Image

സൂറിച്ചില്‍ ഭാരതീയ കലോത്സവവും സ്റ്റീഫന്‍ ദേവസി ബാന്‍ഡ് ഷോയും ജനുവരി ഏഴിന്

Published on 21 December, 2016
സൂറിച്ചില്‍ ഭാരതീയ കലോത്സവവും സ്റ്റീഫന്‍ ദേവസി ബാന്‍ഡ് ഷോയും ജനുവരി ഏഴിന്
  സൂറിച്ച്: ഭാരതീയ കലാലയം സ്വിറ്റ്‌സര്‍ലന്‍ഡ് ഒരുക്കുന്ന ഭാരതീയ കലോത്സവവും പ്രശസ്ത കീ ബോര്‍ഡ് മ്യൂസിഷ്യന്‍ സ്റ്റീഫന്‍ ദേവസിയുടെയും സോളിഡ് ബാന്‍ഡിന്റെയും മെഗാഷോയും സൂറിച്ച് ഉസ്റ്ററിലെ സ്‌റ്റേഡ്റ്റ്‌ഹോഫ്‌സാലില്‍ ജനുവരി ഏഴിന് (ശനി) അരങ്ങേറും.

കലോത്സവത്തില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍. ലളിതഗാനം, സോളോസോംഗ് വിത്ത് കരോക്കെ, പെന്‍സില്‍ ഡ്രോയിംഗ്, കഥപറച്ചില്‍, സിനിമാറ്റിക് ഡാന്‍സ് എന്നിവയാണ് മത്സര ഇനങ്ങള്‍. നാന്‍സി അരീക്കല്‍ (ചെയര്‍വുമണ്‍), റീന മണവാളന്‍ (സെക്രട്ടറി), മേഴ്‌സി പാറച്ചേരി (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന ഭാരതീയ കലാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്നും കലോത്സവത്തെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്.

കലോത്സവത്തിന്റെ സമാപനചടങ്ങുകളോടനുബന്ധിച്ചാണ് പിന്നണി ഗായകര്‍ ഉള്‍പ്പെടുന്ന സോളിഡ് ബാന്‍ഡ് ആന്‍ഡ് സ്റ്റീഫന്‍ ദേവസി മെഗാ ഷോ ഒരുക്കിയിട്ടുള്ളത്. സ്റ്റീഫന്‍ ദേവസിയുടെ സ്വന്തം മ്യൂസിക് പ്രൊഡക്ഷന്‍ കൂടാതെ വിവിധ ഭാഷകളിലെ പ്രശസ്ത ഗാനങ്ങളും സോളിഡ് ബാന്‍ഡിലെ എട്ട് കലാകാരന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിക്കും. 

ടിക്കറ്റുകള്‍ ഡിന്നര്‍ ഉള്‍പ്പെടെയും അല്ലാതെയും 15 മുതല്‍ 60 ഫ്രാങ്ക് വരെ വിവിധ പ്രീ സെയില്‍ നിരക്കുകളില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ടിജി മറ്റം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക