Image

ദമാമില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ്

Published on 21 December, 2016
ദമാമില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ്


     ദമാം: ഫോക്കസ് സൗദി അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ഡിസംബര്‍ 23ന് (വെള്ളി) ദമാം അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

അല്‍ അബീര്‍ മെഡിക്കല്‍ സെന്ററില്‍ രാവിലെ ഒമ്പതിന് ആരംഭികുന്ന ക്യാമ്പ് രാത്രി എട്ടു വരെ തുടരും. കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ക്രാമാതീതമായി വര്‍ധിച്ചു വരുന്ന സഹചര്യത്തില്‍ രോഗത്തെ നേരത്തെ കണ്ടെത്താനുള്ള കീ (ഗഋഋ) അഥവാ കിഡ്‌നി ഏര്‍ളി ഇവാലേഷന്‍ എന്ന ഈ പദ്ധതി പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും. സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ കേന്ദ്രീകരിച്ചു ഫോക്കസ് സമാനമായ 15 മെഡിക്കല്‍ ക്യാമ്പുകളില്‍ ആയിരങ്ങളെ സൗജന്യ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റബില്‍ സൊസൈറ്റിയാണ് പദ്ധതിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. 

കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ ആരംഭ ദശയില്‍ തന്നെ കണ്ടെത്തി പ്രതിവിധിയും ബോധവത്കരണവും നല്‍കുക എന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. 

വിവരങ്ങള്‍ക്ക്: 0505467341,0534826012, 0532365896.

വാര്‍ത്താ സമ്മേളനത്തില്‍ ഫോക്കസ് ഭാരവഹികളായ ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് റാഫി, മുഹമ്മദ് മടവൂര്‍, അന്‍സാര്‍ കടലുണ്ടി, അബ്ദുള്ള തൊടിക, അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ നജ്മുന്നീസ, മാലിക് മക്ബൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക