Image

യുകെയില്‍ അയര്‍ക്കുന്നം–മറ്റക്കരക്കാരുടെ പ്രഥമ സംഗമം 29ന്

Published on 21 December, 2016
യുകെയില്‍ അയര്‍ക്കുന്നം–മറ്റക്കരക്കാരുടെ പ്രഥമ സംഗമം 29ന്


      ബര്‍മിംഗ്ഹാം: യുകെയിലെ വിവിധ സ്ഥലങ്ങളിലായി താമസിക്കുന്ന അയര്‍ക്കുന്നം മറ്റക്കര നിവാസികളുടെയും തൊട്ടടുത്ത പ്രദേശങ്ങളായ മാലം, അമയന്നൂര്‍, തിരുവഞ്ചൂര്‍, നീറിക്കാട്, കൊങ്ങാണ്ടൂര്‍, കരിമ്പാനി, മഞ്ഞാമറ്റം, മണ്ണൂര്‍ പള്ളി, ളാക്കാട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ചേര്‍ന്നുള്ള പ്രഥമ സംഗമം ഏപ്രില്‍ 29ന് വൂള്‍വര്‍ഹാംപ്ടനിലെ ഡഗഗഇഅ ഹാളില്‍ വിവിധ കലാ പരിപാടികളോടെ ആഘോഷിക്കുന്നു.

സംഗമത്തിന്റെ വിജയത്തിനായി അയര്‍ക്കുന്നത്തെ സാമൂഹ്യ പ്രവര്‍ത്തകനും ഷൈനു ക്ലെയര്‍ മാത്യൂസിന്റെ പിതാവുമായ സി.കെ മാത്യൂവിന്റെ അധ്യക്ഷയില്‍ ബര്‍മിംഗ്ഹാമില്‍ ജോജി ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ യുകെയിലെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്ന ആളുകളെ കണ്‍വീനര്‍മാരായി തെരഞ്ഞെടുത്ത് വിപുലമായ കമ്മിറ്റിയും രൂപീകരിച്ചു. 

സി.എ. ജോസഫ്, ഗില്‍ഫോര്‍ഡ് 07846747602 ജനറല്‍ കണ്‍വീനര്‍ ആയും മറ്റ് കണ്‍വീനര്‍മാരായി റോജിമോന്‍ വര്‍ഗീസ് (ഹോര്‍ഷം 07883068181), ഷൈനു മാത്യു (ബോള്‍ട്ടന്‍ 07872514619), ബോബി ജോസഫ് (കാര്‍ഡിഫ് 07886325383), ജോസഫ് വര്‍ക്കി (ബാസില്‍ഡണ്‍ 07897448282), ജോമോന്‍ ജേക്കബ് (കവന്‍ട്രി 07533720345), ടോമി ജോസഫ് (ഇപ്‌സ്വിച്ച് 07737933896), ജോജി ജോസഫ് (ബര്‍മിംഗ്ഹാം 07809770943).

അയര്‍ക്കുന്നവും മറ്റക്കരയും സമീപപ്രദേശങ്ങളുമായും ബന്ധമുള്ള ജനപ്രതിനിധികളെയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉള്‍പ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലമാക്കുവാനുള്ള തയാറെടുപ്പുകളാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റേഴ്‌സ് ആയ ജോജിയുടെയും ഷൈനുവിന്റേയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 

സംഗമത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ കണ്‍വീനര്‍മാരുമായി ബന്ധപ്പെടേണ്ടതാണ്. 

വിവരങ്ങള്‍ക്ക്: ജെറി വര്‍ഗീസ് 07775923599, ബാല സജീവ് കുമാര്‍ 07500777681, ശ്യാമള സതീശന്‍ 07411367408, ശ്രീകാന്ത് നായര്‍ 07897728990. 


റിപ്പോര്‍ട്ട്: ജോയല്‍ ചെറുപ്ലാക്കില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക