Image

ഒഐസിസി വനിതാ വേദി ധന സഹായം കൈമാറി

Published on 21 December, 2016
ഒഐസിസി വനിതാ വേദി ധന സഹായം കൈമാറി


 
ദമാം: സ്‌നേഹതീരം പദ്ധതിയുടെ ഭാഗമായി ഒഐസിസി വനിതാ വേദി മലപ്പുറം ജില്ലാ കമ്മിറ്റി ധനസഹായം കൈമാറി. വേങ്ങരയിലെ ഒരു നിര്‍ധന കുടുംബത്തിനാണ് സഹായം നല്‍കിയത്. 

കോഓര്‍ഡിനേറ്റര്‍ ഹുസ്‌ന ആസിഫ് ഒഐസിസി ജില്ലാ പ്രസിഡന്റ് ഹമീദ് ചാലിന് ധന സഹായം കൈമാറി. മലപ്പുറം വനിതാ വേദി ജില്ലാ പ്രസിഡന്റ് സഫിയ അബാസ്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി തെസ്‌നി റിയാസ്, റൂബി അജ്മല്‍, രഹന മുസ്തഫ, ഷംന അന്‍വര്‍, സബ്‌ന ഗഫൂര്‍, നസീമ സാദിഖ്, റുബീന അബ്ദുസലാം, അനിത നൗഷാദ്, സഹീറ റഫീക്ക്, തസ്‌നി അബ്ദുറബ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സി. അബ്ദുള്‍ ഹമീദ്, ഹമീദ് ചാലില്‍, അബാസ് തറയില്‍, ടി.പി. റിയാസ്, ബാപു ആനക്കയം, ഷബ്‌ന നജീബ് (കെഎംസിസി വനിതാ വിംഗ്) എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക