Image

വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി

Published on 21 December, 2016
വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി


ദമാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ സജീവ അംഗങ്ങളായ കുര്യന്‍ മാത്തുക്കുട്ടി, കെന്നഡി ജോസഫ് എന്നിവര്‍ക്ക് വെസ്‌കോസ മലയാളി അസോസിയേഷന്‍ യാത്രയയപ്പു നല്‍കി.

പ്രസിഡന്റ് പ്രിജിയുടെ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജേഷ് സംഘടനയുടെ വരുംകാല പ്രവര്‍ത്തനങ്ങളെകുറിച്ച് സംസാരിച്ചു. മാത്തുക്കുട്ടിക്കും കെന്നഡി ജോസഫിനും മനാഫ്, സദര്‍ സുലൈമാന്‍ എന്നിവര്‍ മൊമെന്റോ സമ്മാനിച്ചു. ധനുഷ് കോടി, ഗോപാലന്‍ നായര്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. റിയാസ്, ബിജോയി, അജിത്, പ്രമോദ്, ഷാജി, യാസര്‍ തുടങ്ങിയവര്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക