Image

മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന് പുതിയ നേതൃത്വം

Published on 21 December, 2016
മെല്‍ബണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന് പുതിയ നേതൃത്വം


 
മെല്‍ബണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് മിഷന്‍ മെല്‍ബണിന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പുതിയ ഭാരവാഹികളായി കുര്യന്‍ ചാക്കോ, ജിജോ മാറികവീട്ടില്‍ (കൈക്കാരന്മാര്‍), ബൈജു ഓണശേരില്‍ (സെക്രട്ടറി), സോളമന്‍ പാലക്കാട്ട് (പിആര്‍ഒ), സിജു വടക്കേക്കര (പാസ്റ്ററല്‍ കൗണ്‍സില്‍), സജി ഇല്ലിപ്പറമ്പില്‍ (ങഗഇഇ പ്രസിഡന്റ്), സോണിയ പത്തുപറയില്‍ (ങഗഇണഅ പ്രസിഡന്റ്), ജോയല്‍ ജോസഫ് (ഗഇഥഘ പ്രസിഡന്റ്), സിജോ ജോണ്‍ (മതാധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍), ജോര്‍ജ് പൗവത്തില്‍ (മതാധ്യാപകരുടെ കോഓര്‍ഡിനേറ്റര്‍), സജിമോള്‍ അനില്‍ (മിഷ്യന്‍ ലീഗ് ഡയറക്ടര്‍), ഏബ്രഹാം ജോണ്‍, ലാന്‍സ് സൈമണ്‍ വരിക്കാശേരില്‍, ജെയ്ബി എലിയാസ്, ദീപ ജോ എന്നിവരെ തെരഞ്ഞെടുത്തു. 

ക്ലെയ്റ്റണ്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മിഷന്‍ ചാപ്ലിന്‍ ഫാ. തോമസ് കുമ്പുക്കല്‍ അനുമോദിച്ചു.

റിപ്പോര്‍ട്ട്: സോളമന്‍ ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക