Image

യുകെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍

Published on 21 December, 2016
യുകെ മലയാളികള്‍ക്ക് അഭിമാനമായി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍


      ലണ്ടന്‍: കുറാഷ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യുകെയിലെ ബാസില്‍ഡണ്‍ നിവാസിയായ എറണാകുളം അങ്കമാലി സൗത്ത് സ്വദേശി സുധീഷ് ജോസഫ് ഗോപുരത്തിങ്കല്‍ 100 കിലോ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി അഭിമാനകരമായ വിജയം കരസ്ഥമാക്കി.

ഉസ്ബക്കിസ്ഥാനിലെ പരമ്പരാഗത ആയോധന കലയായ ഖുറാഷിന് 3500 വര്‍ഷത്തെ പഴക്കമുണ്ട്. ചൈനീസ് തായ്‌പേയില്‍ നടന്ന പ്രഥമ അന്താരാഷ്ര്ട ബീച്ച് കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയാണ് സുധീഷ് ശ്രദ്ധേയനാവുന്നത്. അന്താരാഷ്ര്ട ബീച്ച് കുറാഷ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളിയാണ് സുധീഷ്.

അന്താരാഷ്ര്ട പരിശീലകനും റഫറിയുമായ രാജന്‍ വര്‍ഗീസിന്റെ കീഴിലാണ് സുധീഷ് പരിശീലനം നടത്തുന്നത്. ദേശീയ, യൂണിവേഴ്‌സിറ്റി മത്സരങ്ങളില്‍ ജൂഡോ, റെസലിംഗ്, ബോക്‌സിംഗ് എന്നീ ഇനങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി ബാസില്‍ഡണില്‍ ഭാര്യ പ്രിന്‍സിക്കൊപ്പം താമസിക്കുന്ന സുധീഷ്, മത്സരങ്ങളില്‍ പങ്കെടുക്കുവാനും നാട്ടില്‍ എത്തിയാണ് പരിശീലിക്കുന്നത്. യുകെയില്‍ എത്തുന്നതിനു മുമ്പ് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ ജൂഡോ, ഗുസ്തി പരിശീലകനായിരുന്നു.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക