Image

പെന്റിത്ത് മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു

Published on 21 December, 2016
പെന്റിത്ത് മലയാളി കൂട്ടായ്മ ക്രിസ്മസ് ആഘോഷിച്ചു


      സിഡ്‌നി: ഓസ്‌ട്രേലിയയിലെ പെന്റിത്ത് മലയാളി കൂട്ടായ്മ വിപുലമായ പരിപാടികളോടെ ക്രിസ്മസ് ആഘോഷിച്ചു. കിംഗ്‌സ്വുഡ് ഗവണ്‍മെന്റ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ ഭരണസമിതി അംഗങ്ങള്‍ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു ആന്റണി ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ക്ക് തുടക്കമായി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍, ക്ലാസിക്കല്‍ –സെമി ക്ലാസിക്കല്‍ നൃത്തങ്ങള്‍, ഉപകരണ സംഗീതം തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായിരുന്നു. ചടങ്ങില്‍ കൂട്ടായ്മക്കുവേണ്ടി ലൈജു എഡ്വിന്‍സണ്‍ തയാറാക്കിയ പുതിയ വെബ്‌സൈറ്റും സുരേഷ് പോക്കാട്ട് രൂപകല്പന ചെയ്ത പുതിയ ലോഗോയുടെ പ്രകാശനവും നടന്നു. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ജോയി ജേക്ക്ബ ജെമിനി തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗാനമേളയും അരങ്ങേറി. കെ.ജെ. തോമസ്, സുനിത സുരേഷ് എന്നിവര്‍ പരിപാടികളുടെ അവതാരകരായിരുന്നു. ക്രിസ്മസ് വിരുന്നോടെ പരിപാടികള്‍ സമാപിച്ചു. 

പ്രസിഡന്റ് സണ്ണി മാത്യു, സെക്രട്ടറി മഹേഷ് പണിക്കര്‍, വൈസ് പ്രസിഡന്റ് സുരേഷ് പോക്കാട്ട്, ട്രഷറര്‍ ചെറിയാന്‍ മാത്യു, കമ്മിറ്റിയംഗങ്ങളായ പ്രവീണ്‍ അധികാരം, ജോയി ജേക്കബ്, ഷിബു മാളിയേക്കല്‍, ടി.ജി. അജി, റിഥോയി പോള്‍, ജോബി അലക്‌സ്, ജിനു വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: കെ.കെ. ജോഗേഷ്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക