാക്കുവാനും അവര്‍ക്ക് കഴിഞ്ഞു. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ മിക ച്ച രീതിയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനു കള്‍ നടത്തിയതും അവരുടെ മികച്ച ഭരണനേട്ടങ്ങളിലൊന്നാ ണ്. കേരളാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കട്ടപ്പുറത്തും കടത്തിലുമോടുമ്പോള്‍ ഇത് ഒരു ചെറിയ കാര്യമല്ല. അങ്ങ നെ ഏറെക്കുറെ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ ജയലളിതയ്ക്കു കഴിഞ്ഞു. അതുകൊണ്ടായിരിക്കാം അധികാരത്തിലുള്ള അവരുടെ ജൈത്രയാത്ര തുട ര്‍ക്കഥയായത്. എതിര്‍ക്കാന്‍ പ്പോലും പ്രതിപക്ഷമില്ലാത്ത അവസ്ഥ തമിഴ്‌നാട്ടിലുണ്ടായത് അത് ശരിവയ്ക്കുന്നു. അവരുടെ മുഖ്യരാഷ്ട്രീയ എതിരാളി യായ കരുണാനിധിപോലും ഇ ന്ന് ആരുമല്ലാതായി തീര്‍ന്നു യെന്നതാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

ജനകീയ നേതാക്ക ന്മാരെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലെ ഭരണ ക ര്‍ത്തക്കള്‍പ്പോലും ചെയ്യാത്ത കാര്യമാണ് ജയലളിത തമിഴ് നാട്ടില്‍ ചെയ്തതെന്ന് സമ്മതിക്കേണ്ടതാണ്. വീണ്ടും അധികാരത്തില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇതൊക്കെ ചെയ്ത തെങ്കിലും ജനത്തിന് ഇതൊരാശ്വാസം ആയിരുന്നു. പട്ടിണി മാറ്റാന്‍ വേണ്ടി മാത്രം അന്നന്നത്തെ ആഹാരത്തിനുവേണ്ടി മാത്രം വക നല്‍കി ജനത്തെ തന്റൊപ്പം പിടിച്ചുനിര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇതിനെ വിമര്‍ശി ക്കുന്നവരുണ്ട്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താതെയും താഴ്ത്താതെയും കൊണ്ടു പോകുന്നതിനു പിന്നിലെ രഹസ്യം അവര്‍ തന്നെ മാത്രമെ പി ന്തുണയ്ക്കാവുയെന്നതാണ്. ജീവിത നിലവാരവും മികച്ച വിദ്യാഭ്യാസവും കിട്ടിയാല്‍ അ വര്‍ തന്നെ അവഗണിക്കുകയും അധികാരത്തില്‍ നിന്ന് താഴെ ഇറക്കുകയും ചെയ്യും. ജീവിത നിലവാരം താഴ്ന്നു പോയി ജനം പട്ടിണിയിലാണെങ്കില്‍ അവര്‍ തന്നെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും താഴെയിറക്കുകയും ചെയ്യും. അപ്പോള്‍ അല് പസ്വല്പം നല്‍കി അധികാര ത്തില്‍ തുടരുകയെന്നതായിരു ന്നു ജയലളിത ചെയ്തിരുന്ന തെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ളത്. അവിടെ പഠിക്കുന്നതോ അ ന്യസംസ്ഥാനങ്ങളിലെ കുട്ടികള്‍ ഈ കോളേജുകളിലെ മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ടംപോ ലെ ഫീസ് ഏര്‍പ്പെടുത്താനും ഡിപ്പോസിറ്റ് വാങ്ങാനും അധികാരവും അവകാശവും തമിഴ് നാട് സര്‍ക്കാര്‍ നല്‍കുകയുണ്ടായി.

അതുകൊണ്ടുതന്നെ അര്‍ദ്ധ പട്ടിണിക്കാരായ അവിടെയുള്ളവരുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യാന്‍ ഇത്രയും ഭീമമായ തു ക നല്‍കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ലായിരുന്നു. ഫീസിളവു ചെ യ്താല്‍ അവിടെയുള്ള കുട്ടി കള്‍ കൂടുതല്‍ പേരും ഉന്നത വിദ്യാഭ്യാസം ചെയ്ത് സംസ്ഥാ നം വിടുക തന്നെ ചെയ്യുകയും തന്റെ ഔദാര്യത്തിനായി നില്‍ ക്കുകയുമില്ലായെന്ന് അവര്‍ക്കറിയാം. ബുദ്ധിമതിയായ ജയലളിത ഇതൊക്കെ മുന്നില്‍ കണ്ടു കൊണ്ട് ജനത്തിന്റെ പട്ടിണിമാത്രമെ അകറ്റിയിരുന്നുള്ളുയെ ന്ന് വിമര്‍ശകര്‍ പറയുന്നത് ഇതുകൊണ്ടാണ്.

എന്തായാലും ഒരു കാര്യം വ്യക്തമാണ് ജനത്തിനു വേണ്ടി അവര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്തു. അത് കണ്ടുപഠിക്കേണ്ടതു തന്നെ. അ തുകൊണ്ടു തന്നെ അവരുടെ നഷ്ടം തമിഴ് ജനതയ്ക്ക് വലിയതുതന്നെ. അത് നികത്താ ന്‍ ഇനിയൊരാള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. അധികാരത്തിനുവേണ്ടിയുള്ള അടിപിടി കൂടിക്കൊണ്ടിരിക്കുന്ന തമിഴകത്ത് ഇനി അതിനുള്ള സാദ്ധ്യത കാണുന്നില്ല. അങ്ങനെ ഒരു ജനത്തിന്റെ ആവേശവും ആലംബവും ആശ്വാസവുമായിരുന്നു അവരെന്നു പറയുക തന്നെ വേണം. അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ അവര്‍ക്ക് കയറാനായത്.

അടിച്ചിറക്കിയ മണ്ണില്‍ അധികാരത്തിന്റെ വെന്നി ക്കൊടി പാറിച്ചത് അതുകൊ ണ്ടാണ്. അവരുടെ ആദ്യനിയമ സഭ തിരഞ്ഞെടുപ്പില്‍ പ്രതിപ ക്ഷംപോലുമില്ലാതെ എല്ലാ സീറ്റുകളും അവര്‍ തൂത്തുവാരിയപ്പോള്‍ പ്രതിപക്ഷനേതാവും അവരുടെ പാര്‍ട്ടിക്കാരായിയെന്നത് അതിനുദാഹരണമാണ്. കേരളത്തോട് അവര്‍ അത്ര സൗഹൃദത്തിലല്ലായിരുന്നെങ്കിലും നാമും അവരെ ആദരിച്ചത് അഭിമാനകരമാണ്. എന്തായാലും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)
ജയിക്കാനായി ജനിച്ച ഇദയക്കനി ജയലളിത (ബ്ലസന്‍, ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക