Image

മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങി

Published on 21 December, 2016
മെല്‍ബണ്‍ ക്‌നാനായ മിഷനില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തുടങ്ങി


      മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണ്‍, ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കരോള്‍ സര്‍വീസിന് തുടക്കമായി. ഡിസംബര്‍ 16, 17,18, 23 തീയതികളിലായി നടത്തപ്പെടുന്ന കരോളിന് മിഷന്റെ ഭക്ത സംഘടനകളായ മെല്‍ബണ്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്, മെല്‍ബണ്‍ ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്, മിഷന്‍ ലീഗ് എന്നിവര്‍ നേതൃത്വം നല്‍കുന്നു. സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കലിന്റെ നേതൃത്വത്തിലാണ് കരോള്‍ ഓരോ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത്.

പുല്‍ക്കൂട് ഡെക്കറേഷന്‍ മത്സരവും കുട്ടികള്‍ക്ക് ക്രിസ്മസില്‍ ക്രിസ്തുവിനാണ് കൂടുതല്‍ പ്രാധാന്യം എന്ന തിരിച്ചറിവുണ്ടാകുന്നതിനുവേണ്ടി ‘എ കാര്‍ഡ് ഫോര്‍ ബേബി ജീസസ്’ എന്ന മത്സരവും നടത്തുന്നു. മിഷന്റെ 2017ലെ കലണ്ടറും ഇതോടൊപ്പം വിതരണം ചെയ്തു വരുന്നു.

മിഷന്റെ ട്രസ്റ്റിമാരായ ജിജോ മാറികവീട്ടില്‍, കുര്യന്‍ ചാക്കോ, സെക്രട്ടറി ബൈജു ജോസഫ്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടന ഭാരവാഹികളായ ജോ മുറിയാന്മ്യാലില്‍, സോണിയ പത്തുപറയില്‍, ജോയല്‍ ജോസഫ് തുടങ്ങിയവര്‍ കരോളിനും 24ന് രാത്രിയില്‍ ഒമ്പതിന് രണ്ടു സെന്ററുകളിലായി നടത്തുന്ന വിശുദ്ധ കുര്‍ബാനയും ജനുവരി ഒന്നിന് നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂ ഇയര്‍ സെലബ്രേഷനും നേതൃത്വം നല്‍കിവരുന്നു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക