Image

പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍വന്നു

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 21 December, 2016
പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍വന്നു

റിയാദ്: ആഗോള മലയാളികളുടെ സംഘടനയായ പ്രവാസിമലയാളി ഫെഡറേഷന്‍ സൗദി അറേബ്യന്‍ നാഷണല്‍ കമ്മറ്റി രൂപികരിച്ചു.സൗദിയുടെ വിവിധഭാഗങ്ങളിലായി രൂപികരിക്കപെട്ട  പന്ത്രണ്ട് യുനിറ്റുകളില്‍ നിന്നായി നാഷണല്‍ കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുക്കപെട്ട രണ്ടുവീതം അംഗങ്ങളും യുണിറ്റുകളിലെ കോര്‍ഡിനെറ്റര്‍ പ്രസിഡണ്ട്‌,സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പുതിയ നാഷണല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്

സൗദി നാഷണല്‍ കോര്‍ഡിനെറ്റര്‍ സ്റ്റീഫന്‍ കോട്ടയം (മറാത്), പ്രസിഡന്‍റ് ഡോ. നാസര്‍,(അല്‍ ഖര്‍ജ്) ജനറല്‍സെക്രട്ടറി ഗോപന്‍ സി എന്‍ (ദമ്മാം), ട്രഷറര്‍ ബോബി (ജിദ്ദ), വൈസ് പ്രസിഡണ്ട്‌ റഫീക്ക് കൊച്ചി (ദമ്മാം), ജോയിന്‍ സെക്രട്ടറി സവാദ് ആയത്തില്‍ (അല്‍ ഖര്‍ജ്), ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അസ്‌ലം പാലത്ത് (റിയാദ്), മീഡിയ /പി ആര്‍ ഓ പ്രമോദ് കൊടുങ്ങല്ലൂര്‍ (മുസാംബിയ), നാഷണല്‍ അഡ്വൈസറി ബോര്‍ഡ്‌ ചെയര്‍മാനായി ഫവാസ് സലിം തുടങ്ങിയവരെ തെരഞ്ഞെടുത്തു എല്ലാ യുണിറ്റിലെയും പ്രസിഡണ്ട്‌ സെക്രട്ടറി തുടങ്ങിയവരെ നാഷണല്‍ കമ്മിറ്റിയിലെ ക്ഷണിതാക്കളാക്കി അമ്പതംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും തെരഞ്ഞെടുത്തു

ഗ്ലോബല്‍ ട്രഷറര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ വക്താവ് ജയന്‍ കൊടുങ്ങല്ലൂര്‍, ജി സി സി ചെയര്‍മാന്‍ അബ്ദുല്‍സലാം ,ജി സി സി കോര്‍ഡിനെറ്റര്‍ റാഫി പാങ്ങോട് കേരള കോര്‍ഡിനെറ്റര്‍ ചന്ദ്രസേനന്‍, മുജീബ് കായംകുളം ഷിബു ഉസ്മാന്‍ എന്നിവര്‍ നാഷണല്‍ കമ്മറ്റി രൂപികരണത്തിന് നേതൃതം നല്‍കി.

പ്രവാസി മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ കമ്മറ്റി നിലവില്‍വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക