Image

തന്‍മാത്രം’ പ്രകാശനം ചെയ്തു

Published on 21 December, 2016
തന്‍മാത്രം’ പ്രകാശനം ചെയ്തു


      സ്ലൈഗോ: ഐറിഷ് മലയാളിയും സ്ലൈഗോ നിവാസിയുമായ പ്രശസ്ത ശാസ്ത്രജ്ഞന്‍ സുരേഷ് സി. പിള്ളയുടെ ‘തന്‍മാത്രം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡിസംബര്‍ 17ന് ചങ്ങനാശേരി ഫാത്തിമ കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ.എന്‍.ജയരാജിന് ആദ്യ കോപ്പി നല്‍കി സാഹിത്യകാരന്‍ ബന്യാമിന്‍ പ്രകാശനം നിര്‍വഹിച്ചു.

സുരേഷിന്റെ രണ്ടുവര്‍ഷക്കാലത്തെ വര്‍ഷക്കാലത്തെ അനുഭവങ്ങളാണ് വായനക്കാരുടെ കൂടി ആവശ്യപ്രകാരം ഇന്ദുലേഖ ഡോട്ട് കോമിന്റെ ‘താമര’പുസ്തകമാക്കിയത്. ബുക്ക് വിറ്റു കിട്ടുന്ന റോയല്‍റ്റി മുഴുവനായും വയറു വിശക്കുന്നവര്‍ക്ക് (തെരുവിലും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും ഉള്ളവര്‍ക്ക്) വേണ്ടിയാകും ചെലവാക്കുക എന്ന ഗ്രന്ഥകാരന്റെ ഉറപ്പ് പുസ്തകം വാങ്ങാന്‍ പ്രചോദനമാണ്. 150 രൂപ മുഖവിലയ്ക്ക് പുസ്തകം  http://www.indulekha.com/thanmaatraminspirationsureshcpillai എന്ന ലിങ്കില്‍ ലഭ്യമാണ്. ലോകത്തെവിടെയും പുസ്തകം തപാലില്‍ ലഭ്യമാണ്.

ചടങ്ങില്‍ പ്രഫ. ഉഷ മുഹമ്മദ് ഹാജി, പ്രഫ. മാധവന്‍ പിള്ള, പ്രഫ. ഹരിത ഉണ്ണിത്താന്‍, പ്രഫ. ബി. രവികുമാര്‍, സാമൂഹിക പ്രവര്‍ത്തകന്‍ വി.ജെ. ലാലി, ഗ്രന്ഥകാരന്‍ സുരേഷ് സി. പിള്ള എന്നിവര്‍ പ്രസംഗിച്ചു. രാജേഷ് ചമ്പക്കര, ചങ്ങനാശേരി ജംഗ്ഷന്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ പ്രതിനിധി വിനോദ് പണിക്കര്‍, ഷുഹൈബ് ഹമീദ് എന്നിവരും നാട്ടിലെയും അയര്‍ലന്‍ഡിലെയും സുഹൃത്തുക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക