Image

വരും ത്രിമൂര്‍ത്തികള്‍ ട്രമ്പ്, പുട്ടിന്‍, മോഡി ?(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍ Published on 21 December, 2016
വരും ത്രിമൂര്‍ത്തികള്‍ ട്രമ്പ്, പുട്ടിന്‍, മോഡി ?(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
ഈ അടുത്ത ദിനങ്ങളില്‍ ലോകം കണ്ട രണ്ടു ഭീകരാക്രമണങ്ങള്‍ ഒന്നു തുര്‍ക്കിയില്‍ റഷ്യന്‍ അംബാസഡറിനെ കൊലപ്പെടുത്തി പുറകേ ജര്‍മനിയില്‍ ക്രിസ്തുമസ് ഷോപ്പിംഗുകള്‍ നടത്തികൊണ്ടിരുന്ന ഒരുപറ്റം നിരപരാധികളുടെ ഇടയിലേയ്ക്ക് ഒരു വലിയ ട്രക്ക് വമ്പിച്ച വേഗതയില്‍ ഓടിച്ചു കയറ്റി അനേകരെ വധിച്ചു. കൂടാതെ കുറേജനത്തിനു പരിക്കുകളും സംഭവിച്ചു. ഇതുപോലുള്ള മറ്റൊരു ആക്രമണം ഫ്രാന്‍സില്‍ നടന്നിട്ടും അധികം നാളുകള്‍ ആയിട്ടില്ല.
ഈ ആക്രമികള്‍ ചെന്നായുടെ  ആടുവേഷവും  കൂടാതെ റെഫ്യൂജി എന്ന തലക്കെട്ടിലും നുഴഞ്ഞു കയറി  പലേ രാജ്യങ്ങളിലും സ്ഥലംപിടിച്ചിരിക്കുന്നു. ഇവരൊക്കെ പരിശീലനം ലഭിച്ചിട്ടുള്ളതും, സ്വജീവന്‍ ബലികഴിക്കുന്നതിനു സന്നദ്ധരായിട്ടുള്ളവരുമാണ്  പല തരത്തിലും ധനസഹായവും ഇവര്‍ക്കു സുലഭം. ഓരോ അവസരവും പറ്റിയ സമയവും കാത്തിരിക്കും എന്നിട്ടു പൊതുജനത്തെ സംഹരിച്ചു ഭീകരത സൃഷ്ട്ടിക്കുക.

എന്തിനു നിരപരാധികള്‍ അവരുടെ ദിനകൃത്യങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ആകസ്മികമായി കൊല്ലപ്പെടണം? ലക്ഷക്കണക്കിനു സൈനികരും ആയിരക്കണക്കിനു യുദ്ധ വിമാനങ്ങളും മറ്റു പടക്കോപ്പുകളും ഒക്കെ എന്തിനാണീ രാജ്യങ്ങള്‍, പ്രതിരോധം, മനുഷ്യരഷ്യ  എന്നൊക്കെ പേരില്‍ ഉണ്ടാക്കി സൂക്ഷിക്കുന്നത്? എത്രനാള്‍ പൊതുജനത്തിന് ഇതുപോലുള്ള ഒരു ഭീകരാന്തരീഷത്തില്‍ മുന്നോട്ടു ജീവിതം കൊണ്ടുപോകുവാന്‍ പറ്റും, ഇനിയും എത്ര കുഞ്ഞുങ്ങള്‍ ഇവരുടെ മുന്‍പില്‍ ബലിയാടുകള്‍ ആകണം?

എന്തായാലും, ഇതിനെല്ലാം ഒരു സമാപനം കണ്ടെത്താതെ നിവര്‍ത്തിയില്ല. ഇതിന്റെ എല്ലാം പിന്നില്‍ ആരു പ്രവര്‍ത്തിക്കുന്നു എന്നത് ഒരു രഹസ്യമല്ല. ഇസ്ലാം മതത്തിലെ ഒരു തീവ്രവാദ വിഭാഗം ആണെന്നു, ഈആക്രമങ്ങള്‍ നടത്തുന്നവര്‍തന്നെ വിളിച്ചുപറയുന്നുണ്ട്.
ലോകരാഷ്ട്ര നേതാക്കള്‍ ഈ  ആക്രമണങ്ങള്‍ ഒക്കെ കണ്ടിട്ടും തങ്ങള്‍ നിസ്സഹായര്‍ എന്ന നിലയില്‍ തങ്ങളുടെ കൊട്ടാരങ്ങളില്‍ ഇരുന്നു പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് എന്തുഫലം? ഇവരൊക്കെ പുറത്തിറങ്ങുന്നത് എല്ലാവിധ സുരഷാസന്നാഹങ്ങളുടേയും അകമ്പടികളോടെ ആണല്ലോ. ഈ നേതാക്കള്‍ ചിന്തിക്കുന്നതു  അക്രമികളെ വാക്കുകള്‍ കൊണ്ടുപോലും  പ്രകോപിക്കരുത് എന്നാണ് . ഇവരെ ഒക്കെ തിരഞ്ഞെടുപ്പുകള്‍ മുഖാന്തിരം താഴെ ഇറക്കിയാലും വീണ്ടും കസേരകളില്‍ വരുന്നവര്‍ ഇതേതരങ്ങള്‍ തന്നെ.

മലയാളത്തില്‍ ഒരു പഴീചൊല്ലുണ്ട് 'പോത്തിന്റ്റെ ചെവിയില്‍ വേദം ചൊല്ലിയിട്ടു എന്തുഫലം'  അതല്ലെ,  ഇവിടെ നടക്കുന്നത്. ഈ തീവ്രവാദികളോടു സംസാരങ്ങള്‍ക്കുന്നതിനും അവരുടെ പരാതികള്‍ കേള്‍ക്കുന്നതിനും എന്നും തയ്യാറായി നില്‍ക്കുന്നു പലേ ലോക നേതാക്കളും എന്നാല്‍ ലോകം മുഴുവന്‍ തങ്ങളുടെ മതവും ചിന്താഗതികളും നടപ്പാക്കാതെ പിന്മാറുകില്ല എന്നു ആര്‍ത്തട്ടഹസിക്കുന്ന ഈ രാക്ഷസരെ ഒടുക്കുന്നതിനു, പുരാണങ്ങളില്‍ കണ്ടിട്ടുള്ള സര്‍വ ഭസ്മീകരണ അസ്ത്രങ്ങള്‍ വേണം, ഇവരുടെമേല്‍ അതുപയോഗിക്കുന്നതിനു ധ്രടതയുള്ള നേതാക്കളും വേണം.
ഐ.സി .സ് , പോലുള്ള തീവ്രവാധികളുടെ ഉദ്ദേശം ഇതാണ് മനുഷ്യ സ്വാതന്ത്ര്യത്തിനും ജനായത്തഭരണത്തിനും മുന്‍തൂക്കം നല്‍കുന്ന രാജ്യങ്ങളില്‍, മുകളില്‍ പറഞ്ഞമാതിരിയുള്ള ആക്രമണങ്ങള്‍ നടത്തി നിരത്തുകളിലും വ്യാപാര സാംസ്‌ക്കാരിക രംഗങ്ങളിലും  പൊതു ജീവിതം സ്തംഭിപ്പിക്കുക. ഇതില്‍ നിന്നും ഒരു രാജ്യത്തിന്റ്റെ സമ്പദ്ഘടനക്കു കോട്ടംവരുത്താം.
എന്റ്റെ അഭിപ്രായത്തില്‍ ആരൊക്കെ ഏതെല്ലാം രീതികളില്‍ അമേരിക്കന്‍ പ്രെസിഡന്റ്റ് ഇലക്ടട് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചാലും ഈയാള്‍ ഇപ്പോള്‍ ലോകം കാണുന്ന, ഈ പൈശാചിക  സംഘത്തെ, അവരുടെ തനിനിറം കണ്ടു സംസാരിക്കുന്നുണ്ട്. മറ്റൊരു തലവന്‍  റഷ്യയുടെ ഭരണാധികാരി വാല്‍ഡിമാര്‍ പുട്ടിന്‍. പുട്ടിനും പൊതുജനാഭിപ്രായത്തില്‍, അയാളുടെ രാജ്യംമാറ്റിനിറുത്തിയാല്‍ പുറകിലത്തെ നിരയില്‍ ആണെന്നുമാത്രം. മൂന്നാമൊതൊരാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി.

ഒരു ഇസ്ലാം രാജ്യനേതാവിനും അവരുടെ കൂട്ടത്തില്‍ നിന്നും ഉടലെടുത്തു വളരുന്ന തീവ്രവാദികള്‍ക്കു നേരെ ഒരു നടപടികളും എടുക്കുന്നതിനു സത്യസന്ധമായിട്ടുള്ള യാതൊരു നീക്കവും കാണുന്നില്ല. പലരും സ്വജീവന്‍ പോകുമെന്നു പേടിച്ചിട്ടുമാവാം? മറ്റു മതങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കള്‍ക്കു ഈവിഷയം നേരിടുന്ന കാര്യത്തില്‍ അവരുടേതായ അപകര്‍ഷതാബോധവും.
രണ്ടാം ലോകമഹാ യുദ്ധത്തില്‍, നാറ്റ്‌സി ജര്‍മനിക്കും ഹിറ്റ്‌ലര്‍ക്കും എതിരായി അന്നത്തെ ത്രിമൂര്‍ത്തികള്‍ റൂസ്വെല്‍റ്റ്, ചര്‍ച്ചില്‍, സ്റ്റാലിന്‍ ഐക കക്ഷി സേനയെനിയോഗിച്ചമാതിരി വീണ്ടും ഒരുനീക്കം അത്യന്താപേക്ഷിതമായിരിക്കുന്നു. അന്നത്തെ കൂട്ടുകെട്ടില്‍ നിന്നും ഒരു വ്യത്യാസംവരുന്നത് ഗ്രേറ്റ് ബ്രിട്ടനെ മാറ്റി ഇന്ത്യ പ്രവേശിക്കുന്നു അത്രമാത്രം. ഇത് ഇസ്ലാം എന്ന മതത്തിനോടുള്ള യുദ്ധമല്ല പിന്നേയോ ഈമതത്തിന്റ്റെ പുസ്തകങ്ങള്‍ ദുര്‍വ്യഖ്യാനങ്ങള്‍  നടത്തുന്ന മനുഷ്യദ്രോഹികള്‍ക്കെതിരെ മാത്രം.



വരും ത്രിമൂര്‍ത്തികള്‍ ട്രമ്പ്, പുട്ടിന്‍, മോഡി ?(ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക