Image

ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ജോണ്‍ കൊച്ചുകണ്ടത്തില്‍ Published on 21 December, 2016
ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
ബര്‍ലിന്‍:  ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ ക്രിസ്മസ് വ്യാപാരകേന്ദ്രത്തിലുണ്ടായ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.

ഐഎസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്താ ഏജന്‍സിയാണ് ആക്രമത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്ത കാര്യം പുറത്തുവിട്ടത്. എന്നാല്‍ ആക്രമണം നടത്തിയ ഐഎസ് ഭീകരനെ ന്യൂസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടില്ല.

തിങ്കളാഴ്ച വൈകിട്ടാണ് ബര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് അക്രമി ട്രക്ക് ഓടിച്ചുകയറ്റിയത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും 50 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ 18 പേരുടെ നില ഗുരുതരമാണ്.
സംഭവം ഭീകരാക്രമണമാണെന്ന് വ്യക്തമായതോടെ യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഭീകരാക്രമണത്തിനു കടുത്ത ശിക്ഷ നല്‍കുമെന്നു ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്.

പോളിഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്ക് തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്നു പൊലീസ് സംശയിക്കുന്നു. വെടിയേറ്റ നിലയില്‍ പോളണ്ടുകാരനായ ഡ്രൈവറുടെ മൃതദേഹം ട്രക്കില്‍നിന്നു കണ്ടെടുത്തു. ആക്രമണം നടത്തിയവര്‍ രക്ഷപ്പെട്ടതായും ഇതു വീണ്ടും സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായും പൊലീസ് അറിയിച്ചു. ജര്‍മനിയിലെ മുഖ്യനഗരങ്ങളിലെ ക്രിസ്മസ് ചന്തകളിലും ആഘോഷ പരിപാടികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണക്കേസുകള്‍ കൈകാര്യം ചെയ്യുന്ന ഫെഡറല്‍ ഏജന്‍സികള്‍ കേസന്വേഷണം ഏറ്റെടുത്തു.
ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തുജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക