Image

മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരും; ലക്ഷ്മി മേനോന്‍

Published on 21 December, 2016
മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരും; ലക്ഷ്മി മേനോന്‍

തമിഴില്‍ എത്ര തിരക്കുണ്ടായാലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ഒരു അവസരം കിട്ടിയാല്‍ താന്‍ ഓടി വരും എന്ന് ലക്ഷ്മി മേനോന്‍ . ലാലേട്ടനൊപ്പം ഒരു ചിത്രം എന്ന സ്വപ്‌നമാണെന്നും നടി പറഞ്ഞു.ഞാന്‍ വലിയ മോഹന്‍ലാല്‍ ആരാധികയാണ്. ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ അടുത്ത് പോയി മിണ്ടാന്‍ കഴിഞ്ഞില്ല. അത് ആകെ സങ്കടമായെന്നും ലക്ഷ്മി പറഞ്ഞു.രഘുവിന്റെ സ്വന്തം റസിയ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോന്‍ സിനിമാ ലോകത്തെത്തിയത്. അതിന് ശേഷം തമിഴിലേക്ക് പോയ ലക്ഷ്മി ജോഷി സംവിധാനം ചെയ്ത അവതാരത്തിലൂടെ തിരിച്ച് മലയാളത്തിലെത്തി. എന്നാല്‍ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

അവതാരം പരാജയപ്പെട്ടതോടെ ലക്ഷ്മിയ്ക്ക് പിന്നെ മലയാളത്തില്‍ നിന്ന് അവസരങ്ങളൊന്നും വന്നില്ല. മലയാള സിനിമയില്‍ നിന്ന് താന്‍ ബോധപൂര്‍വ്വം മാറി നില്‍ക്കുന്നതല്ല എന്നും, നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ വന്ന് അഭിനയിക്കും എന്നും ലക്ഷ്മി മേനോന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക